"ബഹ്മനി സൽത്തനത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 23: വരി 23:
=== അടുത്ത രണ്ടു ദശാബ്ദങ്ങൾ (1377-1397 ) ===
=== അടുത്ത രണ്ടു ദശാബ്ദങ്ങൾ (1377-1397 ) ===
ഈ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ ബാഹ്മനി സിംഹാസനത്തിൽ അഞ്ചു സുൽത്താൻമാർ ഉപവിഷ്ഠരായി. ഈ കാലഘട്ടത്തിലാണ് ബാഹ്മനി സാണ്രാജ്യത്തിനു ചുറ്റുമായി ഖാൻദേശ്, ഗുജറാത്ത്, മാൾവാ എന്നീ സ്വതന്ത്രരാജ്യങ്ങൾ രൂപം കൊണ്ടത്. ദർബാറിൽ ഇറാനികളും,അറബികളും തുർക്കി വംശജരും ദഖിനി മുസ്ലീംകളും ഉണ്ടായിരുന്നു. ഇവർ തമ്മിൽ അധികാരവടംവലികളും നടന്നിരുന്നു<ref name=Gazette/>. കൊട്ടാരത്തിനകത്ത് തായ്വഴികൾ തമ്മിലുളള സ്പർദ്ധകൾ രൂക്ഷമായി. മുജാഹിദ് ഷായും ദാവൂദ് ഷായും കൊല്ലപ്പെട്ടു.പിന്നീട് സ്ഥാനാരോഹണം ചെയ്ത മുഹമ്മദ് ഷാ രണ്ടാമൻ പത്തൊമ്പതു കൊല്ലം ഭരിച്ചു.പക്ഷെ പുത്രൻ ഗിയാസുദ്ദീൻ,വധിക്കപ്പെട്ടു മന്ത്രിപദം നിഷേധിക്കപ്പെട്ട തഗൽചിൻ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ<ref name=Gazette/> . ഗിയാസുദ്ദീന്റെ വകയിലെ സഹോദരൻ ഷംസുദ്ദീൻ ദാവൂദിനെ സിംഹാസനത്തിലിരുത്തി തഗൽചിൻ മന്ത്രിസ്ഥാനം കൈക്കലാക്കി.<ref name=Radheshyam/>. ഫിറൂസ് ഷാ തഗൽചിന്നിന്റെ കുതന്ത്രങ്ങൾക്കെതിരായി പോരാടി 1397-ൽ സിംഹാസനമേറി.

===താജുദ്ദീൻ ഫിറൂസ് ഷാ(ഭരണകാലം 1397-1422)
===താജുദ്ദീൻ ഫിറൂസ് ഷാ(ഭരണകാലം 1397-1422)===
ബാഹ്മനി സാമ്രാജ്യത്തിലെ പ്രശസ്തനായ സുൽത്താനായിരുന്നു ഫിറൂസ് ഷാ, മുഹമ്മദി ഷാ ഒന്നാമൻറെ ഏറ്റവും ഇളയ സഹോദരനായിരുന്നു.<ref name=Gazette/>,<ref name=Ferishta/> <ref name=Sastri>{{cite book|title=Advanced Histroy of India|author=Nilakanta Sastri|publisher=Allied Publishers Private Ltd|year=1970}}</ref>.ഭരണസംവിധാനം ക്രമപ്പെടുത്തി. ഭീമാ നദിക്കരയിൽ ഫിറൂസാബാദ് നഗരം പണിതു. വിജയനഗര സാമ്രാജ്യത്തിനെതിരായി പൊരുതിയ രണ്ടു യുദ്ധങ്ങളിലും( 1398,1406) ഫിറൂസ് ഷാ വിജയം വരിച്ചു. തത്ഫലമായി ദേവരായരുടെ മകളെ വിവാഹം കഴിക്കുകയും ബങ്കാപുരവും കോട്ടയും സ്ഥ്രീധനമായി സ്വീകരിക്കുകയും ചെയ്തു. 1417 -ൽ തെലങ്കാന ആക്രമിച്ചു കീഴടക്കി.പക്ഷേ പണഗൽ യുദ്ധം(1420) ഫിറൂസ് ഷാക്ക് അനുകൂലമായല്ല കലാശിച്ചത്. ഹതാശനും അവശനുമായ സുൽത്താനെതിരായി സഹോദരൻ അഹ്മദ് രംഗത്തെത്തി. ഫിറൂസ് സ്ഥാനമൊഴിഞ്ഞു കൊടുത്തു.

