"ഢോലൿ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേർക്കുന്നു: da, de, fr, hi, it, ru, sv
(ചെ.) തലക്കെട്ടു മാറ്റം: ധോലക് >>> ഢോലക്: ശരിയായ പേര്
(വ്യത്യാസം ഇല്ല)

11:15, 13 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ധോലക്

ഒരു ചർമവാദ്യമാണ് ധോലക്. ഉത്തരേന്ത്യയിലാണ് ഈ വാദ്യം കൂടുതൽ പ്രചാരത്തിലുള്ളത്. ആകൃതിയിൽ മൃദംഗത്തിൽ അല്പം നിന്നു വ്യത്യസ്തമാണ്. കനം കുറഞ്ഞ് നീളം കൂടിയ ആകൃതിയാണ് ഇതിനുള്ളത്. ഇരുവശവും തോൽ കെട്ടി ഉറപ്പിച്ചിരിക്കുന്നു. മണിപ്പൂരി നൃത്തയിനങ്ങളായ പുങ്ചോലം, കർതൻചോലം മുതലായവയിൽ നർത്തകർ നൃത്തം ചെയ്യുമ്പോൾ ധോലക് കയ്യിലേന്തി വാദനം നടത്താറുണ്ട്. തബല, മൃദംഗം, ഗഞ്ചിറ എന്നിവക്ക് സമാനമായ വാദനമാണ് ധോലക്കിന്റേത്.

ദക്ഷിണേന്ത്യൻ വാദ്യമായ ഗഞ്ചിറയ്ക്ക് ചില സ്ഥലങ്ങളിൽ ധോലക് എന്ന പേരുണ്ട്. അയ്യപ്പഭജനയ്ക്കും മറ്റും ഇത് തെക്കൻ കേരളത്തിൽ ഉപയോഗിക്കുന്നുണ്ട്. തബല പോലെ മറ്റൊരു വാദ്യവും ഈ പേരിൽ പ്രചരിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഢോലൿ&oldid=750528" എന്ന താളിൽനിന്ന് ശേഖരിച്ചത്