പോർട്ട് മോറെസ്ബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോർട്ട് മോറെസ്ബി
പോട്ട് മോസ്ബി
പോർട്ട് മോറെസ്ബി ഡൗണ്ടൗൺ
പോർട്ട് മോറെസ്ബി ഡൗണ്ടൗൺ
പതാക പോർട്ട് മോറെസ്ബി
Flag
രാജ്യം  Papua New Guinea
ഡിവിഷൻ ദേശീയ തലസ്ഥാന ജില്ല
സ്ഥാപിതം 1873
Government
 • ഗവർണർ പൗസ് പാർകോപ് (2007-)
Area
 • Total 240 കി.മീ.2(90 ച മൈ)
Elevation 35 മീ(115 അടി)
Population (2011 സെൻസസ്)
 • Total 3,64,125
 • Density 1/കി.മീ.2(3/ച മൈ)
ഭാഷകൾ
 • പ്രധാന ഭാഷകൾ മോടു, ടൊക് പിസ്കിൻ, ഇംഗ്ലീഷ്
Time zone AEST (UTC+10)
പിൻകോഡ് 111
വെബ്‌സൈറ്റ് www.ncdc.gov.pg

പാപുവ ന്യൂ ഗിനിയയുടെ തലസ്ഥാന നഗരമാണ് പോർട്ട് മോറെസ്ബി. ഇവിടത്തെ ഏറ്റവും വലിയ നഗരവും ഇത് തന്നെ. പാപുവ ഉൾക്കടലിന് സമീപമാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ന്യൂ ഗിനിയ ദ്വീപിലെ പാപുവാ അർദ്ധ ദ്വീപിന്റെ തെക്ക് കിഴക്ക് ഭാഗത്ത് ഉള്ള ഈ പ്രദേശം രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാന്റെ അധീനതയിലായിരുന്നു.

2011 ൽ ഇവിടത്തെ ജനസംഖ്യ 364,145 ആയിരുന്നു. [1] നൂറ്റാണ്ടുകളായി ഈ പ്രദേശത്ത് മൊട്വാൻ ഗോത്രവംശജരായിരുന്നു അധിവസിക്കുന്നത്. ഈ പ്രദേശത്ത് ആദ്യമായി എത്തിയ യൂറോപ്യൻ ജോൺ മോറെസ്ബി ആയിരുന്നു. 1873 ഇൽ ഇവിടെ എത്തിയ അദ്ദേഹം,അദ്ദേഹത്തിന്റെ പിതാവിന്റെ ( അഡ്മിറൽ സർ ഫെയർ ഫാക്സ് മോറെസ്ബി) ബഹുമാനാർഥം പോർട്ട് മോറെസ്ബി എന്ന് നാമകരണം ചെയ്തു.

ഇക്കണോമിസ്റ്റ് മാസിക നടത്തിയ കണക്കെടുപ്പ് പ്രകാരം ജനവാസത്തിനു ഏറ്റവും അനുകൂലമല്ലാത്ത നഗരങ്ങളിൽ ഒന്നാണിത്. [2]

അവലംബം[തിരുത്തുക]

  1. "citypopulation.de". citypopulation.de. ശേഖരിച്ചത് 2010-04-25. 
  2. Dowling, Jason (15 August 2012). "Melbourne again most liveable city". The Age. ശേഖരിച്ചത് 15 August 2012. 
"https://ml.wikipedia.org/w/index.php?title=പോർട്ട്_മോറെസ്ബി&oldid=2011642" എന്ന താളിൽനിന്നു ശേഖരിച്ചത്