"മാർക്ക് ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
3,812 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
ഇതിനിടെ റോമിൽ ത്രിമൂർത്തി ഭരണകൂടം ഇല്ലാതായി. ഒക്റ്റാവിയൻ ലെപിഡസിനെ രാജി വയ്പ്പിച്ചു ഏതാണ്ട് ഏകാധിപതിയായി ഭരിച്ചു തുടങ്ങി. ഒക്റ്റാവിയൻ ബ്രൂട്ടസിന്റെയും , കാസ്സിയസിന്റെയും ശക്തി കേന്ദ്രങ്ങളായിരുന്ന കുലീന റോമാക്കാരെ (patricians) പ്രീണിപ്പിച്ചു തന്റെ വശത്താക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. അലക്സാൻഡ്രിയയിൽ കഴിയുന്ന ആന്റണിയെ ഒക്റ്റാവിയൻ പരസ്യമായി വിമർശിക്കാനും തുടങ്ങി. ഭാര്യയെ റോമിൽ ഉപേക്ഷിച്ചു ക്ലിയോപാട്രയോടൊപ്പം കഴിയുന്നു. റോമൻ രീതികൾ ഉപേക്ഷിച്ച് ഒരു ഈജിപ്ഷ്യനെപ്പോലെ ജീവിക്കുന്നു എന്നൊക്കെയായിരുന്നു ഈ ആരോപണങ്ങൾ. പലതവണ ആരോപണങ്ങൾക്ക് മറുപടി പറയാൻ ആന്റണിയെ റോമിലേക്ക് വിളിപ്പിച്ചു, പക്ഷെ ആന്റണി പോയില്ല. വീണ്ടും ഈജിപ്ഷ്യൻ പണവുമായി സേന സമാഹരിച്ച് ആന്റനി അർമേനിയ ആക്രമിച്ചു. ഈ ആക്രമണം വിജയിച്ചു, അതിനു ശേഷം അലക്സാൻഡ്രിയയിൽ നടന്ന വിജയാഘോഷ ചടങ്ങിൽ വച്ച് ആന്റണി ഒക്റ്റാവിയനുമായുള്ള സഖ്യം അവസാനിച്ചു എന്ന് പ്രഖ്യാപിച്ചു. ആന്റണിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ അദ്ദേഹം മക്കൾക്കായി വീതിച്ചു കൊടുക്കുന്ന പ്രഖ്യാപനവും നടത്തി. ഇതിന്റെ കൂട്ടത്തിൽ [[ക്ലിയോപാട്ര|ക്ലിയോപാട്രയിൽ]] സീസറിന് ജനിച്ച കൈസാരിയൊണെ (Caesarion) സീസറിന്റെ അനന്തരാവകാശിയും [[ക്ലിയോപാട്ര|ക്ലിയോപാട്രക്കോപ്പം]] ഈജിപ്റ്റിന്റെ രാജാവായും പ്രഖ്യാപിച്ചു. ഇത് ഒക്റ്റാവിയന് ഒട്ടും സ്വീകാര്യമായിരുന്നില്ല, സീസറിന്റെ അനന്തരാവകാശി എന്നതായിരുന്നു ഒക്റ്റാവിയന്റെ സർവ അധികാരങ്ങളുടെയും സ്രോതസ്സ്, ആന്റണിയുടെ ഈ പ്രഖ്യാപനം ഒരു വലിയ ഭീഷണിയായി ഒക്റ്റാവിയൻ കണ്ടു.
 
33 ബി സി യിൽ ത്രിമൂർത്തി ഭരണകൂടത്തിന്റെ രണ്ടാമത്തെ അഞ്ച് വർഷ കാലാവധി അവസാനിച്ചു. സെനറ്റ് പിന്നീടത് പുതുക്കിയില്ല. രണ്ട് വശത്തു നിന്നും ആരോപണങ്ങൾ ഒഴുകി. അലക്സാൻഡ്രിയയിൽ നിന്ന് ആന്റണി ഒക്റ്റാവിയന്റെ പെങ്ങൾ ഒക്റ്റാവിയയിൽ നിന്നുള്ള വിവാഹമോചനം അറിയിച്ചു. ഒക്റ്റാവിയൻ നിയമവിരുദ്ധമായി അധികാരം കൈയടക്കിയെന്നും ആ ഭരണത്തിന് യാതൊരു നിയമ സാധുതയും ഇല്ലെന്ന് ആന്റണി പ്രഖ്യാപിച്ചു. മറുപടിയായി ഒക്റ്റാവിയൻ ആന്റണിയുടെ മേൽ രാജ്യദ്രോഹ കുറ്റം ചുമത്തി. പ്രവിശ്യകളുടെ ഭരണം നിയമവിരുദ്ധമായി കൈയടക്കി വയ്ക്കുക, സെനറ്റിന്റെ അനുവാദമില്ലാതെ അന്യ രാജ്യങ്ങളെ ആക്രമിക്കുക എന്നിവയായിരുന്നു ആന്റണിയുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ. 32 ബി സി യിൽ സെനറ്റ് ആന്റണിയെ സർവ അധികാരങ്ങളിൽ നിന്നും നീക്കി ഈജിപ്റ്റിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. 31 ബി സി യിൽ റോമും ഈജിപ്റ്റും തമ്മിലുള്ള യുദ്ധം തുടങ്ങി. യുദ്ധം നയിച്ചത് ഒക്റ്റാവിയന്റെ പ്രധാന സേനാനായകൻ മാർക്കസ് അഗ്രിപ്പയായിരുന്നു. യുദ്ധത്തിൽ ഒക്റ്റാവിയന്റെ സേന നിർണായകമായ വിജയങ്ങൾ നേടി ഈജിപ്റ്റിൽ പ്രവേശിച്ചു. അന്ത്യം മുന്നിൽ കണ്ട ആന്റണി ആത്മഹത്യ ചെയ്തു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ക്ലിയോപാട്രയും ആത്മഹത്യ ചെയ്തു. കൈസാരിയൊണെയും (Caesarion), ആന്റണിയുടെ മൂത്ത മകൻ ( മൂന്നാൻ ഭാര്യ ഫുൾവിയയുടെ മകൻ) മാർക്കസ് അന്റോണിയസ് ആന്റില്ലസിനെയും ഒക്റ്റാവിയൻ വധ ശിക്ഷയ്ക്ക് വിധിച്ചു. ആന്റണിയുടെ മറ്റുള്ള മക്കളെ (ക്ലിയോപാട്രയിൽ ജനിച്ച മക്കൾ ഉൾപ്പടെ) ഒക്റ്റാവിയൻ വെറുതെ വിട്ടു. വിജയശ്രീ ലാളിതരായി റോമിലേക്ക് മടങ്ങിയ ഒക്റ്റാവിയനെയും, മാർക്കസ് അഗ്രിപ്പയെയും സെനറ്റ് കോൺസൾ പധവിയിലോട്ടുയർത്തി. <ref>Gruen (2005)</ref>
 
==ചരിത്ര പ്രസക്തി==
 
===അവലംബം===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1636716" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി