ഫിസിയോഗ്നോമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19 ആം നൂറ്റാണ്ടിലെ ഗ്രന്ഥത്തിൽ ഫിസിയോഗ്നോമിക്കുറിച്ചുള്ള ചിത്രീകരണം.

ഒരാളുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും അയാളുടെ മുഖം നോക്കി നിർണ്ണയിക്കുന്ന രീതിയാണ് ഫിസിയോഗ്നോമി. ഒരാളുടെ പൊതുവായ രൂവിശേഷതകളേയും ഈ പദം വിവക്ഷിക്കുന്നുണ്ട്. പുരാതന ഗ്രീക്ക് തത്ത്വചിന്തകരാണ് ഇത്തരം പഠനങ്ങൾക്ക് തുടക്കമിട്ടത്. ആന്ത്രോപ്പോസ്കോപ്പി എന്നും ഇത് അറിയപ്പെടുന്നു.

ഗ്രീക്ക് തത്ത്വചിന്തകരിൽ അരിസ്റ്റോട്ടിൽ, പൈഥഗോറസ് എന്നിവരൊക്കെ ഇതിന്റെ പ്രണേതാക്കളായിരുന്നു. പാഠ്യശാലകളിൽ പഠനവിഷയമായിരുന്ന ഈ ചിന്താസരണി പിന്നീട് 1531 ൽ ഹെന്ട്രി നാലാമൻ(Henry VIII of England) നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

അതേസമയം ലിയോനാർഡോ ഡാവിഞ്ചിയെപ്പോലുള്ളവർ ഫിസിയോഗ്നോമിയുടെ കടുത്ത വിമർശകരുമായിരുന്നു. ഗോയ്ഥേയുടെ സുഹൃത്തായിരുന്ന ജൊഹാൻ കാസ്പർ ലവാറ്റർ എന്ന സ്വിസ്സ് പാസ്റ്ററായിരുന്നു ആധുനികകാലത്ത് ഈ വിശ്വാസത്തിന്റെ മുഖ്യപ്രചാരകൻ. ബൽസാക്ക്, ചൗസർ എന്നീ നോവലിസ്റ്റുകളും ജോസഫ് ഡുക്രീക്സ് പോലുള്ള ചിത്രകാരന്മാരും 18, 19 നൂറ്റാണ്ടുകളിൽ ഇതിന് വലിയ പ്രചാരം നൽകി. ഓസ്കാർ വൈൽഡിന്റെ ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ എന്ന പുസ്കതകത്തിൽ ഇത് പരാമർശവിധേയമാക്കുന്നുണ്ട്. എന്നാൽ ആധുനികശാസ്ത്രത്തിൽ മുഖവും മനുഷ്യന്റെ വ്യക്തിത്വസവിശേഷതകളും ബന്ധപ്പെടുത്തുന്ന വിജയകരമായ പഠനങ്ങൾ ഇതുവരെ റിപ്പോർട്ടുചെയ്തിട്ടില്ല.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫിസിയോഗ്നോമി&oldid=2284474" എന്ന താളിൽനിന്നു ശേഖരിച്ചത്