"വി.വി. വേലുക്കുട്ടി അരയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
1908-ൽ അദ്ദേഹം സ്വന്തം ഗ്രാമത്തിൽ [[വിജ്ഞാനസന്ദായിനി]] എന്ന പേരിൽ ഒരു വായനശാല തുടങ്ങിവെച്ചു. സ്വസമുദായത്തിലെ കുട്ടികൾക്കു പഠിക്കാൻ കൂടുതൽ സൗകര്യമായ വിധത്തിൽ 1936-ൽ ഗ്രാമത്തിൽ തന്നെ ഒരു സ്കൂളും സ്ഥാപിച്ചു. അരയവംശപരിപാലനയോഗം, സമസ്തകേരളീയ അരയമഹാജനയോഗം, അരയ സർവീസ് സൊസൈറ്റി, അഖില തിരുവിതാംകൂർ നാവിക തൊഴിലാളി സംഘം, തിരുവിതാംകൂർ മിനറൽ തൊഴിലാളി യൂണിയൻ, തുറമുഖ തൊഴിലാളി യൂണിയൻ തുടങ്ങി ഒട്ടനവധി സംഘടനകളും പ്രസ്ഥാനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടു.<ref name="MO1"/>
 
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കർമ്മധീരനായ ഒരു പോരാളി കൂടിയായിരുന്നു അരയൻ. [[വൈക്കം സത്യാഗ്രഹം | വൈക്കം സത്യാഗ്രഹത്തിന്റെ]] മുൻനിരയിൽ തന്നെ അദ്ദേഹം പങ്കെടുത്തു. 1917-ൽ അദ്ദേഹം തുടങ്ങിയ 'അരയൻ'<ref name = lsg/> എന്ന പത്രം പൊതുവേ കേരളസമൂഹത്തിന്റേയും വിശിഷ്യ അരയസമുദായത്തിന്റേയും ഒരു ജിഹ്വ ആയി നിലകൊണ്ടു. സ്ത്രീകൾക്കുവേണ്ടി അരയസ്ത്രീജനമാസിക എന്നൊരു പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു.<ref name="MO1"/>
 
ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും വേലുക്കുട്ടി അരയൻ തന്റെ നാടിനു് ഉപകാരപ്രദമായ പല പദ്ധതികളും ആവിഷ്കരിച്ചു. തീരദേശം അലിഞ്ഞുപോകുന്നതു് ഒഴിവാക്കാനും കടൽത്തീരം കൂടുതൽ ഫലസമ്പുഷ്ടമാക്കാനും ഉതകുന്ന പ്രൊജക്റ്റുകൾ രൂപകൽപ്പന ചെയ്തു.<ref name="MO1"/> സമുദ്രോൽപ്പന്നങ്ങളുടേയും കേരോൽപ്പന്നങ്ങളുടേയും വൈവിദ്ധ്യവികാസങ്ങൾക്കും അദ്ദേഹത്തിന്റെ ആശയങ്ങൾ ഏറെ സഹായകമായി. പ്രാദേശികമായി ലഭ്യമായ അസംസ്കൃതവസ്തുക്കൾ ഉപയോഗിച്ച് പത്രക്കടലാസ് നിർമ്മാണരീതി, വ്യത്യസ്ത വൈദ്യശാസ്ത്രവിധികൾ സമ്മേളിപ്പിച്ച മരുന്നുകളുടെ ഉൽപ്പാദനം തുടങ്ങിയവയും അദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു.
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3416188" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി