ഫലകത്തിന്റെ സംവാദം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക എന്നതല്ലേ നല്ലത്? --ഷാജി 13:17, 7 ജൂലൈ 2008 (UTC)[മറുപടി]

--മാറ്റിയിട്ടുണ്ട്--അനൂപൻ 18:28, 7 ജൂലൈ 2008 (UTC)[മറുപടി]

ഇതും ഇതിനു മുമ്പുള്ള രണ്ട് എഡിറ്റുകളും ഒന്ന് ശ്രദ്ധിക്കണേ. സംഭവം ശരിയാണോ?--അഭി 14:53, 7 ജനുവരി 2009 (UTC)[മറുപടി]

പട്ടികയെക്കുറിച്ചുള്ള വിക്കി നയം[തിരുത്തുക]

ഈ പട്ടിക വിക്കി നയം അനുസരിച്ചു് അനുവദനീയമാണോ? നയത്തെക്കുറിച്ചു് വിവരം കുറഞ്ഞ ഒരാളുടെ സംശയമാണു്. മലയാളം വെബ് ൈറ്റുകളുടെ പട്ടിക എന്ന ഒരു പേജ് വരികയും പോവുകയും ചെയ്തതായി ഓർമ്മയുണ്ടു്. അന്നു പറഞ്ഞ നയങ്ങൾ ഇപ്പോൾ നിലവിലുണ്ടെങ്കിൽ ഈ പട്ടിക നയവിരുദ്ധമായിരിക്കും എന്നു് തോന്നുന്നു. പടംനടിപ്പുകാർ മലയാളം വിക്കിയുടെ പഥ്യവിഷയമായതിനാൽ ഈ പട്ടിക നിലനിറുത്തുന്നതിനായി നയം നവീകരിക്കുന്നതും നല്ലതാണു്. അങ്ങനെയായാൽ മലയാളത്തിലെ സർവ്വമാന ഇക്കിളി പടംനടിപ്പുകാരുടേയും പട്ടിക തയ്യാറാക്കാൻ സാധിക്കും. മലയാളം വെബ് ൈറ്റുകളേക്കാൾ എണ്ണത്തിൽ എത്രയോ അധികമാണു് നടിപ്പുകാരുടെ എണ്ണം എന്നാണു് എന്റെ അറിവു്. ശരിയായിക്കൊള്ളണമെന്നില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

എല്ലാർക്കും മൗനം? പാപം ചെയ്യാത്തവരാരുമില്ലെ? വിനോദവുമായി ബന്ധപ്പെട്ട ലേഖനങ്ങളൊക്കെ ജീവനാ.ഐത്തം--BlueMango ☪ 00:30, 9 ജനുവരി 2009 (UTC)[മറുപടി]

മോഹൻലാലിനു ശ്രദ്ധേയതയുണ്ടെങ്കിൽ ഈ പട്ടികയ്ക്കും ശ്രദ്ധേയതയുണ്ടായേക്കാം, മലയാളം വെബ്സൈറ്റുകളുടെ പട്ടിക വിക്കിയിൽ എത്ര പേർ തിരയും എന്നു കരുതുന്നുണ്ട്? എന്നാൽ മോഹൻലാലിന്റെ ചിത്രങ്ങളെ കുറിച്ച് തിരയാൻ സാമാന്യമലയാളിക്ക് താത്പര്യം കാണും. പിന്നെ ഇനി ഈ പറഞ്ഞതിൽ പിടിച്ചു തൂങ്ങരുത്, താത്പര്യമുണ്ടെന്നു പറഞ്ഞ് എല്ലാ വിവരവും വിവരക്കേടും ഇവിടെയിടാൻ പറ്റില്ല. വിക്കിപീഡിയ ഒരു വെബ് സംഭരണി അല്ല എന്നോർക്കുക. മംഗലാട്ട് തിരഞ്ഞെടുക്കുന്ന വിഷയങ്ങളെല്ലാം വിവാദങ്ങളാകുന്നുണ്ടെങ്കിൽ, അത് ബാക്കിയുള്ളവരുടെ തെറ്റാകാനിടയില്ല. 2008-ൽ ഏറ്റവും കൂടുതൽ ഹിറ്റ് ലഭിച്ച മലയാളം വെബ് സൈറ്റുകൾ എന്നോ മറ്റോ ഒരു പട്ടികയുണ്ടാക്കിയാലും അതിൽ ചിന്ത കയറുമോ എന്നു സംശയമുണ്ട്, സാമാന്യ മലയാളിക്ക് ചിന്തയേക്കാളും മലയാളംപടമായിരിക്കും കൂടുതൽ പരിചിതം. അതൊക്കെ കൊണ്ട് മലയാളം സൈറ്റുകൾ കുറച്ചെങ്കിലുമുണ്ടാകട്ടെ, എന്നിട്ട് ഹിറ്റുപട്ടികയിടുന്നതിനെ പറ്റിയൊക്കെ ആലോചിച്ചാൽ മതി എന്നെന്റെ അഭിപ്രായം. പഞ്ചായത്തിന്റെ സമ്വാദം താളിൽ അജ്ഞാതൻ പറഞ്ഞതു പോലെ മംഗലാട്ട് w:WP:COI ഒന്നു നോക്കുന്നതു നല്ലതായിരിക്കും--പ്രവീൺ:സംവാദം 09:41, 9 ജനുവരി 2009 (UTC)[മറുപടി]

