"സംവാദം:കർണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
15,344 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
*Ok Sir .അംഗീകരിക്കുന്നു . (വെറുതെ പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതിയാണ് മായ്ച്ചത് ).ഇനി ശ്രദ്ധിക്കാം . വളരെ നന്ദി {{കൈ }}[[User:Sreeram Sree|Sreeram Sree]] Sreejith.S.A 15:00, 25 ഏപ്രിൽ 2017 (UTC)
 
==കർണ്ണൻ എന്ന ഈ ലേഖനത്തിന്റെ ചരിത്രം==
 
ഞാൻ ചെന്നൈയിലായിരിക്കുമ്പോഴാണ് '''കർണ്ണന്റെ ദിഗ്വിജയം''' നടന്നതല്ല എന്നൊരു വാദം കേട്ടത് . ഒരു കൊച്ചു സുഹൃത്താണ് എന്നോടിത് പറഞ്ഞത് .പുള്ളിക്കാരൻ facebook-ലൂടെ ആരോടൊക്കെയോ സംവദിക്കുകയും , '''കർണ്ണൻ''' എന്ന കഥാപാത്രത്തെ '''BORI Critical Edition''' എന്ന ആധികാരികമെന്നു കരുതുന്ന മഹാഭാരതം തീർത്തും ഒതുക്കിയിട്ടുണ്ടെന്നും എന്നോട് പറഞ്ഞത് . അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് ഞാൻ ആ പയ്യനോട് തർക്കിച്ചു . കാരണം , ദക്ഷിണാത്യ പാഠത്തിൽ 96 -ഉം , ഉത്തര പാഠത്തിൽ 69 -ഉം അദ്ധ്യായങ്ങൾ വരുന്ന - 4946 ശ്ളോകങ്ങളുള്ള ( രണ്ടിലും ശ്ളോകസംഖ്യ തുല്യമാണ് . ഒരേ ശ്ളോകങ്ങളും തന്നെയാണ് ) '''കർണ്ണപർവ്വം''' എന്ന ഒരു മഹാപർവ്വത്തിന്റെ നാഥനാണ് '''കർണ്ണൻ''' . മഹാഭാരതം വായിക്കുന്നവർ ഒരിക്കലും '''കർണ്ണപർവ്വം''' കാണാതെ പോവുകയില്ല . കർണ്ണനു വ്യാസമുനി വലിയൊരു '''പർവ്വം''' തന്നെ മാറ്റി വച്ചിരിക്കുന്നു .
 
എന്നെ വിളിച്ചു പറഞ്ഞ ആ പയ്യൻ, ഞാൻ ചെന്നൈയിൽ നിന്നും നാട്ടിലെത്തിയപ്പോൾ എന്റെ വീട്ടിൽ വന്നിട്ട് -
'''"'''ശ്രീജിത്തേട്ടൻ '''BORI Critical Edition Mahabharatham''' ഒന്ന് വായിക്കണം . എനിക്ക് ഇത് തീരെ പിടിച്ചിട്ടില്ല '''"''' എന്ന് പറഞ്ഞു .
 
BORI Critical Edition Mahabharatha-യുടെ Copy അവൻ download ചെയ്തു pendrive-ലാക്കി എനിക്ക് നൽകി . ഞാൻ നന്നായി വായിച്ചു . അപ്പോഴാണ് കർണ്ണന്റെ ദിഗ്‌വിജയവും , മറ്റു വീരകഥകളും BORI Critical Edition Mahabharatham എടുത്തു കളഞ്ഞിരിക്കുന്നു എന്ന കാര്യം മനസ്സിലായത് . എന്തിനാണ് BORI , കർണ്ണനെ ഇത്രയ്ക്കു അങ്ങ് ഒഴിവാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല . അപ്പോഴാണ് ഒരു ഉത്തരേന്ത്യൻ സുഹൃത്ത് എന്നോട് ഒരു ഞെട്ടിക്കുന്ന വിവരം പറഞ്ഞത് .
 
'''കർണ്ണൻ അർജ്ജുനനെ എപ്പോഴും യുദ്ധത്തിൽ തോൽപ്പിച്ചിരുന്നുവത്രേ ...!!!''' '''വ്യാസമുനിയുടെ വർണ്ണന പിന്നീട് തിരുത്തപ്പെട്ടതാണ് ...!!!'''
അർജ്ജുനന്റെ കാര്യത്തിൽ , കർണ്ണനെ ഭഗവാൻ കൃഷ്ണൻ പോലും ഭയന്നിരുന്നതിന്റെ കാരണം ഇപ്പോൾ എനിക്ക് ഏതാണ്ട് വ്യക്തമായി...കർണ്ണനെ; ഉത്തരേന്ത്യയിലുള്ള സംസ്കൃത പണ്ഡിതന്മാരായ ചിലർക്ക് തീരെ ഇഷ്ടമില്ലായിരുന്നു . ഉത്തരേന്ത്യൻ മഹാഭാരതത്തിന്റെ ഏതു vyasabharatham version എടുത്തു നോക്കിയാലും അതിൽ കർണ്ണനെ കരിതേച്ചു കാണിച്ചിരിക്കുന്നത് കാണാം .
BORI Critical Edition Mahabharatham തയാറാക്കിയ സൂക്തങ്കർ എന്ന ഉത്തരേന്ത്യൻ സംസ്കൃത വിദ്വാൻ, കർണ്ണന്റെ വീരകഥകളെല്ലാം വെട്ടിമാറ്റിയത് അങ്ങിനെയാണ് എന്ന് '''ഞാൻ ഊഹിക്കുന്നു'''.
 
*കർണ്ണനെ പേടിച്ച് അർജ്ജുനൻ പലപ്പോഴും ഒഴിഞ്ഞു മാറിയിരുന്ന കാര്യം ;ധൃതരാഷ്ട്രർ പറയുന്നത് , കർണ്ണപർവ്വം 1 മുതൽ 9 വരെയുള്ള അദ്ധ്യായങ്ങൾ വായിച്ചാൽ വ്യക്തമാകും .കർണ്ണൻ അർജ്ജുനനെ ഒരിക്കലും തോൽപ്പിച്ചിട്ടില്ലെങ്കിൽ , ഇന്ദ്രനും , മറ്റു ദേവന്മാരും , എന്തിനു ഭഗവാൻ കൃഷ്ണൻ പോലും കർണ്ണനെ ഇത്രയധികം പേടിക്കേണ്ട കാര്യമില്ലല്ലോ ?.കൂടാതെ കർണ്ണന്റെ വീര്യത്തിൽ ദുര്യോധനൻ ഇത്രയധികം വിശ്വസിക്കേണ്ട കാര്യവുമില്ലല്ലോ ?
 
*അർജ്ജുനനുമായുള്ള ചില യുദ്ധങ്ങളിൽ കർണ്ണൻ വിജയിച്ചിരുന്നത് തദ്ദേശീയമായ ചില മഹാഭാരത രചനകളിൽ കാണാനുണ്ട് . ബംഗാളി ഭാരതം , ഏറ്റവും പഴക്കം ചെന്ന വൈശംപായന കൃതി ഇതിലെല്ലാം കർണ്ണന്റെ വിജയങ്ങൾ പറഞ്ഞിട്ടുണ്ട് . വ്യാസമുനി എഴുതിയ യഥാർത്ഥ ഭാരതത്തെ ഉത്തരേന്ത്യൻ പണ്ഡിതർ കുറെ തിരുത്തിയതാകാം .
 
*എന്തായാലും '''കർണ്ണന്റെ ദിഗ്വിജയം''' സംഭവിച്ച കാര്യം തന്നെയാണെന്നു BORI Critical Edition Mahabharatham തന്നെ ഏതാണ്ട് 7 ഇടത്തു പറയുന്നുണ്ട് . പിന്നെന്താണ് ഇവർ കർണ്ണന്റെ ദിഗ്വിജയം മാത്രമങ്ങു വെട്ടിക്കളഞ്ഞത് ?
 