=== അഹ്മദ് ഷാ (ഭരണ കാലം 1422-35)===
=== അഹ്മദ് ഷാ (ഭരണ കാലം 1422-35)===
വിജയനഗരസാമ്രാജ്യവുമായുളള യുദ്ധങ്ങൾ കൊടുംപിരി കൊണ്ടത് ഇക്കാലത്താണ്. വിജയനഗരം വമ്പിച്ചൊരു തുക പിഴയായി നല്കി. വാരങ്കലുമ മാൾവയും അഹ്മദ് ഷാ കീഴടക്കി. ബീദാറിനോട് സുൽത്താന് വലിയ താത്പര്യം തോന്നി അഹ്മദാബാദ് ബീദാർ എന്നൊരു നഗരം പണിത് തലസ്ഥാനം 1429-ൽ അങ്ങോട്ടു മാറ്റി. ഗുജറാത്ത്, മാഹിം, കൊങ്കൺ എന്നിവ കൈവശപ്പെടുത്താനുളള ശ്രമങ്ങൾ സഫലമായില്ല.അറുപത്തിയഞ്ചാമത്തെ വയസ്സിൽ(1435) അന്തരിച്ചു. പുത്രൻ അലാവുദ്ദീൻ രാഝപദവിയേറ്റു.

09:47, 12 സെപ്റ്റംബർ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ബഹ്മനി സുൽത്താനത്ത്, ക്രി.വ. 1470

ബഹ്മനിദ് സാമ്രാജ്യം എന്നും അറിയപ്പെട്ട ബഹ്മനി സുൽത്താനത്ത് തെക്കേ ഇന്ത്യയിലെ ഡെക്കാൻ ഭരിച്ച ഒരു മുസ്ലീം സാമ്രാജ്യമായിരുന്നു. മദ്ധ്യകാല ഇന്ത്യയിലെ പ്രശസ്ത സാമ്രാജ്യങ്ങളിൽ ഒന്നായിരുന്നു ബഹ്മനി സുൽത്താനത്ത്.[1]