ഹുസൈൻ സലഫി ഇതുവരെ പ്രസംഗിച്ച സിഡികളുടെ പട്ടിക പറ്റുമോ? ഹിദായാ മൾട്ടിമീഡിയയാണ്‌ കൂടുതലും പ്രസിദ്ധീകരിച്ചിരിക്കുന്നത്.--BlueMango ☪ 16:53, 9 ജനുവരി 2009 (UTC)[മറുപടി]


വല്ലാതെ വൈകാരികമായി പ്രതികരിക്കുന്നതിനാലാകാം പ്രവീൺ ചില കാര്യങ്ങൾ മറന്നു പോകുന്നു. വെബ്‌സൈറ്റുകളുടെ പട്ടിക നീക്കം ചെയ്യാൻ പറഞ്ഞ കാരണം നോട്ടബിലിറ്റിയല്ല. കോളേജ് മാഷുമ്മാർക്കു് നോട്ടബിലിറ്റിയില്ല എന്നു് ഒരാൾ പറഞ്ഞതും പഴയ സംവാദങ്ങളിൽ കാണാം. അവരെന്തു് എഴുതിയാലും അതിനും നോട്ടലിലിറ്റീദോഷം വരും എന്നും വിക്കിയിൽ നയമുണ്ടോ എന്നറിയില്ല. നയത്തിന്റെ കാര്യത്തിൽ ഞാൻ മോശമാണു്. എന്റെ ചോദ്യം ഇത്രമാത്രമാണു്. വെബ്‌സൈറ്റുകളുടെ പട്ടിക നീക്കം ചെയ്യാൻ പറഞ്ഞ നയം ഇപ്പോഴുമുണ്ടോ? ഉണ്ടെങ്കിൽ ആ നയത്തിന്റെ അടിസ്ഥാനത്തിൽ മോഹൻലാൽ പട്ടിക അനുവദനീയമാണോ എന്നാണു്. വളരെ എളുപ്പത്തിൽ ഉത്തരം പറയാവുന്ന ചോദ്യമാണു്. പക്ഷെ ഉത്തരമല്ലാത്തതല്ലാമാണല്ലോ പറയുന്നതു്? ഞാൻ തെരഞ്ഞെടുക്കുന്ന വിഷയങ്ങളെല്ലാം വിവാദമാകുന്നു എന്നു പറഞ്ഞതിനു് അത്യുക്തിദോഷമുണ്ടു്. അതിവൈകാരികമായി പ്രതികരിക്കുമ്പോൾ ഇത്തരം ദോഷം സാധാരണ സംഭവിക്കാറുണ്ടു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

"എന്നാൽ മോഹൻലാലിന്റെ ചിത്രങ്ങളെ കുറിച്ച് തിരയാൻ സാമാന്യമലയാളിക്ക് താത്പര്യം കാണും" നല്ല ന്യായം അല്ലെങ്കിൽ നയം--BlueMango ☪ 18:48, 9 ജനുവരി 2009 (UTC)[മറുപടി]

സാമാന്യമലയാളിവിജ്ഞാനകോശം എന്നു് ഹോം പേജിൽ ഒരു തിരുത്തൽ വരുത്തുന്നതിനെക്കുറിച്ചു് ആലോചിക്കാവുന്നതാണു്  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഈ പട്ടിക മോഹൻലാൽ എന്ന ലേഖനത്തിനോട് ചേർത്താൽ മതിയെന്നാൺ എന്റെ അഭിപ്രായം. തനിയെ ഒരു ലേഖനമാക്കാനുള്ള വകുപ്പ് ഇതിനില്ല. പിന്നെ പട്ടികകൾക്ക് നയം ഉണ്ടെങ്കിൽ അത് ഇവിടേയും പിന്തുടരണം. ജാതി വ്യത്യാസം കാണിക്കരുത് :) വിക്കിടേബിൾ ഉപയോഗിച്ച് കോളങ്ങൾ ആക്കുന്നതും നന്നായിരിക്കും --ചള്ളിയാൻ ♫ ♫ 06:37, 10 ജനുവരി 2009 (UTC)[മറുപടി]

വൈകാരികമായി പ്രതികരിച്ചതെവിടെയാണെന്നും പറയണം. ഞാൻ പറഞ്ഞത് നയമായോ ന്യായമായോ എടുക്കരുതെന്ന് ആദ്യമേ പറഞ്ഞായിരുന്നല്ലോ.. പിന്നെന്തിനീ കണ്ണുകെട്ടിക്കളി, മംഗലാട്ട്, ദയവായ് ഇഗ്ലീഷ് വെബ്സൈറ്റുകളുടെ പട്ടിക എന്നൊരു സാധനമുണ്ടെങ്കിൽ അതിന്റെ ഉപയോഗം എന്താണെന്നു പറയാമോ, അതെന്തു കൊണ്ട് ഇംഗ്ലീഷ് വിക്കിയിലില്ലെന്ന് താങ്കൾക്ക് ഊഹിക്കാൻ പറ്റുന്നില്ലേ.. കോളേജ് മാഷന്മാർക്ക് മാഷന്മാരാണെന്ന കാരണത്താൽ നോട്ടബിലിറ്റി ഉണ്ടാകാനുള്ള കാര്യം കൂടി പറഞ്ഞു തരാമോ??--പ്രവീൺ:സംവാദം 07:24, 10 ജനുവരി 2009 (UTC)[മറുപടി]

ഡേറ്റില്ലാത്ത ഒപ്പുകൾ വിക്കിയിൽ അനുവദിക്കരുതെന്ന ഒരു അപേക്ഷയുണ്ട്. ട്രാക്ക് ചെയ്യാൻ പറ്റുന്നില്ല പലതും .--ചള്ളിയാൻ ♫ ♫ 08:20, 10 ജനുവരി 2009 (UTC)[മറുപടി]
മംഗലാട്ടിന്റെ സംവാദം താളിൽ സൂചിപ്പിച്ചു ഒരു മറുപടിയും ലഭിച്ചില്ല. -- ലീ 2©©8 /††← 08:57, 10 ജനുവരി 2009 (UTC)[മറുപടി]

ഈ ഫലകം മതിയാകുമോ? കൂടുതൽ പട്ടികകൾ ഇവിടെയുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 08:24, 10 ജനുവരി 2009 (UTC)[മറുപടി]

വളരെ ലളിതമായ ഒരു ചോദ്യമാണു് ഞാൻ ചോദിച്ചതു്. അതു് ഇത്രയും വലിയ തർക്കമാക്കിയതു് ഞാനല്ല.

