Jump to content

ഫീഹി മാ ഫീഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫീഹി മാ ഫീഹി: Fihi Ma Fihi (Persian: فیه مافیه‎‎; from Arabic: فیه ما فیه പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിഖ്യാത സൂഫി ചിന്തകനും പേർഷ്യൻ കവിയും ദാർശനികനുമൊക്കെയായിരുന്ന ജലാലുദ്ദീൻ റൂമി രചിച്ച പേർഷ്യൻ ഗദ്യകൃതിയാണ് ഫീഹി മാ ഫീഹി. 72 ചെറുപ്രഭാഷണങ്ങളടങ്ങുന്നതാണ് ഈ കൃതി. “അതിനുള്ളിലുള്ളതാണ് ഇതിൽ” എന്നൊക്കെ അർഥം കൽപ്പികാവുന്നതാണ് ഫീഹി മാ ഫീഹിയ്ക്ക്.

രചനാകർത്താവിനെപ്പറ്റിയും രചനാകാലത്തെപ്പറ്റിയും വ്യത്യസ്തങ്ങളായ  അഭിപ്രായങ്ങൾ നിലവിലുണ്ട്. റൂമിയുടെ പ്രഭാഷണങ്ങളേയും കുറിപ്പുകളേയും ആസ്പദമാക്കി, അദ്ദേഹത്തിന്റെ മരണശേഷം മകൻ സുൽത്താൻവലദ് തയ്യാറാക്കിയതാണ് ഈ കൃതി  എന്ന് ചിലർ അഭിപ്രായപ്പെടുന്നു. റൂമിയുടെ ഏറ്റവും ബൃഹത്തായതും പുകൾപ്പെറ്റതുമായ കാവ്യകൃതിയായ മസ്നവി ഇ മഅനവിയുടെ വിവരണം/വ്യാഖ്യാനം ആണ് ഫീഹി മാ ഫീഹി.

ഈ കൃതി റൂമിയുടെ ജീവിതാന്ത്യത്തിൽ ചെയ്ത ഒരു ദീർഘ പ്രഭാഷണമാണെന്നും അഭിപ്രായമുണ്ട്. മലയാളത്തിലേക്ക് വി.ബഷീർ മൊഴിമാറ്റം നടത്തി അദർ ബുക്സ് പ്രസിദ്ധീകരിചിട്ടുണ്ട്.

മസ്നവി എന്ന മഹാകാവ്യത്തിനു ഒരാമുഖം അല്ലെങ്കിൽ പഠന സഹായി ആയി ഈ കൃതി വിശേഷിപ്പിക്കപ്പെടാറുണ്ട്. വളരെ ലളിതമായ അവതരണ ശൈലിയാണ്ഫീഹിയുടേത്. സൂഫിസത്തിന്റെ പല തത്ത്വങ്ങളും ഇതിൽ സരളമായി വിവരച്ചിരിക്കുന്നു.

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

 

A page of Fihi ma Fihi from MuntaXab-i Fihi ma fihi
"https://ml.wikipedia.org/w/index.php?title=ഫീഹി_മാ_ഫീഹി&oldid=4086967" എന്ന താളിൽനിന്ന് ശേഖരിച്ചത്