പശ്ചാത്തലം

ദില്ലി സുൽത്താനത്ത് ചക്രവർത്തി മുഹമ്മദ്-ബിൻ തുഗ്ലക്കിന്റെ ദുർഭരണത്തിനെതിരായി ഡക്കാൻ പ്രവിശ്യകളിലെ അധികാരസ്ഥർ (അമീരൻ-ഇ-സദാ), എതിരായി പടയെടുത്തു. മാൾവയിലെ സൈന്യധിപൻറെ സഹോദരൻ നസിറുദ്ദിൻ ഇസ്മായിൽ ഷായെ രാജാവായി അവരോധിച്ചു.[1],[2].സാഹസികമായി പടപൊരുതിയ ഹസ്സൻ കങ്ഗോ എന്ന പടയാളിക്ക് സഫർ ഖാൻ എന്ന സ്ഥാനപ്പേരും ജാഗീറും അനുവദിച്ചു കിട്ടി. തുഗ്ലക് വീണ്ടും പടയുമായെത്തിയെങ്കിലും സഫർ ഖാൻ അവരെ തോല്പിച്ചു. പിന്നീട് ഇസ്മായിൽ ഷാ സഫർ ഖാനു വേണ്ടി കിരീടം ഒഴിഞ്ഞു.[3], [4],[1]. അലാവുദ്ദീൻ ഹുസൈൻ കങ്ഗോ ബാഹ്മിനി എന്ന പേരിൽ സഫർ ഖാൻ സിംഹാസനമേറി. തുഗ്ലക് ഡക്കാൻ വീണ്ടെടുക്കാൻ വൃഥാ ശ്രമങ്ങൾ നടത്തി. ബഹ്മൻ ഷായുടെ കീഴിൽ ഡക്കാൻറെ ചെറുത്തു നില്പ് വിജയിച്ചു, ദില്ലി സുൽത്താനത്തിന്റെ തെക്കൻ പ്രവിശ്യകളെ ഉൾക്കൊള്ളിച്ച് ഡെക്കാനിൽഅലാവുദ്ദിൻ ബഹ്മൻ ഷാ ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചു.[2], [3]. ബഹ്മനി തലസ്ഥാനം 1347 മുതൽ 1425 വരെ അഹ്സനാബാദ് (ഗുൽബർഗ) ആയിരുന്നു. പിന്നീട് ഇത് മുഹമ്മദാബാദിലേയ്ക്ക് (ബിദാർ‍) മാറ്റി.

പേരിനു പിന്നിൽ

ഇറാന്റെ ഐതിഹാസിക രാജാവായ ബഹ്മന്റെ പിന്തുടർച്ചക്കാരാണ് തങ്ങളെന്ന് ബഹ്മനി രാജവംശം വിശ്വസിച്ചു. ഇവർ പേർഷ്യൻ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും പ്രോൽസാഹകരായിരുന്നു. ബഹ്മനി സുൽത്താന്മാരും രാജകുമാരന്മാരും പേർഷ്യൻ ഭാഷയിൽ അതിയായ താല്പര്യം പ്രകടിപ്പിച്ചു. ഇവരിൽ ചിലർ പേർഷ്യൻ ഭാഷയിലും സാഹിത്യത്തിലും പ്രവീണരായിരുന്നു.[5]

അലാവുദ്ദിൻ ബഹ്മൻ ഷാ (ഭരണകാലം 1347-58)

ഇദ്ദേഹം അഫ്ഗാൻ അല്ലെങ്കിൽ തുർക്കി വംശജനാണെന്ന് കരുതുന്നു.[6] ഹിജറാ വർഷം 748 (1347),റുബി അൽ അഖീർ, 24 വെളളിയാഴ്ചയാണ് അലാവുദ്ദീൻറെ കിരീടധാരണം നടന്നത്. സുൽത്താൻറെ പേരിൽ ഖുത്ബാ വായിക്കപ്പെട്ടെന്നും നാണയങ്ങൾ ഇറക്കപ്പെട്ടെന്നും ഫെരിഷ്ത രേഖപ്പെടുത്തുന്നു.[2]. വടക്ക് പെൻഗംഗ വരേയും തെക്ക് കൃഷ്ണാനദിവരേയും കിഴക്ക് ബോംഗീർ മുതൽ പടിഞ്ഞാറ് അറബിക്കടൽ വരേയും അലാവുദീൻ ഷാ സാമ്രാജ്യം വികസിപ്പിച്ചു. ഗോവ, ദബോൾ തുറമുഖങ്ങൾ ബാഹ്മിനി സാമ്രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. തലസ്ഥാനമായിരുന്ന ഗുൽബർഗ മോടി പിടിപ്പിക്കുന്നതിൽ അലാവുദീൻ ഷാ പ്രത്യേകം ശ്രദ്ധിച്ചു. സാമ്രാജ്യത്തെ നാലു തരഫുകൾ(പ്രവിശ്യകൾ)ആയി വിഭജിച്ച് ഓരോന്നിനും തരഫ്ദാർ(ഗവർണർ) നിയമിച്ചു.നയതന്ത്രപരമായ നീക്കങ്ങളാൽ സാമ്രാജ്യത്തിനകത്ത് സമാധാനം നിലനിർത്താനും കാര്യക്ഷമമായ ഭരണം നടത്താനും അലാവുദ്ദീൻ ഷാക്കു കഴിഞ്ഞു.[3]. 1358-ൽ അലാവുദീൻ ഷാ അന്തരിച്ചു. മൂത്ത പുത്രൻ മുഹമ്മദ് ഷാ കിരീടമണിഞ്ഞു.[2]

