"അണ്ണാമലനാഥർ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 14: വരി 14:
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ഇടുക്കി ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ചോള വാസ്തുവിദ്യ]]

20:08, 11 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഇടുക്കി തൊടുപുഴക്കു സമീപം ഉള്ള കാരിക്കോട് ഭഗവതി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന അതി പുരാതന ക്ഷേത്രമാണ് അണ്ണാമലനാഥർ ക്ഷേത്രം.

പഴമ

പൂർണ്ണമായും കരിങ്കല്ലിൽ തീർത്തിരിക്കുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ ചോള കാലഘട്ടത്തിലേക്ക് വിരല്ചൂണ്ടുന്നവയാണ്. ചോള ഭരണകാലത്ത് വടക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കാരിക്കോട് .ഇന്ത്യയിൽ മുഴുവനായി അവർ സ്ഥാപിച്ച 74 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.[1] പതിറ്റാണ്ടുകൾ കാട് കയറി കിടന്ന അണ്ണാമലനാഥർ ക്ഷേത്രം കുറച്ചു വർഷങ്ങൾക്കു മുൻപാണ് നവീകരിച്ചത്.കേരളാ പുരാവസ്തു വകുപ്പിന്റെ കീഴിൽ ഉള്ള ക്ഷേത്ര പരിസരത്തു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാനാവും.ക്ഷേത്രത്തിലെ പുരാതനമായ വിഗ്രഹങ്ങൾ കായംകുളം മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.ദീര്ഘചതുരാകൃതിയിൽ ഉള്ള ക്ഷേത്രനിര്മിതി പൂർണമായും തമിഴ് സംസ്‌കാരത്തിൽ ഉള്ളതാണ്.

പ്രതേകതകൾ

ഏകാശിലാപീഠത്തിൽ ശിവനും പാർവതിയും സുബ്രഹ്മണ്യ ഗണപതി സമേതരായി ദർശനം നൽകുന്നു.പഞ്ചലോഹനിര്മിതമായ വിഗ്രഹരൂപങ്ങൾ ആണ് പ്രതിഷ്ഠ.മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണപ്രദക്ഷിണം ചെയ്യാവുന്നതും,തെക്കോട്ട് ദർശനവും വടക്കോട്ട് ഓവും, താമരകുളവും എല്ലാം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ആണ്.എല്ലാ പ്രദോഷവും പൗർണമിയും സമുചിതമായി ആഘോഷിക്കുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=അണ്ണാമലനാഥർ_ക്ഷേത്രം&oldid=3105261" എന്ന താളിൽനിന്ന് ശേഖരിച്ചത്