"പി.ആർ. ശ്യാമള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Manuspanicker എന്ന ഉപയോക്താവ് പി ആർ ശ്യാമള എന്ന താൾ പി.ആർ. ശ്യാമള എന്നാക്കി മാറ്റിയിരിക്കുന്നു: പേരി...
വരി 4: വരി 4:
== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ]]

14:22, 17 മാർച്ച് 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയാണ് പി ആർ ശ്യാമള.[1] 1931 ജൂലൈ 4 നു തിരുവനന്തപുരത്ത് ജനിച്ചു. അച്ഛൻ ന്യായാധിപനും സംഗീതജ്ഞനുമായിരുന്ന ആട്ടറ പരമേശ്വരൻ പിള്ള . അമ്മ വഞ്ചിയൂർ മാധവവിലാസത്തിൽ രാജമ്മ.ഹോളി ഏഞ്ചൽസ്‌ കോൺവെന്റ്‌, ഗവ. വിമൻസ്‌ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആദ്യത്തെ കഥ കൌമുദി ആഴ്ചപ്പതിപ്പിൽ ആണ് പ്രസിദ്ധീകരിച്ചത്.കഥകളും നോവലുകളുമായി മുപ്പത്തിനാലു കൃതികൾ പ്രസിദ്ധപ്പെടുത്തി. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ചില പരിപാടികളുടെ അവതാരകയായിരുന്നു. കുങ്കുമം വാരികയിലെ വനിതാപംക്തി (കുങ്കുമശ്രീ) കുറച്ചുകാലം കൈകാര്യം ചെയ്തിട്ടുണ്ട്. ശാന്ത പുഷ്പഗിരി എന്ന തൂലികാനാമത്തിൽ അക്കാലത്ത് കുറെ പാചകക്കുറിപ്പുകളും എഴുതുകയുണ്ടായി. സ്ത്രീ പീഡനത്തെക്കുറിച്ച് ട്രയൽ വാരികയിൽ എഴുതിയ അറിയപ്പെടാത്ത പീഡനങ്ങൾ ബഹുജനശ്രദ്ധയാകർഷിച്ചു. കേരള സാഹിത്യഅക്കാദമി, സാഹിത്യപ്രവർത്തക സഹകരണസംഘം എന്നിവയിൽ അംഗമായിരുന്നു. പൂന്തോട്ടനിർമ്മാണത്തിലും ഗൃഹാലങ്കാരത്തിലും തല്പരയായിരുന്നു.1990 ജൂലൈ 21ന്‌ അന്തരിച്ചു. കഥാസമാഹാരങ്ങൾ:- ഹരിഃശ്രീ, മണിപുഷ്‌പകം, മുത്തുകൾ ചിപ്പികൾ, മരണത്തിന്റെ ശ്രുതികൾ [2]നോവലുകൾ:-കാവടിയാട്ടം, ശില, ദുർഗം, രാഗം, സന്ധ്യ, മുത്തുക്കുട, ശരറാന്തൽ, മണൽ, രാജവീഥികൾ, ദൂരെ ഒരു തീരം, നില്‌ക്കൂഃഒരു നിമിഷം, മകയിരം കായൽ, പുറത്തേക്കുളള വാതിൽ, ജ്വാലയിൽ ഒരു പനിനീർക്കാറ്റ്‌, നിറയും പുത്തരിയും, മനസ്സിന്റെ തീർഥയാത്ര. തിരുവനന്തപുരത്തിന്റെ ഏഴു പതിറ്റാണ്ടുകൾ നീണ്ട ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ അച്ഛന്റെ ജീവിതകഥയിൽ നിന്നു നിറങ്ങൾ സ്വീകരിച്ചാണ് ശ്യാമള നിറയും പുത്തരിയും എന്ന നോവൽ രചിച്ചിരിക്കുന്നത്. കൂട്ടുകുടുംബവും മാതൃപാരമ്പര്യവും കുട്ടനാടിന്റെ പശ്ചാത്തലത്തിൽ തെളിയുന്ന കൃതിയാണ് മകയിരം കായൽ.

അവലംബം

"https://ml.wikipedia.org/w/index.php?title=പി.ആർ._ശ്യാമള&oldid=2324910" എന്ന താളിൽനിന്ന് ശേഖരിച്ചത്