മുഹമ്മദ് ഷാ ഒന്നാമൻ (ഭരണകാലം 1358-77)

ഇരുപതു കൊല്ലത്തോളം സിംഹാസനത്തിലിരുന്ന മുഹമ്മദ് ഷാക്ക് ബൈറാംഖാൻറെ നേത-ത്വത്തിൽ നടന്ന ആഭ്യന്തരകലാപങ്ങളെ നേരിടേണ്ടി വന്നതു കൂടാതെ വാരങ്കലിലെ കപായ നായക്കനായും വിജയനഗരത്തിലെ ബുക്കനുമായും നിരന്തരം യുദ്ധം ചെയ്യേണ്ടി വന്നു.മുഹമ്മദ്ഷാക്ക് എല്ലാം അടിച്ചമർത്താനായി. ബാഹ്മിനി സാമ്രാജ്യത്തിന്റേയും പ്രവിശ്യകളുടോയും ഭരണം മുഹമ്മദി ഷാ ക്രമീകരിച്ചു. എട്ടംഗങ്ങളടങ്ങിയ മന്ത്രിസഭ ഷായെ എല്ലാ വിധത്തിലും സഹായിച്ചു. മന്ത്രിമാരിൽ ഒരാൾ സൈദുദ്ദീൻ ഗോറി നൂറു വയസ്സു വരെ ജീവിച്ചിരുന്നുതായും ആറാമത്തെ സുൽത്താൻറെ സേവനത്തിലിരിക്കെ അന്തരിച്ചതായും പറയപ്പെടുന്നു. ഗുൽബർഗയിലെ വലിയ പളളിയുടെ പണി മുഴുമിപ്പിച്ചത് മുഹമ്മദ് ഷായാണ്.[2]

അടുത്ത രണ്ടു ദശാബ്ദങ്ങൾ (1377-1397 )

ഈ രണ്ടു ദശാബ്ദക്കാലത്തിനിടയിൽ ബാഹ്മനി സിംഹാസനത്തിൽ അഞ്ചു സുൽത്താൻമാർ ഉപവിഷ്ഠരായി. ഈ കാലഘട്ടത്തിലാണ് ബാഹ്മനി സാണ്രാജ്യത്തിനു ചുറ്റുമായി ഖാൻദേശ്, ഗുജറാത്ത്, മാൾവാ എന്നീ സ്വതന്ത്രരാജ്യങ്ങൾ രൂപം കൊണ്ടത്. ദർബാറിൽ ഇറാനികളും,അറബികളും തുർക്കി വംശജരും ദഖിനി മുസ്ലീംകളും ഉണ്ടായിരുന്നു. ഇവർ തമ്മിൽ അധികാരവടംവലികളും നടന്നിരുന്നു[3]. കൊട്ടാരത്തിനകത്ത് തായ്വഴികൾ തമ്മിലുളള സ്പർദ്ധകൾ രൂക്ഷമായി. മുജാഹിദ് ഷായും ദാവൂദ് ഷായും കൊല്ലപ്പെട്ടു.പിന്നീട് സ്ഥാനാരോഹണം ചെയ്ത മുഹമ്മദ് ഷാ രണ്ടാമൻ പത്തൊമ്പതു കൊല്ലം ഭരിച്ചു.പക്ഷെ പുത്രൻ ഗിയാസുദ്ദീൻ,വധിക്കപ്പെട്ടു മന്ത്രിപദം നിഷേധിക്കപ്പെട്ട തഗൽചിൻ എന്ന വ്യക്തിയായിരുന്നു ഇതിനു പിന്നിൽ[3] . ഗിയാസുദ്ദീന്റെ വകയിലെ സഹോദരൻ ഷംസുദ്ദീൻ ദാവൂദിനെ സിംഹാസനത്തിലിരുത്തി തഗൽചിൻ മന്ത്രിസ്ഥാനം കൈക്കലാക്കി.[4]. ഫിറൂസ് ഷാ തഗൽചിന്നിന്റെ കുതന്ത്രങ്ങൾക്കെതിരായി പോരാടി 1397-ൽ സിംഹാസനമേറി.

താജുദ്ദീൻ ഫിറൂസ് ഷാ(ഭരണകാലം 1397-1422)

ബാഹ്മനി സാമ്രാജ്യത്തിലെ പ്രശസ്തനായ സുൽത്താനായിരുന്നു ഫിറൂസ് ഷാ, മുഹമ്മദി ഷാ ഒന്നാമൻറെ ഏറ്റവും ഇളയ സഹോദരനായിരുന്നു.[3],[2] [7].ഭരണസംവിധാനം ക്രമപ്പെടുത്തി. ഭീമാ നദിക്കരയിൽ ഫിറൂസാബാദ് നഗരം പണിതു. വിജയനഗര സാമ്രാജ്യത്തിനെതിരായി പൊരുതിയ രണ്ടു യുദ്ധങ്ങളിലും( 1398,1406) ഫിറൂസ് ഷാ വിജയം വരിച്ചു. തത്ഫലമായി ദേവരായരുടെ മകളെ വിവാഹം കഴിക്കുകയും ബങ്കാപുരവും കോട്ടയും സ്ഥ്രീധനമായി സ്വീകരിക്കുകയും ചെയ്തു. 1417 -ൽ തെലങ്കാന ആക്രമിച്ചു കീഴടക്കി.പക്ഷേ പണഗൽ യുദ്ധം(1420) ഫിറൂസ് ഷാക്ക് അനുകൂലമായല്ല കലാശിച്ചത്. ഹതാശനും അവശനുമായ സുൽത്താനെതിരായി സഹോദരൻ അഹ്മദ് രംഗത്തെത്തി. ഫിറൂസ് സ്ഥാനമൊഴിഞ്ഞു കൊടുത്തു.

അഹ്മദ് ഷാ (ഭരണ കാലം 1422-35)

വിജയനഗരസാമ്രാജ്യവുമായുളള യുദ്ധങ്ങൾ കൊടുംപിരി കൊണ്ടത് ഇക്കാലത്താണ്. വിജയനഗരം വമ്പിച്ചൊരു തുക പിഴയായി നല്കി. വാരങ്കലുമ മാൾവയും അഹ്മദ് ഷാ കീഴടക്കി. ബീദാറിനോട് സുൽത്താന് വലിയ താത്പര്യം തോന്നി അഹ്മദാബാദ് ബീദാർ എന്നൊരു നഗരം പണിത് തലസ്ഥാനം 1429-ൽ അങ്ങോട്ടു മാറ്റി. ഗുജറാത്ത്, മാഹിം, കൊങ്കൺ എന്നിവ കൈവശപ്പെടുത്താനുളള ശ്രമങ്ങൾ സഫലമായില്ല.അറുപത്തിയഞ്ചാമത്തെ വയസ്സിൽ(1435) അന്തരിച്ചു. പുത്രൻ അലാവുദ്ദീൻ രാഝപദവിയേറ്റു.

