പൻഹല കോട്ട
Panhala fort | |
---|---|
Panhala, Maharashtra | |
Inner gate of Teen darwaza c. 1894, Panhala fort | |
Shown within Maharashtra | |
തരം | Hill fort |
Site information | |
Owner | Government of India |
Controlled by | Bhoja II, Bijapur, Marathas, Mughals, East India Company |
Open to the public |
Yes |
Site history | |
Built | 1178, 1489(major expansion) |
In use | 1178–1947 |
നിർമ്മിച്ചത് | Bhoja II, Adil Shah |
Materials | Stone, Lead |
Height | 845 m (2,772 ft) ASL |
Battles/wars | Battle of Pavan Khind |
Garrison information | |
Occupants | Sambhaji, Ramchandra Pant Amatya |
പൻഹൽഗാദ്,പഹല്ല,പനല്ല(ഇവയെ സര്പ്പങ്ങളുടെ വീട് എന്ന് തർജമ ചെയ്യാം) എന്നും കൂടി അറിയപ്പെടുന്ന കോട്ടയാണ് പൻഹല കോട്ട.മഹാരാഷ്ട്രയിലെ കോലാപ്പൂരിന് 20കിലോമീറ്റർ വടക്ക് പടിഞ്ഞാറാണ് പൻഹല കോട്ട സ്ഥിതി ചെയ്യുന്നത്.ബിജാപ്പൂരിൽ നിന്നും തീര പ്പ്രദേശങ്ങളിലേക്കുള്ള സഹ്യാദ്രിയിലൂടെ കടന്നു പോകുന്ന പ്രധാന കച്ചവട മാർഗ്ഗത്തിലാണ് ഈ കോട്ട തന്ത്രപ്രധാനമായി സ്ഥിതി ചെയ്യുന്നത്.[1].അതുകൊണ്ടുതന്നെ മറാത്തികളും മുഗളുകളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യക്കമ്പനിയും പങ്കെടുത്ത ഡക്കാനിലെ പല യുദ്ധങ്ങൾക്കും വേദിയായിട്ടുണ്ട്.പൻഹല കോട്ടയുടെ മിക്ക ഭാഗങ്ങളും ഇന്നും അവശേഷിക്കുന്നു.
ചരിത്രം
[തിരുത്തുക]ക്രിസ്ത്തുവിനുശേഷം 1178നും 1209നും ഇടയ്ക്കാണ് പൻഹല കോട്ട പണിതത്.1484ൽ പൻഹല കോട്ട ബിജാപ്പൂരിന്റെ കീഴിൽ വന്നു.നൂറുകണക്കിന് വർഷങ്ങൾ കൊണ്ട് അവർ കോട്ട വലിയ തോതിൽ വികസിപ്പിച്ചെടുത്തു[2].1659ൽ ബിജാപ്പൂരിന്റെ ജനറൽ അഫ്സുൽ ഖാനിന്റെ മരണശേഷം പൻഹല കോട്ട ശിവജി മഹാരാജ് പിടിച്ചെടുത്തു.[3].അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും ബിജാപ്പൂരിന്റെ ആദിൽ ഷാ രണ്ടാമൻ(1656-1972) പൻഹല കോട്ട വീണ്ടും പിടിച്ചെടുത്തു.അദ്ദേഹത്തിനും അത് നിലനിർത്താനായില്ല.ശിവജി മഹാരാജ് പൻഹല കോട്ട വീണ്ടും പിടിച്ചെടുത്തു.[4]ശിവജി മഹാരാജിന്റെ മകനായ സംഭാജി അച്ഛനെതിരെ തിരിഞ്ഞതിനാൽ പൻഹല കോട്ടയിൽ തടവിലാക്കപ്പെട്ടു.ഇദ്ദേഹം പിന്നീട് ഈ കോട്ട പിടിച്ചെടുത്തു രാജാവായി.[5].പിന്നീട് പൻഹല കോട്ട മുഗളന്മാരുടെ കയ്യിലായി.
പ്രധാന സവിശേഷതകൾ
[തിരുത്തുക]ഡെക്കാനിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് പതിനാല് കിലോമീറ്റർ അഥവാ ഒന്പത് മൈൽ ചുറ്റളവുള്ള പൻഹല കോട്ട.സഹ്യാദ്രിയിൽ നിർമ്മിക്കപ്പെട്ട പൻഹല കോട്ടയ്ക്ക് 110 നിരീക്ഷണ ഗോപുരങ്ങളുള്ള പൻഹല കോട്ട സമുദ്രനിരപ്പിൽ നിന്നും 845 മീറ്റർ(2,772 അടി) ഉയരത്തിലാണ്[6].സഹ്യാദ്രിയിൽ നിർമ്മിക്കപ്പെട്ട ഈ കോട്ട ചുറ്റുപാടിനെക്കാൾ 400ഓളം മീറ്റർ ഉയരത്തിലാണ്.പൻഹല കോട്ടയുടെ അടിയിൽ നിന്നും പുറത്തേക്ക് പല തുരങ്കങ്ങളും ഉണ്ട്.ഇവയിൽ ഒന്നിന് എതാണ്ട് ഒരു കിലോമീറ്റർ ഓളം നീളമുണ്ട്[7].പൻഹല കോട്ടയിലെ കുറെ സ്മാരകങ്ങൾ ശ്രദ്ധാർഹമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിഗണിച്ചിട്ടുണ്ട്.[8]
അവലംബം
[തിരുത്തുക]- ↑ tara
- ↑ handbook
- ↑ Kulkarni, A.R. (1996). Marathas and the Marathas Country. Books and Books. Retrieved 2009-01-28.
- ↑ Indian Institute of Public Administration Maharashtra Regional Branch (1975). Shivaji and Swarajya. Orient Longman. Retrieved 2009-01-28.
- ↑ gazette
- ↑ Imperial Gazetteer of India. Sup. Govt. Print. 1909. p. 523. Retrieved 2009-01-28.
- ↑ rediff
- ↑ "List of monuments by the Archaeological Survey of India". Government of India. 2008. Archived from the original on 2011-09-29. Retrieved 2009-03-16.