ജവഹർ റോസ്ഗാർ യോജന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേന്ദ്ര സർക്കാർ ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലയളവിൽ, 1989 ഏപ്രിൽ 1ന് ആരംഭിച്ച തൊഴിൽ ഉറപ്പ് പദ്ധതിയാണ് ജവഹർ റോസ്ഗാർ യോജന (JRY).[1] അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് തൊഴിൽ ഉറപ്പ് നല്കുന്ന പദ്ധതിയാണിത്. ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയും (NREP) ഗ്രാമീണ ഭൂരഹിത തൊഴിൽ ഉറപ്പ് പദ്ധതിയും (RLEGP) സംയോജിച്ചതാണ് ജവഹർ റോസ്ഗാർ യോജന. പദ്ധതി ചെലവ് കേന്ദ്ര-സംസ്ഥാനങ്ങൾ 80:20 എന്ന അനുപാതത്തിൽ വഹിക്കുന്നു. 30% തൊഴിൽ അവസരങ്ങൾ വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. പദ്ധതി ആസൂത്രണവും നടത്തിപ്പും ഗ്രാമപഞ്ചായത്തുകളുടെ ചുമതലയാണ്.

ഈ പദ്ധതി 1999 ഏപ്രിൽ 1ന് ജവഹർ ഗ്രാം സമൃദ്ധി യോജനയിൽ (JGSY) ലയിച്ചു.

അവലംബം[തിരുത്തുക]

  1. http://planningcommission.nic.in/reports/peoreport/cmpdmpeo/volume1/147.pdf
"https://ml.wikipedia.org/w/index.php?title=ജവഹർ_റോസ്ഗാർ_യോജന&oldid=2667037" എന്ന താളിൽനിന്ന് ശേഖരിച്ചത്