എസ്.കെ.എസ്. ജലീൽ തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:46, 26 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) (''''മെഹർ''' എന്ന തൂലികാനാമത്തിൽ മാപ്പിളപ്പാട്ടുകളെഴുതിയിരുന്ന ഒരു കവിയായിരുന്നു '''എസ്.കെ.എസ്. ജലീൽ തങ്ങൾ'''<ref>{{Cite web|url=https://www.madhyamam.com/sites/default/files/Weekend%201651_09-02-2020_FOR%20WEB.pdf|title=വാരാദ്യമാധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മെഹർ എന്ന തൂലികാനാമത്തിൽ മാപ്പിളപ്പാട്ടുകളെഴുതിയിരുന്ന ഒരു കവിയായിരുന്നു എസ്.കെ.എസ്. ജലീൽ തങ്ങൾ[1]. മെഹറിന്റെ നെടുവീർപ്പുകൾ (1951) എന്ന കൃതിയാണ് മലയാളലിപിയിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ട് ഗ്രന്ഥം. അദ്ദേഹത്തിന്റെ ആമിനക്കുട്ടി എന്ന ഖണ്ഡകാവ്യം ഇരുപതോളം പതിപ്പുകൾ ഇറങ്ങിയിരുന്നു.

ജീവിതരേഖ

പാലക്കാട് ജില്ലയിലെ ഒലവക്കോട് എന്ന പ്രദേശത്ത് 1923-ലാണ് ജലീൽ തങ്ങൾ ജനിച്ചത്. അധ്യാപകപരിശീലനം നേടിയ അദ്ദേഹം പക്ഷെ കേരളപ്രഭ എന്ന പ്രസിദ്ധീകരണത്തിൽ എഡിറ്ററായി ചേരുകയാണുണ്ടായത്. മാപ്പിളപ്പാട്ടിലെ സോഷ്യലിസ്റ്റ് കവി എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

രചനകൾ

  • നെടുവീർപ്പുകൾ (1951)
  • തെരുവിന്റെ ചിന്ത (1952)
  • ആമിനക്കുട്ടി (ഖണ്ഡകാവ്യം)

മരണം

1980 ജൂൺ 23-ന് ജലീൽ തങ്ങൾ അന്തരിച്ചു.

അവലംബം

  1. "വാരാദ്യമാധ്യമം" (PDF). മാധ്യമം ദിനപത്രം. മാധ്യമം. 2020-02-09. Archived from the original (PDF) on 2021-08-26. Retrieved 20021-08-26. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=എസ്.കെ.എസ്._ജലീൽ_തങ്ങൾ&oldid=3651201" എന്ന താളിൽനിന്ന് ശേഖരിച്ചത്