Jump to content

പ്രാവിൻപൊത്ത് തത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ തത്ത്വത്തിന്റെ പേരിനുള്ള പ്രചോദനം: ഇവിടെ n = 10 ഉം m = 9 ആണ്‌, അതായത് ഏതെങ്കിലും പൊത്തിൽ ഒന്നിൽകൂടുതൽ പ്രാവുകൾ ഉണ്ടായിരിക്കും.

ഗണിതത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു തത്ത്വമാണ്‌ പ്രാവിൻപൊത്ത് തത്ത്വം (Pigeonhole principle), മൂന്ന് കുട്ടികളുള്ള ഒരു കുടുബത്തിലെ രണ്ട് കുട്ടികൾ ഒരേ ലിംഗത്തിൽപെട്ടവരായിരിക്കും എന്നപോലെയുള്ളവയെ ഉദാഹരണമാക്കിയുള്ളതാണ്‌ ഈ തത്ത്വം. n, m എന്നീ രണ്ട് എണ്ണൽ സംഖ്യകൾ തന്നിരിക്കുന്നു, n > m ഉം ആണ്‌ (അതായത് n എന്നത് m നേക്കാൾ വലുതാണ്‌), n എണ്ണം പ്രാവുകളെ m പൊത്തുകളിലാക്കുകയാണെങ്കിൽ ഒരു പൊത്തിലെങ്കിലും ഒന്നിൽ കൂടുതൽ പ്രാവുകളുണ്ടായിരിക്കും എന്നാണ്‌ ഇത് പ്രതിപാദിക്കുന്നത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ m പൊത്തുകളിൽ ഒരോന്നിനെ വെക്കുകയാണെങ്കിൽ പരമാവധി m എണ്ണത്തെ വെക്കുവാൻ സാധിക്കും, വീണ്ടും ഒരെണ്ണത്തെ കൂടി വെക്കണമെങ്കിൽ നിലവിൽ ഉപയോഗിക്കപ്പെട്ട ഏതെങ്കിലും പൊത്തിൽ തന്നെ വെക്കേണ്ടി വരും, ഇവിടെ m എന്നത് നിർണ്ണയിക്കപ്പെടാവുന്നതായിരിക്കും.

"https://ml.wikipedia.org/w/index.php?title=പ്രാവിൻപൊത്ത്_തത്വം&oldid=3108529" എന്ന താളിൽനിന്ന് ശേഖരിച്ചത്