അതിനേക്കാൾ പ്രധാനം വെബ്‌ സൈറ്റുകളുടെ പട്ടിക തുടങ്ങിയതു് ഞാനല്ല എന്ന വസ്തുതയാണു്. അതിൽ രണ്ടു് സൈറ്റുകൾ ചേർക്കണം എന്നു ഞാൻ പറയുന്നതുവരെ ഒരു നയത്തിന്റേയും പ്രശ്നമുണ്ടായില്ല. അതിലൊന്നു് കണിക്കൊന്നയാണു്. ഞാൻ അതിന്റെ നടത്തിപ്പുമായി ഒരു ബന്ധവുമില്ലാത്തയാളാണു്. എന്റെ പേര് ലേഖനത്തിൽ തിരുകിക്കയറ്റിയിട്ടുമില്ല. (അങ്ങനെ ഒരു സ്വഭാവം എനിക്കുണ്ടു് എന്നു് കേട്ടിട്ടുണ്ടു്. ശരിയായിരിക്കണം.) എന്റെ നിർദ്ദേശം വന്നപാടെ ആ പട്ടിക പോയി. എന്താണു് കാരണം എന്നു് അറിയാവുന്ന ആരെങ്കിലും കാണുമല്ലോ. പട്ടിക വെട്ടാനുള്ള നയം ഇപ്പോഴുമുണ്ടെങ്കിൽ ഈ പട്ടികയ്ക്കും അതു് ബാധകമാണോ എന്ന ചോദ്യത്തിനു് കിട്ടിയ ഏകദേശ മറുപടി ഇങ്ങനെയാണു്: സാമാന്യമലയാളികൾക്കു് ഇതിൽ താല്പര്യമുണ്ടു്.

ശരി. സാമാന്യമലയാളിക്കെതിരെ കേരളത്തിനു പുറത്തു് പോണ്ടിച്ചേരിസംസ്ഥാനക്കാരനായ ഒരു മലയാളി നിലപാടു് എടുക്കുന്നതു് ശരിയല്ല എന്നു് കരുതുന്നതിനാൽ, സാമാന്യമലയാളിയോടുള്ള ആദരവിന്റെ ഭാഗമായി , ഞാൻ ഈ ഉത്തരം മതിയായ ഉത്തരമായി കണക്കാക്കി പിൻവാങ്ങുന്നു. ഇടയിൽ ഉന്നയിക്കപ്പെട്ട എല്ലാ പ്രശ്നങ്ങളും നോട്ടബിറ്റി പോലെയുള്ള കാര്യങ്ങളും വിടുന്നു. നയത്തിന്റെ കാര്യത്തിൽ എന്റെ വിവരമില്ലായ്കയാൽ ഉണ്ടായ അസൌകര്യം സദയം ക്ഷമിക്കുക. തെറ്റിദ്ധാരണ തീർക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ഇംഗ്ലീഷ് വെബ്സൈറ്റിന്റെ പട്ടിക പ്രവീൺ കണ്ടിട്ടില്ലെന്ന് തോന്നുന്നു. ഇതാ ഇവിടെ ഇവിടെ നമ്മൾ ഫോണ്ട് സബ്ജക്ട് എല്ലാം തിരിച്ച് എഴുതിയിരിന്നു. അത്രപോലുമില്ലാത്ത സൈറ്റുകൾ ഇംഗ്ലീഷ് സൈറ്റ് ലിസ്റ്റ് അവിടെ ഉണ്ട്. ഇംഗ്ലീഷിലെ എന്തു ചവറും ഇവിടെ ഇടാൻ പാടില്ല എനീക്കറിയാം ആ മറുപടി തന്ന് സമയം കളയണ്ട്.ഇഗ്ലീഷ് വെബ്സൈറ്റുകളുടെ പട്ടിക എന്നൊരു സാധനമുണ്ടെങ്കിൽ അതിന്റെ ഉപയോഗം എന്താണെന്നു സാമാന്യ മലയാളിക്കറിയാം--212.138.113.10 11:02, 10 ജനുവരി 2009 (UTC)[മറുപടി]

ഈ വെളിപ്പെടുത്തൽ എന്നെ അമ്പരപ്പിച്ചു. അതോടൊപ്പം ഇംഗ്ലീഷിലെ എന്തു ചവറും ഇവിടെ ഇടാൻ പാടില്ല എന്നതിലെ ഇംഗ്ലീഷിലെ ചവറ് എന്ന പ്രയോഗവും. വിക്കി നയജ്ഞർ പോലും ഇതു കണ്ടില്ലെന്നോ, അതോ കണ്ടിട്ടും അറിഞ്ഞിട്ടും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നോ? സാമാന്യമലയാളി താല്പര്യം സംരക്ഷിക്കാൻ എന്തെല്ലാം വേണം!!!  മംഗലാട്ട്  ►സന്ദേശങ്ങൾ 

