പ്രായവിവേചനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരായോ ഒരുകൂട്ടം ആളുകൾക്കെതിരായോ കാണിക്കുന്ന വിവേചനത്തെയാണ് ഏജിസം അഥവാ പ്രായവിവേചനം എന്നു പറയുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള താഴ്‌ത്തിക്കെട്ടലുകൾക്കും വിവേചനത്തിനും മുൻവിധികൾക്കും അടിസ്ഥാനമായ വിശ്വാസങ്ങളും മൂല്യങ്ങളും സമീപനവും നിലപാടുകളുമാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. [1]

ഇത്തരം സമീപനം സാധാരണമോ ആസൂത്രിതമോ ആകാം. മുതിർന്ന പൌരന്മാർക്കെതിരായ വിവേചനത്തെക്കുറിക്കുന്നതിനായി റോഹർട്ട് നീൽ ബട്ലർ ആണ് 1969 ൽ ഈ വാക്ക് ആദ്യമായി പ്രയോഗിക്കുകയും ഈ നിലപാടിനെ ലിംഗ -വർണ്ണവിവേചനങ്ങളോട് ഉപമിക്കുകയും ചെയ്തത്. പ്രായവിവേചനത്തിലൂടെയുള്ള മുദ്രകുത്തലിൽ മൂന്ന് ഘടകങ്ങളുള്ളതായി ബട്ലർ നിരീക്ഷിച്ചു. പ്രായത്തെക്കുറിച്ചും പ്രായമായവരെക്കുറിച്ചും പ്രായമാകലിനെക്കുറിച്ചുമുള്ള മുൻവിധി, പ്രായമായവർക്കെതിരായ വിവേചനം, വയസ്സായിയെന്ന മുദ്രചാർത്തുന്ന തരത്തിൽ സ്ഥാപനങ്ങളിലും മറ്റും നിലനിൽക്കുന്ന നയസമീപനങ്ങൾ എന്നിവയാണവ. കൌമാരപ്രായക്കാരടക്കമുള്ള ചെറിയകുട്ടികൾക്കെതിരായി പ്രായത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം കാണിക്കുന്നതിനെയും ഇതേ പദംകൊണ്ട് വിവക്ഷിക്കാറുണ്ട്. കുട്ടികളെയും അവരുടെ ആശയങ്ങളെയും "പിള്ളകളി" (കുട്ടിക്കളി) എന്ന തരത്തിൽ അധിക്ഷേപിക്കുന്നതും അവഗണിക്കുന്നതും ഇതിന്റെ പരിധിയിൽവരും. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "വാട്ട് ഈസ് ഏജിസം - ഏജിസംഹർട്സ്.ഒആർജി". മൂലതാളിൽ നിന്നും 2013-05-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-16.
"https://ml.wikipedia.org/w/index.php?title=പ്രായവിവേചനം&oldid=3806373" എന്ന താളിൽനിന്ന് ശേഖരിച്ചത്