Jump to content

ഒപ്റ്റിമേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന റോമൻ റിപ്പബ്ലിക്കിലെ ഒരു യഥാസ്ഥിതിക (conservative) രാഷ്ട്രീയ കക്ഷിയാണ് ഒപ്റ്റിമേറ്റുകൾ. ഇവരുടെ രാഷ്ട്രീയ ലക്ഷ്യം പ്ലീബിയൻ ട്രൈബൂണൽ , പ്ലീബിയൻ കൗൺസിൽ എന്നിവയുടെ ശക്തി ക്ഷയിപ്പിച്ച്, സെനറ്റിന്റെ അധികാരം വർദ്ധിപ്പിക്കുക എന്നതായിരുന്നു. കൂടുതൽ അംഗങ്ങളും പാട്രീഷ്യന്മാരായിരുന്നാലും എന്നാലും ഇതൊരു പരിപൂർണ്ണ പാട്രീഷ്യൻ കക്ഷി അല്ലായിരുന്നു പല പ്രമുഖ പ്ലീബിയൻ രാഷ്ട്രീയ നേതാക്കളും ഈ കക്ഷിയിലുണ്ടായിരുന്നു. ഇതൊരു സ്വതാല്പര്യ വർഗീയ കക്ഷി അല്ലായിരുന്നു. പ്ലീബിയൻ കൗൻസിലിന്റെ പിന്തുണയോടെ ശക്തി ആർജ്ജിച്ചു വരുന്ന സേനാനായകന്മാരുടെ രാഷ്ട്രീയ സ്വാധീനം പരിമിതപ്പെടുത്തുകയും ഏകാധിപത്യം തടഞ്ഞ് സെനറ്റിന്റെ മേൽക്കോയ്മ നിലനിർത്തി ജനാധിപത്യത്തെ പരിരക്ഷിക്കുകയായിരുന്നു ഈ കക്ഷിയുടെ പ്രഖ്യാപിത ഉദ്ദേശം. [1]

അവലംബം

[തിരുത്തുക]
  1. Robert Morstein-Marx, Mass Oratory and Political Power in the Late Roman Republic (Cambridge University Press, 2003)
"https://ml.wikipedia.org/w/index.php?title=ഒപ്റ്റിമേറ്റ്&oldid=1686855" എന്ന താളിൽനിന്ന് ശേഖരിച്ചത്