പ്രബന്ധക്കൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഏറ്റവും പ്രചാരമുള്ള കൂത്ത് രൂപമാണ് പ്രബന്ധ കൂത്ത്. കൂടിയാട്ടത്തിലെ വിദൂഷകൻറെ വേഷത്തിൽ രംഗത്തെത്തുന്ന ചാക്യാർ പുരാണ കഥാപരമായ ചമ്പു പ്രബന്ധങ്ങൾ ചൊല്ലി അഭിനയത്തിലൂടെ അർത്ഥം വിശദീകരിക്കുന്നു. കഥ പറയാനായി സ്വീകരിച്ചിട്ടുള്ള ചമ്പൂ കാവ്യത്തിലെ ഗദ്യവും പദ്യവും ചാക്യാർ വിസ്തരിച്ച് വ്യാഖ്യാനിക്കുന്നു. ഉപകഥകൾ കൂട്ടിച്ചേർത്തും മനോധർമ്മം അനുസരിച്ച് സന്ദർഭങ്ങൾ സൃഷ്ടിച്ചും സമകാലിക ജീവിതത്തെ വിമർശിക്കാനും സദസ്യരെ പരിഹസിക്കാനും ചാക്യാർ അവസരം കണ്ടെത്തുന്നു. കാഴ്ച്ചക്കാരെ ചൂണ്ടിക്കാട്ടിത്തന്നെ ചാക്യാർ പരിഹസിച്ചു വശം കെടുത്തും. ഇതിനുള്ള സ്വാതന്ത്ര്യം ചാക്യാർക്ക് സമൂഹം അംഗീകരിച്ചു കൊടുത്തിട്ടുണ്ട്.

തലയിൽ ചുവന്ന തുണി കൊണ്ട് കെട്ടി മുഖത്ത് അരി പൊടി, മഞ്ഞൾ, കരി എന്നിവ കൊണ്ട് ചമയമിട്ട് ഒരു കാതിൽ കുണ്ഡലവും മറ്റേ കാതിൽ വെറ്റില തിരുകി തെറ്റിപ്പൂവ് തൂക്കിയിട്ടാണ് ചാക്യാർ എത്തുന്നത്. വസ്ത്രം (മാറ്റ്) ഞൊറിഞ്ഞുടുത്തിരിക്കും. കത്തിച്ച നിലവിളക്കിനു മുന്നിലാണ് ചാക്യാരുടെ ഏകാഭിനയ പ്രകടനം. ഒലീവ്

"https://ml.wikipedia.org/w/index.php?title=പ്രബന്ധക്കൂത്ത്&oldid=2381387" എന്ന താളിൽനിന്ന് ശേഖരിച്ചത്