"മയ്യഴിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) മാഹി പുഴ moved to മയ്യഴിപ്പുഴ: കൂടുതല്‍ അറിയപ്പെടുന്ന പേര്..
(വ്യത്യാസം ഇല്ല)

18:39, 9 ഒക്ടോബർ 2006-നു നിലവിലുണ്ടായിരുന്ന രൂപം

മയ്യഴിപ്പുഴ
Physical characteristics
നദീമുഖംഅറബിക്കടല്‍
നീളം54 കി.മി (33.5 മൈല്‍)

മാഹി പുഴ (മയ്യഴിപ്പുഴ എന്നും അറിയപ്പെടുന്നു), കേരളത്തിലെ ഒരു നദിയാണ്. മാഹി, പോണ്ടിച്ചേരി എന്നീ തീരദേശ പ്രദേശങ്ങളിലൂടെ പുഴ ഒഴുകുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് മാഹി പുഴ "ഇംഗ്ലീഷ് ചാനല്‍" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു. ബ്രിട്ടന്റെ ഭരണത്തിന്‍ കീഴിലായിരുന്ന തലശ്ശേരിയെ ഫ്രഞ്ച് ഭരണത്തിന്‍ കീഴിലായിരുന്ന മാഹിയില്‍ നിന്ന് വേര്‍തിരിച്ചിരുന്നതായിരുന്നു ഇതിനു കാരണം..[1]

ഭൂമിശാസ്ത്രം

വയനാട് ജില്ലയിലുള്ള പശ്ചിമഘട്ടത്തിലെ മലനിരകളില്‍ നിന്നാണ് മാഹിപ്പുഴ ഉല്‍ഭവിക്കുന്നത്. 54 കിലോമീറ്റര്‍ (33.5 മൈല്‍) സഞ്ചരിച്ച് പുഴ മാഹിയില്‍ വെച്ച് അറബിക്കടലില്‍ പതിക്കുന്നു. നരിപ്പേട്ട, വണിമേല്‍, ഇയ്യാങ്കോട്, ഭേക്യാട്, ഇരിങ്ങന്നൂര്‍, ത്രിപ്പങത്തൂര്‍, പെരിങ്ങാലം, ഇടച്ചേരി, കച്ചേരി, ഏറമല, കരിയാട്, ഒലവിളം, കുന്നംകര, അഴിയൂര്‍, മാഹി എന്നീ ഗ്രാമങ്ങളില്‍ കൂടി പുഴ ഒഴുകുന്നു. 394 ച.കി.മീ ദൂരമാണ് പുഴയുടെ വിസ്തീര്‍ണം.[2] മാഹി പട്ടണത്തിന്റെ വടക്കേ അതിര്‍ത്തി മാഹി പുഴയാണ്.

സമ്പദ് വ്യവസ്ഥ

പുഴ ഒഴുകുന്ന പ്രദേശങ്ങളെ മാഹി പുഴ ഗണ്യമായി സ്വാധീനിക്കുന്നു. മത്സ്യബന്ധനം പുഴയുടെ ചുറ്റും താമസിക്കുന്ന ജനങ്ങളുടെ ഒരു പ്രധാന ജീവിതമാര്‍ഗ്ഗമാണ്. പുഴക്കരയില്‍ ഒരു മത്സ്യബന്ധന തുറമുഖത്തിന്റെ പണി പുരോഗമിക്കുന്നു. വിനോദ സഞ്ചാരവും ഈ പ്രദേശത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായി സംഭാവന ചെയ്യുന്ന ഒരു ഘടകമാണ്. ഈ പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി മാഹി പുഴയുടെ തീരത്തുകൂടി രണ്ടുകിലോമീറ്റര്‍ നീളമുള്ള ഒരു നടപ്പാത മാഹി ഗവര്‍ണ്മെന്റ് നിര്‍മ്മിച്ചു. .[3]

നുറുങ്ങുകള്‍

എം. മുകുന്ദന്റെ ഏറ്റവും നല്ല പുസ്തകമായി കരുതപ്പെടുന്ന ``മയ്യഴിപ്പുഴയുടെ തീരങ്ങളില്‍`` (വര്‍ഷം. 1974), അദ്ദേഹത്തിന് കേരള സര്‍ക്കാരിന്റെ മലയാളസാഹിത്യത്തിലെ ഇരുപത്തിയഞ്ചു വര്‍ഷത്തെ നല്ല നോവലിനുള്ള പുരസ്കാരം നേടിക്കൊടുത്തു. [4]

ഇവയും കാണുക

അനുബന്ധം

  1. "നിങ്ങള്‍ക്ക് അറിയാമോ..." തലശ്ശേരിയെക്കുറിച്ചുള്ള വിവരങ്ങള്‍. Tellicherry.com. Retrieved 2006-08-06.
  2. "കോഴിക്കോടിന്റെ ഔദ്യോഗിക വെബ് വിലാസം". കോഴിക്കോട്. കേരള ഗവര്‍ണ്മെന്റ്. Retrieved 2006-08-06.
  3. "തെക്കേ ഏഷ്യ ന്യൂസ്". മാഹി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ ഉല്‍ഘാടനം. onlypunjab.com. Retrieved 2006-08-06.
  4. "ജീവിതവും പ്രവര്‍ത്തിയും". എം. മുകുന്ദന്‍. keral.com. Retrieved 2006-08-06.
"https://ml.wikipedia.org/w/index.php?title=മയ്യഴിപ്പുഴ&oldid=18414" എന്ന താളിൽനിന്ന് ശേഖരിച്ചത്