പ്രോസ്പെറോ ആല്പിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Prospero Alpini
Prospero Alpini (1553-1617)
ജനനം(1553-11-23)23 നവംബർ 1553
മരണം3 ഫെബ്രുവരി 1617(1617-02-03) (പ്രായം 63)
ദേശീയതItalian
കലാലയംPadua University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany, Medicine

പ്രോസ്പെറോ ആല്പിനി (also known as Prosper Alpinus, Prospero Alpinio and Prosper Alpin) (23 November 1553 – 6 February 1617),ഇറ്റലിക്കാരനായ സസ്യശാസ്ത്രജ്ഞനും ശരീരശാസ്ത്രജ്ഞനുമായിരുന്നു. വെനീസിലായിരുന്നു ജീവിച്ചത്. വിസെൻസ എന്ന പ്രദേശത്തെ മറോസ്റ്റിക്ക എന്ന സ്ഥലത്താണ് ജനിച്ചത്. തന്റെ യവ്വനകാലത്ത് കുറച്ചുകാലം മിലാനിലെ കരസേനയിൽ പ്രവർത്തിച്ചെങ്കിലും പിന്നീട് 1574ൽ പാദുവയിൽ വൈദ്യശാസ്ത്രം പഠിക്കാൻ പോയി. 1578ൽ അദ്ദേഹം തന്റെ ഡോക്ടറൽ ബിരുദം എടുത്തശേഷം ഒരു ശരീരശാസ്ത്രവിദഗ്ദ്ധനായി പാദുവായിലെ ഒരു കൊച്ചു പട്ടണമായ കാമ്പൊ സാൻ പൈത്രോയിൽ താമസിച്ചു. എന്നാൽ സസ്യശാസ്ത്രത്തിൽ കൂടുതൽ തല്പരനായ അദ്ദേഹം ഒരു ശരീരശാസ്ത്രവിദഗ്ദ്ധനായി ഈജിപ്റ്റിലേയ്ക്കു പോയി. അവിടെ മൂന്നു വർഷം ചെലവൊഴിച്ച അദ്ദേഹം, ഈന്തപ്പനയുടെ പരിപാലനത്തിൽ പുതിയ സിദ്ധാന്തം ആവിഷ്കരിച്ചു. 1593ൽ പാദുവയിലെ സസ്യശാസ്ത്ര പ്രൊഫസ്സർ ആയി നിയമിതനായി. അവിടെ വച്ച് 1617 ഫെബ്രുവരി 6നു മരിച്ചു.

അദ്ദേഹത്തിന്റെ പ്രധാന കൃതി De Plantis Aegypti liber (Venice, 1592). എന്നതാണ്. ഇതിൽ യൂറോപ്പിൽ ആന്നു വരെ അറിയപ്പെടാതിരുന്ന ഒടേറെ സ്പീഷീസുകൾ അവിടെ പരിചയപ്പെടുത്തി. ബഹോബാബ് മരം അങ്ങനെ അദ്ദേഹം ആദ്യമായി പരിചയപ്പെടുത്തിയതാണ്.

അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ് De Plantis Exoticis എന്ന ഗ്രന്ഥം 1629ൽ പ്രസിദ്ധീകരിച്ചത്. De Medicina Egyptiorum (Venice, 1591) എന്ന ഗ്രന്ഥം കാപ്പിയെ ആദ്യമായി യൂറോപ്പിനു പരിചയപ്പെടുത്തി. ലിന്നെയസ് അദ്ദേഹത്തിന്റെ സ്മരണാർഥമാണ് സിഞ്ചിബെറേസിയേ ഫാമിലിയിൽപ്പെട്ട അല്പീനിയ എന്ന ജീനസിന് അദ്ദേഹത്തിന്റെ പേരു നൽകിയത്.

"https://ml.wikipedia.org/w/index.php?title=പ്രോസ്പെറോ_ആല്പിനി&oldid=3491345" എന്ന താളിൽനിന്ന് ശേഖരിച്ചത്