Jump to content

പ്രാർത്ഥനാചക്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വയംഭൂനാഥിലെ പ്രാർഥനാചക്രങ്ങൾ
പ്രാർത്ഥനാ ചക്രം കയ്യിലേന്തിയ ഒരു വൃദ്ധ, ടിബറ്റിൽ നിന്നുള്ള ദൃശ്യം

ടിബറ്റൻ ബുദ്ധമതസ്തർ പ്രാർത്ഥനയ്ക്കായ് ഉപയോഗിക്കുന്ന വൃത്തസ്തംഭാകൃതിയിലുള്ള ഒരു ചക്രമാണ് പ്രാർഥനാ ചക്രം(ഇംഗ്ലീഷിൽ:prayer wheel; ടിബറ്റൻ ഭാഷയിൽ: འཁོར་, ഘോർ).[1] ലംബമായ അച്ചുതണ്ടുകളിൽ ഘടിപ്പിച്ച ഈ ചക്രങ്ങളിൽ ബുദ്ധരുടെ പ്രാർത്ഥനാ മന്ത്രങ്ങൾ ആലേഖനം ചെയ്ത്തിരിക്കും. പ്രാർത്ഥനാ ചക്രം കറക്കുന്നത്, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മന്ത്രം ഉച്ചാരണം ചെയ്യുന്നതിന് സമാനമാണ് എന്നാണ് വിശ്വാസം. ലോഹങ്ങൾ, മരം, തുകൽ എന്നിവയിൽ പ്രാർത്ഥനാ ചക്രങ്ങൾ നിർമ്മിക്കാറുണ്ട്.

ഉദ്ഭവം

[തിരുത്തുക]

തരങ്ങൾ

[തിരുത്തുക]

ആധുനികവും പ്രാചീനവുമായ വിവിധതരം പ്രാർത്ഥനാ ചക്രങ്ങൾ നിലവിലുണ്ട്.ഇവ വലിപ്പത്തിലും നിർമ്മാണരീതിയിലും ഉപയോഗരീതിയിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

മണി ചക്രം

[തിരുത്തുക]

താരതമ്യേന ചെറിയ ചക്രങ്ങളാണിവ. കൈകളിൽ കൊണ്ടുനടക്കാൻ സാധിക്കുന്നതിനാൽ ഇവ ഹസ്തചക്രം എന്നും അറിയപ്പെടുന്നു. ലോഹങ്ങളിലോ മരത്തടിയിലോ നിർമ്മിച്ചതായിരിക്കും ഇവയുടെ കൈപ്പിടി.

ജല ചക്രം

[തിരുത്തുക]

ജലശക്തിയാൽ കറങ്ങുന്ന പ്രാർത്ഥനാ ചക്രങ്ങൾ ജല ചക്രം നാമത്തിലാണ് അറിയപ്പെടുന്നത്. പ്രാർത്ഥന ചക്രത്തെ സ്പർശിക്കുന്ന ജലം പുണ്യമായ് തീരുന്നു എന്നാണ് വിശ്വാസം.

ഹിമാചൽ പ്രദേശിലെ മണാലിയിലുള്ള ഒരു അഗ്നി ചക്രം, നെയ്യ് വിളക്കിന്റെ താപമാണ് ചക്രം കറക്കുന്നത്

അഗ്നി ചക്രം

[തിരുത്തുക]

മെഴുകുതിരിയുടേയൊ വൈദ്യുത ദീപങ്ങളുടെയൊ താപത്തിന്റെ ശക്തിയാൽ കറങ്ങുന്ന ചക്രങ്ങളാണിവ.

വായു ചക്രം

[തിരുത്തുക]

പേരുസൂചിപ്പിക്കുന്നതുപോലെ വായു കറക്കുന്ന ചക്രം. ചക്രത്തെ സ്പർശിക്കുന്ന വായു ഏതൊരാളെ സ്പർശിക്കുന്നുവോ, അയ്യാൾ ചെയ്ത ദുഷ്കർമ്മങ്ങൾ ദൂരീകരിക്കരിക്കപ്പെടുന്നു.

വൈദ്യുത ധർമ്മചക്രങ്ങൾ

[തിരുത്തുക]

വൈദ്യുതോർജ്ജത്തിന്റെ സഹായത്താൽ കറങ്ങുന്ന പ്രാർത്ഥന ചക്രങ്ങളുമുണ്ട്. മറ്റുചക്രങ്ങളെ അപേക്ഷിച്ച് ആയിരത്തോളം മന്ത്രങ്ങൾ ഈ ചക്രത്തിൽ ആലേഖനം ചെയ്യാൻ സാധിക്കും. പ്രകാശ-ശബ്ദങ്ങളുടെ അകമ്പടിയോടെ കറങ്ങുന്ന വൈദ്യുത ചക്രങ്ങളുമുണ്ട്. ലാമ സ്സോപ്പാ റിംപോചെയുടെ അഭിപ്രായത്തിൽ പ്രാർത്ഥനാ ചക്രം തിരിക്കുന്നതിന്റെ ഗുണഫലം വൈദ്യുതിനിർമ്മാതാവിനാണ് ലഭിക്കുന്നത് എന്നാണ്.

അവലംബം

[തിരുത്തുക]
  1. "All about the ... Prayer Wheel". khandro.net.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രാർത്ഥനാചക്രം&oldid=4091451" എന്ന താളിൽനിന്ന് ശേഖരിച്ചത്