പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഭാരത സർക്കാർ 2015ൽ ആരംഭിച്ച ഭവന നിർമ്മാണ പദ്ധതിയാണ് പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന (PMAY). ഇന്ദിര ആവാസ് യോജനയുടെ പരിഷ്കരിച്ച പതിപ്പാണ് ഇത്. നഗര മേഖലയിലെ ഭവന നിർമ്മാണ പദ്ധതിയായ 2022-ഓടെ എല്ലാവർക്കും വീട് എന്ന പദ്ധതിയുടെ സമാന പദ്ധതിയാണിത്.

ചരിത്രം[തിരുത്തുക]

ഗ്രാമീണ മേഖലയിലെ വരുമാനത്തിൽ താഴ്ന്ന ശ്രേണിയിലുള്ളവർക്കും, പട്ടികവർഗ്ഗ, പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്കും വീട് നിർമ്മിയ്ക്കുന്നതിനും, അറ്റകുറ്റപ്പണികൾ നടത്തുന്നതിനും 1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആരംഭിച്ച ഒരു കേന്ദ്രസർക്കാർ പദ്ധതിയാണ് ഇന്ദിരാ ആവാസ് യോജന (IAY). ഇതനുസരിച്ച് ഉയർന്നപ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ വീട് നിർമ്മിയ്ക്കുന്നതിനു 75000 രൂപയും,സമതലപ്രദേശങ്ങളിൽ 70000 രൂപയും അർഹതപ്പെട്ട വ്യക്തികൾക്കു ലഭിയ്ക്കും.[1] കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല. 1985 ൽ ഗ്രാമീണ ഭൂരഹിത തൊഴിലുറപ്പ് പദ്ധതി (RLEGP ) യുടെ ഭാഗമായി ആരംഭിച്ച ഇന്ദിര ആവാസ് യോജന 1989 ൽ ജവഹർ റോസ്ഗാർ യോജനയിൽ ലയിക്കുകയും 1996 മുതൽ സ്വതന്ത്ര പദ്ധതിയായി നടത്തി വരികയും ആയിരിന്നു. 1995-96 മുതൽ വീരമൃത്യു വരിച്ച ജവാൻമാരുടെ വിധവ അല്ലെങ്കിൽ കുട്ടികൾ, വിമുക്ത ഭടൻമാർ, അർദ്ധസൈനിക വിഭാഗത്തിൽ നിന്നും വിരമിച്ചവർ എന്നിവരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രധാനമന്ത്രി ഗ്രാമീണ ആവാസ് യോജന ആയി പരിഷ്കരിച്ചു.

അവലംബം[തിരുത്തുക]