  • Listomania എന്ന പേരിൽ ഇംഗ്ലീഷു പീഡിയയിൽ നല്ല എഡിറ്റർമാർ പുച്ഛിക്കുന്ന കാര്യമാണ് ഈ വക ലിസ്റ്റ്. ഇത്തരം പട്ടികകൾ അല്ല പീഡിയ എന്നാണ് നയം. അതേ സമയം truly encyclopedic ആയും പട്ടികകൾ ഉണ്ടാവാം. ഉദാഹരണത്തിന് ഗീതയുടെ വിവിധങ്ങളായ വിഖ്യാത വ്യാഖ്യാനങ്ങൾ. wp:agf എന്നാൽ ശുഭാപ്തി വിശ്വാസമല്ല, ഉത്തമവിശ്വാസമാണെന്ന് പ്രവീൺ മനസ്സിലാക്കാനെങ്കിലും ഈ തർക്കം ഉതകണം. 59.91.254.68 16:23, 10 ജനുവരി 2009 (UTC)[മറുപടി]

പട്ടികയെ പുച്ഛിക്കുകയോ വാഴ്ത്തുകയോ ചെയ്യട്ടെ. സായിപ്പുമാർ ചവറെഴുത്തുകാരാണെന്നു തീരുമാനിച്ചാൽ കാര്യം എളുപ്പമായല്ലോ. പട്ടിക ഇടുന്നതിനും വെട്ടുന്നതിനും നടത്തുന്ന നയവ്യാഖ്യാനങ്ങളാണു് ഇവിടെ പ്രശ്നം. അതു് ചോദിച്ചാൽ പ്രശ്നമായി. പിന്നെ എല്ലാം സാമാന്യമലയാളിക്കു വേണ്ടിയാണല്ലോ എന്നു കരുതി സമാധാനിക്കുകയാണു്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

  • ഇംഗ്ലീഷു പീഡിയയായിരുന്നെങ്കിൽ AGF നയും ആവർത്തിച്ചു ലംഘിക്കുന്നതിൻറെ പേരിൽ മംഗലാട്ട് ഇതിനകം തന്നെ ബ്ലോക്കിനു വിധേയനാവുമായിരുന്നു. ഇവിടെ ആ നയം എന്താണെന്നു തന്നെ ആർക്കും അറിഞ്ഞുകൂടാ. അതു ശുഭാപ്തിവിശ്വാസമാണത്രേ. 59.91.254.68 16:57, 10 ജനുവരി 2009 (UTC)[മറുപടി]
    • ഇംഗ്ലീഷു പീഡിയയിലെ Kerala related content ചവറാണെന്നത് പച്ചപരമാർത്ഥം. FA ആയ കേരള എന്ന ലേഖനം തന്നെ ഉദാഹരണം. പിന്നെ നായന്മാരുടെ നൂറു ലേഖനങ്ങളും. 59.91.254.68 17:00, 10 ജനുവരി 2009 (UTC)[മറുപടി]
ക്ഷമിക്കുക, കടിച്ചു തൂങ്ങരുതെന്ന് പറഞ്ഞ് എഴുതിയ കാര്യത്തിനാണ്‌ കൂടുതൽ പ്രാധാന്യം എന്നും, മലയാളികളിൽ - മാഹി മലയാളി, ലക്ഷദ്വീപ് മലയാളി എന്നൊക്കെ ഉപവിഭാഗമുണ്ടെന്നും, അവർ സാമാന്യ മലയാളികളിൽ പെടാറില്ലന്നും മനസ്സിലായി വരുന്നു. പിന്നെ agf ഉത്തമവിശ്വാസമാണെന്ന് ഇതുവരെ ഉത്തമവിശ്വാസം വന്നിട്ടില്ല. നന്ദി--പ്രവീൺ:സംവാദം 05:23, 11 ജനുവരി 2009 (UTC)[മറുപടി]

ലേഖനം ഫലകമാക്കി മാറ്റി, ലേഖനം താളിൽ നിന്നും നീക്കം ചെയ്തു. --സാദിക്ക്‌ ഖാലിദ്‌ 08:06, 11 ജനുവരി 2009 (UTC)[മറുപടി]