ഫസൽ രഹ്മാൻ മാലിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫസൽ രഹമാൻ മാലിക്
ദേശീയതപാകിസ്താനി
പൗരത്വംപാകിസ്താനി
വിദ്യാഭ്യാസംഓക്സ് ഫോർഡ്
തൊഴിൽഅധ്യാപനം

ഫസൽ റഹ്മാൻ മാലിക് (പൂർണ്ണ നാമം) ) (September 21, 1919 – July 26, 1988) ഫസൽ റഹ്മാൻ എന്ന പേരില് അറിയപ്പെടുന്നു.

പാകിസ്താൻ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ ഹസാര ജില്ലയിൽ ജനനം. പിതാവ് മൌലാനാ ശിഹാബുദീൻ പ്രശസ്തമായ ദയൂബന്ദിൽ നിന്നും ആലിം ബിരുദം കരസ്ഥമാക്കിയ അക്കാലത്തെ അറിയപ്പെട്ട പണ്ഡിതനായിരുന്നു. കർമ്മ ശാസ്ത്രം, ഹദീസ് , തഫ്സീർ എന്നിവയിൽ അവഗാഹം നേടിയ പിതാവിൽ നിന്നാണ് പ്രാഥമിക പഠനം പൂർത്തിയാക്കിയത് . പഞ്ചാബ്‌ യൂനിവേര്സിടിയിൽ നിന്ന് അറബി പഠനം പൂര്ത്തിയാക്കിയ റഹ്മാൻ ഉപരിപഠനത്തിനായി ഓക്സ് ഫോർഡ് യൂനിവേര്സിടിയിൽ എച് .എ.ആർ ഗിബ്ബിനു കീഴിൽ പഠനം തുടര്ന്നു. പരമ്പരാഗത ഇസ്ലാമിക പഠന രീതിയിൽ നിന്ന് മാറി ഇസ്ലാമിനെകുറിച് പുതിയ രീതിയിലുള്ള പഠനങ്ങൾ പാകിസ്താനിൽ പരിജയപ്പെടുതുന്നതിൽ ഫസൽ ഒരു പരിധി വരെ വിജയിച്ചു. മുസ്ലിം ശാസ്ത്രജ്ഞായ ഇബനു സിനാ യെക്കുറിച്ചാണ് ഫസൽ പഠനം നടത്തിയത്. അതിനു ശേഷം ഡർഹം യൂനിവേര്സിടിയിൽ പേര്ഷ്യൻ ആൻഡ്‌ ഇസ്ലാമിക് ഫിലോസഫിയിൽ ലെക്ച്ചരരായി അധ്യാപന ജീവിതം ആരംഭിച്ചു. പിന്നീട് മക് ഗിൽ യൂനിവേര്സിടിയിൽ 1961 വരെ ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകനായും സേവനമനുഷ്ടിച്ചു. പിന്നീട് അതെ വർഷം ജനറൽ അയ്യൂബ് ഖാന്റെ നിർദ്ദേശ പ്രകാരം കറാച്ചിയിൽ കേന്ദ്ര ഇസ്ലാമിക ഗവേഷക സ്ഥാപനം ( Central Institute of Islamic Research) സ്ഥാപിക്കുന്നതിനായി പാകിസ്താനിലേക്ക് തിരിച്ചു. പാകിസ്താൻ എന്ന മുസ്ലിം ജനാധിപത്യ രാജ്യത്ത് ഇസ്ലാമിക ശരീഅത് നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അയ്യൂബ് ഖാൻ ഫസൽ റഹ്മാനെ തിരികെ വിളിച്ചതിന്റെ ഉധെഷമെങ്കിലും രാജ്യത്തെ വ്യത്യസ്ത പണ്ഡിത സംഘടനകൾ തന്നെ ഇതിനെ എതിർത്തതിനാൽ ഈ ശ്രമം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു . വിവിധ രാഷ്ട്രീയ കാരണങ്ങളാൽ 1968 സെപ്റ്റെംബെരിൽ ഈ സ്ഥാനം രാജി വെക്കുകയും അടുത്ത വര്ഷം ചികാഗോ യൂനിവേര്സിടി യിൽ പ്രൊഫെസരായി തുടരുകയും ചെയ്തു. ചികാഗോ Near eastern studies എന്ന പഠന വിഭാഗം തുടങ്ങുകയും പിന്നീട് ഇത് ലോകോത്തര നിലവാരത്തിൽ എത്തിക്കുകയും ചെയ്തു.ഇസ്ലാമിക രാജ്യത്തെ നിയമ വിദഗ്ദ്ധനായും മതകാര്യ ഉപദേശകനായും ഫസൽ റഹ്മാൻ പ്രവർത്തിച്ചിട്ടുണ്ട് . ജൂലായ്‌ , 26,1988, ചികാഗോയിൽ മരണപ്പെട്ടു. ആർലിംഗ് ടോൻ സെമിത്തേരിയിൽ മറവു ചെയ്യപ്പെട്ടു . ഇസ്ലാമിക ലോകത്ത് പുതിയ ചിന്താ ധാരക്ക് തുടക്കം കുറിച്ച പണ്ഡിതനാണ് ഫസൽ റഹ്മാൻ. പഴയ കാല മുസ്ലിംകൾ ശാസ്ത്ര രംഗത്ത് നല്കിയ സംഭാവനകളെ ക്കുറിച്ച് അവകാശ വാദമുന്നയിക്കുന്നതിനു പകരം ഈ രംഗത്തേക്ക് കൂടുതൽ മുസ്ലിംകളെ കടന്നു വരാനുതകുന്ന രീതിയിലുള്ള പഠനങ്ങൾക്ക് മുൻ‌തൂക്കം നല്കണമെന്നു ശക്തമായി വാദിച്ച പണ്ഡിതരിൽ ഒരാളാണ് ഫസൽ. ഫസലിന്റെ രചനകൾ മിക്കതും ചരിത്രവാദം (Historicism ) എന്ന യുറോ കേന്ദ്രിത ആശയവുമായി യോജിച്ചു പോവുന്നതാണ് . [1]അതായതു ഒരു സമൂഹത്തിന്റെ നിലനില്പ്പ് കടന്നു വന്ന വഴികളും ചരിത്രവുമായി ബന്ദപ്പെട്ടു കിടക്കുന്നുണ്ട് . അത് കൊണ്ട് തന്നെ നിലവിലെ സാഹചര്യങ്ങളെ നേരിടാൻ ഇസ്ലാം ചരിത്രത്തിൽ നിന്നും പാഠമുൾക്കൊള്ളണം എന്ന വാദഗതിക്കരനയിരുന്നു ഇദ്ദേഹം .

പ്രധാന രചനകൾ[തിരുത്തുക]

  • ഇസ്‌ലാം , University of Chicago Press, 2nd edition, 1979. ISBN 0-226-70281-2
  • ഇസ്ലാമിലെ പ്രവാചകത്വം : തത്ത്വ ചിന്തയും യാതസ്തികതയും University of Chicago Press, 1979, 2011 ISBN 9780226702858
  • ഇസ്‌ലാമും ആധുനികതയും : ബൗദ്ധിക പാരമ്പര്യത്തിന്റെ മാറ്റം , University of Chicago Press, 1982. ISBN 0-226-70284-7
  • ഖുർആ നിന്റെ പ്രധാന ആശയങ്ങൾ , University of Chicago Press, 2009. ISBN 978-0-226-70286-5
  • നവോത്ഥാനവും നവീകരണവും ഇസ്‌ലാമിൽ (ed. Ebrahim Moosa), Oneworld Publications, 1999. ISBN 1-85168-204-X
  • Iഇസ്ലാമിക ചരിത്ര പഠന രീതി , Central Institute of Islamic Research, 1965.
  • ആരോഗ്യവും വൈദ്യ പഠന വും ഇസ്‌ലാമിക പാരമ്പര്യത്തിൽ , Crossroad Pub Co, 1987. ISBN 0-8245-0797-5 (Hardcover), ISBN 1-871031-64-8 (Softcover).

ഇതുകൂടെ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.freerepublic.com. http://www.freerepublic.com. അസ്സൊസിയെഷൻ ഓഫ് മുസ്ലിം രിസെർചേർസ് http://www.freerepublic.com/focus/fr/531762/posts. Retrieved 19 ഫെബ്രുവരി 2016. {{cite web}}: External link in |last1= and |website= (help); Missing or empty |title= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫസൽ_രഹ്മാൻ_മാലിക്&oldid=2429221" എന്ന താളിൽനിന്ന് ശേഖരിച്ചത്