അലാവുദ്ദീൻ അഹ്മദ്ഷാ രണ്ടാമൻ(ഭരണകാലം 1436-58)

അലാവുദ്ദീൻ കൊങ്കൺ ഭാഗികമായി കീഴടക്കി. ഖാൻദേശ് സുൽത്താൻറെ പുത്രിയേയും രാജാ സംഗമേശ്വറിന്റെ പുത്രിയേയും വിവാഹം ചെയ്തു. അലാവുദ്ദീന്റെ വലംകൈയായി പ്രവർത്തിച്ചിരുന്നത് ദൗലതാബാദിലെ ഗവർണർ, ബസ്രക്കാരനായ ഖലാഫ് ഹുസൈനായിരുന്നു. പക്ഷെ ദർബാറിൽ ദഖിനി മുസ്ലീം നേതാക്കൾ വിദേശീ മുസ്ലീം പ്രമാണികൾക്കെതിരെ സംഘടിതമായ നീക്കങ്ങൾ നടത്തി. ഖലാഫ് ഹുസേൻ ഉൾപ്പെട അനേകായിരം വിദേശി മുസ്ലീം പ്രമാണികൾ കൊല്ലപ്പെട്ടു. അലാവുദ്ദീൻറെ മരണത്തിനു മുമ്പു തന്നെ പുത്രൻ ഹുമയൂണിനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. അകാല മരണത്തിനു ശേഷം എട്ടു വയസ്സുകാരനായ പുത്രൻ നിസാം ഷാ സിംഹാസനമേറി, പക്ഷെ താമസിയാതെ മരണപ്പെട്ടു. പിന്നീട് ഒമ്പതു വയസ്സുകാരനായ മുഹമ്മദ് രണ്ടാമൻ കിരീടമണിഞ്ഞു. .

ഹുമായൂൺ (ഭരണകാലം1457-61 )

ഹുമായൂൺ നാലു വർഷത്തിൽ കുറവേ ഭരിച്ചുളളു. അതിക്രൂരനായ സുൽത്താനായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു.[3],[2] [7]. അതിസമർഥനായ പ്രധാനമന്ത്രി മഹമൂദ് ഗവാന് സുൽത്താനെ നിയന്ത്രിക്കനായില്ല.

1518-നു ശേഷം സുൽത്താനത്ത് അഹ്മെദ്നഗർ, ബീരാർ, ബിദാർ, ബിജാപ്പൂർ, ഗോൽക്കൊണ്ട എന്നീ അഞ്ച് രാജ്യങ്ങളായി വിഘടിച്ചു. ഇവ ഒരുമിച്ച് ഡെക്കാൻ സുൽത്താനത്തുകൾ എന്ന് അറിയപ്പെടുന്നു.

ബഹ്മനി സുൽത്താന്മാരുടെ പട്ടിക

അവലംബം

  1. 1.0 1.1 1.2 "The Five Kingdoms of the Bahmani Sultanate". orbat.com. Retrieved 2007-01-05.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 ഡക്കാൻറെ ചരിത്രം-ഫെരിഷ്ത
  3. 3.0 3.1 3.2 3.3 3.4 3.5 3.6 അഹ്മദ്നഗർ ഡിസ്ട്രിക് ഗസറ്റ്
  4. 4.0 4.1 Dr Radhey Shyam (1966). The Kingdom of Ahmednagar. Motilal Banarasi Das. {{cite book}}: Cite has empty unknown parameter: |1= (help)
  5. Ansari, N.H. "Bahmanid Dynasty" Encylopaedia Iranica[1]
  6. Cavendish, Marshall. "World and Its Peoples", p.335. Published 2007, Marshall Cavendish. ISBN 0-7614-7635-0
  7. 7.0 7.1 Nilakanta Sastri (1970). Advanced Histroy of India. Allied Publishers Private Ltd.

പുറത്തുനിന്നുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ബഹ്മനി_സൽത്തനത്ത്&oldid=2011002" എന്ന താളിൽനിന്ന് ശേഖരിച്ചത്