പ്രൊജക്റ്റ് ഫൈ
Project Fi | |
---|---|
വ്യാവസായികം? | Yes |
ശൃംഖലയുടെ തരം | Mobile data and voice |
സ്ഥലം |
|
സേവനദാതാവ് | Sprint, T-Mobile, U.S. Cellular, Three |
ആശയവിനിമയ പ്രോട്ടോക്കോളുകൾ | GSM / CDMA / HSPA+ / LTE |
സ്ഥാപിതം | ഏപ്രിൽ 22, 2015 |
തൽസ്ഥിതി | Operational |
വെബ്സൈറ്റ് | fi.google.com |
ഗൂഗിളിന്റെ നിയന്ത്രണതിലുള്ള ഒരു മൊബൈൽ വെർച്വൽ നെറ്റ്‌വർക്ക് ആണ് പ്രൊജക്റ്റ് ഫൈ. സ്പ്രിന്റ്, ടി-മൊബൈൽ, യുഎസ് സെല്ലുലാർ, കൂടാതെ ത്രീ എന്നീ മൊബൈൽ സേവനദാതാക്കളുടെ വൈഫൈ, സെല്ലുലാർ നെറ്റ്‌വർക്ക് എന്നിവ ഉപയോഗിച്ച് ഫോൺ, മെസ്സേജിംഗ്, ഡാറ്റാ സേവനങ്ങൾ എന്നിവ പ്രൊജക്റ്റ് ഫൈ നൽകുന്നു. [1][2][3][4] 2015 ഏപ്രിൽ 22 ന് തുടക്കമിട്ട ഈ സംവിധാനം, അന്ന് നെക്സസ് 6 ഫോണുടമകളിൽ നിന്ന് പ്രത്യേക ക്ഷണം മുഖേന തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. 2016 മാർച്ചിൽ ക്ഷണിക്കൽ സംവിധാനം ഉപേക്ഷിക്കപ്പെട്ടു.[5][6][7] 2016 ഒക്ടോബറിൽ പിക്സെൽ, പിക്സൽ എക്സ്എൽ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾക്ക് പിന്തുണ ലഭ്യമാക്കി.[8][9]
സിഗ്നൽ ബലം, വേഗത എന്നിവയെ ആശ്രയിച്ച് പ്രോജക്ട് ഫൈ യാന്ത്രികമായി നെറ്റ്‌വർക്കുകൾക്കിടയിൽ മാറുന്നു.[10] ഓട്ടോമാറ്റിക് വിപിഎൻ സംവിധാനം വഴി ഡാറ്റ എൻക്രിപ്ഷനോടെ വൈഫൈ ഹോട്ട്സ്പോട്ടുകളിലേക്ക് അത് യാന്ത്രികമായി കണക്റ്റുചെയ്യുന്നു.[11]
കോളുകൾക്ക് ഇടയിൽ വൈഫൈ നെറ്റ്‌വർക്കിൽ നിന്ന് സെല്ലുലാർ നെറ്റ്‌വർക്കിലേക്കും മറിച്ചും മാറാൻ ഈ സംവിധാനം മുഖേന കഴിയുന്നു. [12][13][14][15] ലോകമെമ്പാടുമുള്ള 135 രാജ്യങ്ങളിൽ പ്രോജക്റ്റ് ഫൈ ലഭ്യമാണ്.
പ്രോജക്റ്റ് ഫൈ സംവിധാനത്തിന് മികച്ച അവലോകനങ്ങൾ ലഭിച്ചു. ആറ് മാസക്കാലം ഈ സേവനം പരിശോധിച്ച നിരൂപകർ അതിന്റെ വിലനിർണയ തന്ത്രത്തെ വിശേഷാൽ പ്രശംസിച്ചു. വൈഫൈയും സെല്ലുലാർ നെറ്റ്‌വർക്കും തമ്മിലുള്ള "തടസ്സമില്ലാത്ത" മാറ്റവും അവർ ആസ്വദിച്ചിരുന്നു. എന്നിരുന്നാലും, സേവനം പരിമിതമായ ഫോണുകൾ മാത്രമേ പിന്തുണയ്ക്കപെടുന്നുള്ളൂ എന്ന വിമർശനം പരക്കെ ലഭിച്ചു. ഉപയോക്താക്കൾക്ക് ഈ ഫോണുകൾ ഇല്ലെങ്കിലോ അഥവാ വാങ്ങണമെന്ന് താൽപര്യമില്ല എങ്കിലോ പ്രോജക്റ്റ് ഫൈ സംവിധാനം അപ്രസക്തമാണ് എന്നും അഭിപ്രായപ്പെട്ടു. [16]
പിന്തുണക്കപ്പെടുന്ന ഉപകരണങ്ങൾ
[തിരുത്തുക]- മോട്ടോ X4
- നെക്സസ് 6
- നെക്സസ് 5X
- നെക്സസ് 6P
- പിക്സൽ & പിക്സൽ എക്സ്എൽ
- പിക്സൽ 2 & പിക്സൽ 2 എക്സ്എൽ
അവലംബം
[തിരുത്തുക]- ↑ Fox, Nick (April 22, 2015). "Say hi to Fi: A new way to say hello". Official Google Blog. Google. Retrieved March 25, 2017.
- ↑ Welch, Chris (April 22, 2015). "Google launches its own mobile network for Nexus 6 owners". The Verge. Vox Media. Retrieved March 25, 2017.
- ↑ Huet, Ellen (April 22, 2015). "Google Unveils Its 'Project Fi' Wireless Service". Forbes. Retrieved March 25, 2017.
- ↑ Velazco, Chris (April 22, 2015). "Google's Project Fi service turns multiple phone networks into one". Engadget. AOL. Retrieved March 25, 2017.
- ↑ Arscott, Simon (March 7, 2016). "From "Hi" to Fi to "Goodbye" to invites: 7 things we've learned about Project Fi". The Keyword Google Blog. Google. Retrieved March 25, 2017.
- ↑ Fingas, Jon (March 7, 2016). "Google's Project Fi no longer requires an invitation to join". Engadget. AOL. Retrieved March 25, 2017.
- ↑ Lardinois, Frederic (March 7, 2016). "You can now sign up for Google's Project Fi cell service without an invite". TechCrunch. AOL. Retrieved March 25, 2017.
- ↑ Reardon, Marguerite (October 4, 2016). "Google adds Pixel phones to Project Fi lineup". CNET. CBS Interactive. Retrieved March 25, 2017.
- ↑ Welch, Chris (October 4, 2016). "Google's Pixel phones will be available through Project Fi". The Verge. Vox Media. Retrieved March 25, 2017.
- ↑ Metz, Cade (May 1, 2016). "In the New Wireless Universe, You're Finally at the Center". Wired. Condé Nast. Retrieved March 25, 2017.
- ↑ Lawler, Richard (August 24, 2016). "Google links Project Fi-approved WiFi hotspots to Nexus phones". Engadget. AOL. Retrieved March 25, 2017.
- ↑ Metz, Cade (July 12, 2016). "Google's Project Fi Is One Step Closer to Unifying the World's Wireless Networks". Wired. Condé Nast. Retrieved March 25, 2017.
- ↑ Fung, Brian (July 8, 2015). "Project Fi review: The most remarkable feature of Google's new cell service". The Washington Post. Retrieved March 25, 2017.
- ↑ Martonik, Andrew (November 22, 2016). "What is Project Fi, how does it work and why do I want it?". Android Central. Retrieved March 25, 2017.
- ↑ El Akkad, Omar (November 23, 2015). "Why I ditched my cellphone carrier to try Google's Project Fi". The Globe and Mail. The Woodbridge Company. Retrieved March 25, 2017.
- ↑ Raphael, JR (April 14, 2016). "Project Fi revisited: 6 months with Google's weird wireless service". Computerworld. International Data Group. Archived from the original on 2018-01-18. Retrieved April 21, 2017.