"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  7 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
===മുഹമ്മദ് ഷാ ഒന്നാമൻ (ഭരണകാലം 1358-77) ===
ഇരുപതു കൊല്ലത്തോളം സിംഹാസനത്തിലിരുന്ന മുഹമ്മദ് ഷാക്ക് ബൈറാംഖാൻറെ നേത-ത്വത്തിൽ നടന്ന ആഭ്യന്തരകലാപങ്ങളെ നേരിടേണ്ടി വന്നതു കൂടാതെ വാരങ്കലിലെ കപായ നായക്കനായും വിജയനഗരത്തിലെ ബുക്കനുമായും നിരന്തരം യുദ്ധം ചെയ്യേണ്ടി വന്നു.മുഹമ്മദ്ഷാക്ക് എല്ലാം അടിച്ചമർത്താനായി. ബാഹ്മിനി സാമ്രാജ്യത്തിന്റേയും പ്രവിശ്യകളുടോയും ഭരണം മുഹമ്മദിമുഹമ്മദ് ഷാ ക്രമീകരിച്ചു. എട്ടംഗങ്ങളടങ്ങിയ മന്ത്രിസഭ ഷായെ എല്ലാ വിധത്തിലും സഹായിച്ചു. മന്ത്രിമാരിൽ ഒരാൾ സൈദുദ്ദീൻ ഗോറി നൂറു വയസ്സു വരെ ജീവിച്ചിരുന്നുതായും ആറാമത്തെ സുൽത്താൻറെ സേവനത്തിലിരിക്കെ അന്തരിച്ചതായും പറയപ്പെടുന്നു.
ഗുൽബർഗയിലെ വലിയ പളളിയുടെ പണി മുഴുമിപ്പിച്ചത് മുഹമ്മദ് ഷായാണ്.<ref name=Ferishta/>
 
=== അടുത്ത രണ്ടു ദശാബ്ദങ്ങൾ (1377-1397 ) ===
ഈ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ ബാഹ്മനി സിംഹാസനത്തിൽ അഞ്ചു സുൽത്താൻമാർ ഉപവിഷ്ഠരായി. ഈ കാലഘട്ടത്തിലാണ് ബാഹ്മനി സാമ്രാജ്യത്തിനു ചുറ്റുമായി [[ഖാൻദേശ്]], [[ഗുജറാത്ത്]], [[മാൾവാ]] എന്നീ സ്വതന്ത്രരാജ്യങ്ങൾ രൂപം കൊണ്ടത്. ദർബാറിൽ ഇറാനികളും,അറബികളും തുർക്കി വംശജരും ദഖിനി മുസ്ലീംകളും ഉണ്ടായിരുന്നു. ഇവർ തമ്മിൽ അധികാരവടംവലികളും നടന്നിരുന്നു<ref name=Gazette/>. കൊട്ടാരത്തിനകത്ത് തായ്വഴികൾ തമ്മിലുളള സ്പർദ്ധകൾ രൂക്ഷമായി. മുജാഹിദ് ഷായും ദാവൂദ് ഷായും കൊല്ലപ്പെട്ടു.പിന്നീട് സ്ഥാനാരോഹണം ചെയ്ത മുഹമ്മദ് ഷാ രണ്ടാമൻ പത്തൊമ്പതു കൊല്ലം ഭരിച്ചു.പക്ഷെ പുത്രൻ ഗിയാസുദ്ദീൻ,വധിക്കപ്പെട്ടു മന്ത്രിപദം നിഷേധിക്കപ്പെട്ട തഗൽചിൻ (അഥവാ ലാൽ ചിൻ)എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ<ref name=Ferishta/> . ഗിയാസുദ്ദീന്റെ വകയിലെ സഹോദരൻ ഷംസുദ്ദീൻ ദാവൂദിനെ സിംഹാസനത്തിലിരുത്തി തഗൽചിൻ മന്ത്രിസ്ഥാനം കൈക്കലാക്കി.<ref name=Radheshyam/>. തഗൽചിന്നിന്റെ കുതന്ത്രങ്ങൾക്കെതിരായി ഫിറൂസ് ഷാ പോരാടി 1397-ൽ സിംഹാസനമേറി.
290

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3523565" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി