Jump to content

പ്രോട്ടിയോമിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രോട്ടീനുകളെ(മാംസ്യം) പറ്റി മൊത്തത്തിലുള്ള പഠനത്തിനെയാണ് പ്രോട്ടിയോമിക്സ് എന്നു പറയുന്നത് [1][2]. ജീവികളുടെ ശരീര നിർമിതിയിൽ വളരെ പ്രധാനപ്പെട്ട പങ്കു വഹിക്കുന്നവയാണ് മാംസ്യ തന്മാത്രകൾ. ഉപാപചയ പ്രക്രിയയിലെ ഒരു സoപ്രധാന ഘടകമാണ് ഇത്. ജീനോമിക്സ് എന്ന പദത്തിന് ജീനുകളുമായുള്ള ബന്ധത്തോട് സാധർമ്യം ഉള്ളതാണ് പ്രോട്ടിയോമിക്സ് എന്ന പദത്തിന് പ്രോട്ടീനുകളുമായുള്ള ബന്ധം. [3][4]

മാംസ്യങ്ങളുടെ മൊത്തത്തിലുള്ള ഗണത്തെയാണ് പ്രോട്ടിയോം എന്നു വിളിക്കുന്നത്[3] കോശത്തിനോ ജീവിക്കുതന്നെയോ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് ഇത് വ്യത്യാസപ്പെടുന്നു[5] മാംസ്യത്തിന്റെ ഘടന, തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ എന്നിവയിലേക്കുള്ള ഗവേഷണ-പര്യവേഷണ സാധ്യതകളാണ് പ്രോട്ടിയോമിക്സിൽ ഉയർന്നുവരുന്നത്. ജീനോമിക്സ് പഠനങ്ങളിൽ വളരെയധികം പ്രാധാന്യം ഉള്ള ഇത് ഒരു അന്തർവൈജ്ഞാനിക മേഖല കൂടിയാണ്.

സങ്കീർണത

[തിരുത്തുക]

ജീനോമിക്സും ട്രാൻസ്ക്രിപ്ടോമിക്സും കഴിഞ്ഞാൽ ജൈവ വ്യവസ്ഥകളുടെ പഠനത്തിന്റെ അടുത്ത ഘട്ടം എന്നത് പ്രോട്ടിയോമിക്സ് ആണ്. ഇത് ജീനോമിക്സിനെക്കാൾ സങ്കീർണമായിരിക്കുന്നതിന് കാരണം ഒരു ജീവിയുടെ ജീനോം എല്ലാ കോശങ്ങളിലും ഏതാണ്ട് സമാനമാണ്. എന്നാൽ പ്രോട്ടിയോം കോശങ്ങളിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. വ്യത്യസ്ത കോശങ്ങളിൽ ജീൻ പ്രകടമാകുന്നത് വ്യത്യസ്ത രീതിയിലാണ്. അതിനാൽ, ഓരോ കോശങ്ങളിലും ഉൽപ്പാദിപ്പിക്കപ്പെടുന്ന അടിസ്ഥാന മാംസ്യങ്ങളുടെ പോലും ഘടനയും പ്രവർത്തനവും വ്യത്യാസപ്പെട്ടിരിക്കുന്നു.

റഫറൻസുകൾ

[തിരുത്തുക]
  1. Anderson NL, Anderson NG; Anderson (1998). "Proteome and proteomics: new technologies, new concepts, and new words". Electrophoresis. 19 (11): 1853–61. doi:10.1002/elps.1150191103. PMID 9740045.
  2. Blackstock WP, Weir MP; Weir (1999). "Proteomics: quantitative and physical mapping of cellular proteins". Trends Biotechnol. 17 (3): 121–7. doi:10.1016/S0167-7799(98)01245-1. PMID 10189717.
  3. 3.0 3.1 Marc R. Wilkins, Christian Pasquali, Ron D. Appel, Keli Ou, Olivier Golaz, Jean-Charles Sanchez, Jun X. Yan, Andrew. A. Gooley, Graham Hughes, Ian Humphery-Smith, Keith L. Williams & Denis F. Hochstrasser; Pasquali; Appel; Ou; Golaz; Sanchez; Yan; Gooley; Hughes; Humphery-Smith; Williams; Hochstrasser (1996). "From Proteins to Proteomes: Large Scale Protein Identification by Two-Dimensional Electrophoresis and Arnino Acid Analysis". Nature Biotechnology. 14 (1): 61–65. doi:10.1038/nbt0196-61. PMID 9636313.{{cite journal}}: CS1 maint: multiple names: authors list (link)
  4. UNSW Staff Bio: Professor Marc Wilkins Archived August 22, 2011, at the Wayback Machine.
  5. Anderson, Johnathon D.; Johansson, Henrik J.; Graham, Calvin S.; Vesterlund, Mattias; Pham, Missy T.; Bramlett, Charles S.; Montgomery, Elizabeth N.; Mellema, Matt S.; Bardini, Renee L. (2016-03-01). "Comprehensive Proteomic Analysis of Mesenchymal Stem Cell Exosomes Reveals Modulation of Angiogenesis via Nuclear Factor-KappaB Signaling". STEM CELLS (in ഇംഗ്ലീഷ്). 34 (3): 601–613. doi:10.1002/stem.2298. ISSN 1549-4918.
"https://ml.wikipedia.org/w/index.php?title=പ്രോട്ടിയോമിക്സ്&oldid=3953813" എന്ന താളിൽനിന്ന് ശേഖരിച്ചത്