*കൂടാതെ , കർണ്ണൻ അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയിട്ടാണ് തന്റെ തേർചക്രം ഉയർത്താൻ ശ്രമിക്കുന്നത് . '''തേർചക്രം ഉയർത്തുന്ന നിരായുധനായ കർണ്ണനെയാണ് അർജ്ജുനൻ കൊന്നു വീഴ്ത്തുന്നതെന്നു BORI Critical Edition Mahabharatha-യിൽ തന്നെ ഏതാണ്ട് 9 ഇടത്തു പറയുന്നുണ്ട് .''' യുധിഷ്ഠിരൻ , ദുര്യോധനൻ , നാരദൻ , വ്യാസൻ , കൃഷ്ണൻ , അർജ്ജുനൻ തുടങ്ങിയവരും ഇത് വ്യക്തമാക്കുന്നുണ്ട് . പൊരിഞ്ഞ യുദ്ധത്തിനിടയിൽ തേർചക്രം ഉയർത്തണമെങ്കിൽ ഒരു '''സമയത്തിന്റെ ഇടവേള (time gap) '''ലഭിച്ചേ മതിയാകൂ . അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയിട്ടാണ് കർണ്ണൻ ആ '''ഇടവേള''' കണ്ടെത്തുന്നത് . ആ സമയം ബോധംകെട്ടു കിടക്കുന്ന അർജ്ജുനനെ കൊല്ലുവാൻ കർണ്ണൻ ശ്രമിച്ചില്ല .
ഇത്തരത്തിൽ പലതുകൊണ്ടും BORI Critical Edition Mahabharatham പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് പറയേണ്ടി വരും . 50 കൊല്ലം ഗവേഷണം നടത്തിയതാണെങ്കിലും , വ്യാസഭഗവാന്റെ ഒരു ശ്ളോകമെങ്കിലും ശെരിയായി നിർവ്വചിക്കാൻ BORI Critical Edition Mahabharatha-ക്കു സാധിച്ചിട്ടില്ല . ''വിഷ്ണുവിന്റെ അവതാരമായ സാക്ഷാൽ വ്യാസമുനി എവിടെ നിൽക്കുന്നു ? മനുഷ്യരുടെ നിഗമനമായ BORI Critical Edition Mahabharatham എവിടെ കിടക്കുന്നു ?''
 
*BORI Critical Edition Mahabharatham തന്നെ സമ്മതിക്കുന്നുണ്ട് , അവർ ഒഴിവാക്കിയ കാര്യങ്ങൾ വാസ്തവത്തിൽ സംഭവിച്ചത് തന്നെയാണെന്ന് ...!!!
കൂടാതെ , കർണ്ണന്റെ മഹത്വങ്ങൾ മുൻപേ വന്ന പണ്ഡിതർ കുറെയേറെ ഒഴിവാക്കി വളച്ചൊടിച്ചു . പിന്നീട് വന്ന BORI Critical Edition Mahabharatha-യും കുറെ വെട്ടിയെറിഞ്ഞു . എന്നിട്ടും കർണ്ണനെ പൂർണ്ണമായി ഒഴിവാക്കാൻ BORI Critical Edition Mahabharatha-ക്കു സാധിച്ചിട്ടില്ല . കാരണം കർണ്ണനെ അങ്ങിനെയാണ് വ്യാസമുനി വർണ്ണിച്ചിരിക്കുന്നതു ...കർണ്ണനെ സേനാപതിയാക്കാൻ ദ്രോണരും , അദ്ദേഹത്തിൻറെ മരണശേഷം അശ്വത്ഥാമാവും പറയുന്നുണ്ട് . അതനുസരിച്ചാണ് കർണ്ണനെ മൂന്നാമത്തെ സേനാനിയാക്കിയത് . കർണ്ണൻ മോശമായിരുന്നെങ്കിൽ ഇങ്ങനെ ആക്കുമോ ?
 
*കർണ്ണനെ പേടിച്ചു യുധിഷ്ഠിരൻ 13 കൊല്ലം ശെരിക്കുറങ്ങിയിരുന്നില്ലെന്നും പറയുന്നുണ്ട് . കർണ്ണൻ എയ്യുന്ന ദിക്കിൽ അർജ്ജുനൻ ഒഴിച്ച് മറ്റാർക്കും നിൽക്കാൻ കഴിയില്ലെന്നും യുധിഷ്ഠിരൻ പറയുന്നുണ്ട് . ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് , കർണ്ണന്റെ വിജയത്തെ , മുൻപ് വന്ന ചില ഉത്തരേന്ത്യൻ പണ്ഡിതർ വളച്ചൊടിച്ച് പരാജയമാക്കി മാറ്റിയെന്നാണ് . ''സാത്യകിയും ഭീമനും ആരും ഒരിക്കലും കർണ്ണനെ തോൽപ്പിച്ചിട്ടില്ല . അതൊക്കെ കൂട്ടിച്ചേർത്തതാകാനേ വഴിയുള്ളൂ . അല്ലെങ്കിൽ വളച്ചൊടിച്ചതാകാം . കാരണം ഭഗവാൻ കൃഷ്ണൻ പോലും കർണ്ണൻ അർജ്ജുനനെക്കാൾ ശക്തനാണെന്നു പറയുന്നുണ്ടല്ലോ ? ഭീഷ്മർ ശരശയ്യയിൽ കിടന്നു കൊണ്ട് കർണ്ണനെ പുകഴ്ത്തുന്നതും , കൃഷ്ണന്റെ വാക്യങ്ങളും , നാരദമുനിയുടെ വർണ്ണനയും , യുധിഷ്ഠിരന്റെ പ്രസ്താവനയും അതല്ലേ വിരൽ ചൂണ്ടുന്നത് ? കൂടാതെ അർജ്ജുനനെ അന്തിമയുദ്ധത്തിൽ കീഴ്പ്പെടുത്തിയ വീരനെ മറ്റുള്ളവർ തോൽപ്പിച്ചു എന്ന് പറഞ്ഞാൽ , അവർ അർജ്ജുനനെക്കാളും ശക്തരാണെന്നു പറയേണ്ടി വരും . ''
 
'''NB:'''BORI Critical Edition Mahabharatha ഒഴിവാക്കിയ മഹാഭാരതത്തിലെ ചില ഭാഗങ്ങൾ , BORI Critical Edition Mahabharatha-യിൽ നിന്ന് തന്നെയുള്ള പ്രസ്താവനകളേയും ആഖ്യാനങ്ങളെയും ഉദ്ധരിച്ച് അവ തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഞാൻ സമർദ്ധിച്ചിട്ടുള്ള ഈ ലേഖനം വളരെയധികം പഠനയോഗ്യമായ ഒന്നാണ് . സമാനമായ ഒരു '''കർണ്ണൻ''' ലേഖനം , English Wikipedia-യിലോ , മറ്റുള്ള ഭാഷകളിലെ Wikipedia-യിലോ , നിങ്ങള്ക്ക് കണ്ടെത്തുവാൻ സാധ്യമല്ലെന്നു ഞാൻ ഉറപ്പു തരുന്നു . ഈ ലേഖനം എല്ലാപേരും ശ്രദ്ധാപൂർവ്വം ഒന്ന് വായിക്കണം . എന്നിട്ടു വിമർശിക്കണം . നിങ്ങളുടെ വിമർശനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു . നമുക്ക് തർക്കിക്കാം . തർക്കിച്ചു സത്യം വെളിച്ചത്തു കൊണ്ടുവരാം ........{{കൈ}}[[User:Sreeram Sree|Sreeram Sree]] Sreejith.S.A 01:18, 26 ഏപ്രിൽ 2017 (UTC)
1,199

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2526156" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി