പ്രവേശകം (സംസ്കൃത ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മേല്പത്തൂർ നാരായണ ഭട്ടതിരിപ്പാടിനെ പഠിപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ ഗുരുവായ തൃക്കണ്ടിയൂർ അച്യുത പിഷാരടി രചിച്ചതാണ് പ്രവേശകം എന്ന സംസ്കൃത വ്യാകരണ ഗ്രന്ഥം. ആറ്റുപറമ്പത്ത് ഇമ്പിച്ചൻ ഗുരുക്കളുടെ വിശദീകരണക്കുറിപ്പും ഒപ്പമുണ്ട്.ഇമ്പിച്ചൻ ഗുരുക്കളുടെ വ്യാഖ്യാനം വന്നതിനു ശേഷമാണ് ഈ ഗ്രന്ഥം മലയാളത്തിൽ പ്രചാരം നേടിയത്.

അച്ചടി[തിരുത്തുക]

കേരള വർമ്മ വിദ്യാമന്ദിരം എന്ന പേരിൽ കരുവ കൃഷ്ണനാശാൻ കൊല്ലത്തു നടത്തിയിരുന്ന സംസ്കൃത വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ കേരള വർമ്മ വിദ്യാമന്ദിര ഗ്രന്ഥാവലിയിൽ ഉൾപ്പെടുത്തി 1900-ൽ (കൊല്ലവർഷം 1076) കൊല്ലത്ത് നിന്നാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

പുറം കണ്ണികൾ[തിരുത്തുക]

  • പ്രവേശകം (സാഹിത്യ അക്കാദമി ഡിജിറ്റൽ ലൈബ്രറിയിൽ)

അവലംബം[തിരുത്തുക]