പോപ്‌കോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പോപ്പ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പോപ്പ് (വിവക്ഷകൾ) എന്ന താൾ കാണുക. പോപ്പ് (വിവക്ഷകൾ)
പോപ്‌കോൺ
PopcornCobs2007.jpg
Popcorn on the cob, freshly harvested.
Popcorn02.jpg
കഴിക്കാൻ തയ്യാറായ പോപ്കോൺ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Poales
കുടുംബം: Poaceae
ജനുസ്സ്: Zea
വർഗ്ഗം: ''Z. mays''
ഉപവർഗ്ഗം: Z. m. averta
ശാസ്ത്രീയ നാമം
Zea mays averta
Popcorn, air-popped, no additives
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 380 kcal   1600 kJ
അന്നജം     78 g
- ഭക്ഷ്യനാരുകൾ  15 g  
Fat 4 g
പ്രോട്ടീൻ 12 g
തയാമിൻ (ജീവകം B1)  0.2 mg   15%
റൈബോഫ്ലാവിൻ (ജീവകം B2)  0.3 mg   20%
ഇരുമ്പ്  2.7 mg 22%
One cup is 8 grams.
Percentages are relative to US
recommendations for adults.
Source: USDA Nutrient database

ചോളം ചൂടാക്കുമ്പോൾ അതിന്റെ ഉൾ‌വശത്തുള്ള പരിപ്പ് ചെറിയ ശബ്ദത്തിൽ പൊട്ടി വിരിഞ്ഞ് വരുന്ന പൂമ്പാറ്റയുടെ ആകൃതിയിലുള്ള വെള്ള നിറത്തോട്കൂടിയ ഭക്ഷ്യയോഗ്യമായ ഒന്നാണ്‌‌ പോപ്‌കോണ്‍ അഥവാ ചോളാപ്പൊരി . കൂൺ ആകൃതിയിലുമുള്ള ചോളാപ്പൊരിയുമുണ്ട്.

ചരിത്രം[തിരുത്തുക]

അമേരിക്കക്കാരാണ്‌ പോപ്‌കോൺ ആദ്യമായി കണ്ടുപിടിച്ചത്. 1930കളിൽ ലോകെത്തെ പ്രത്യേകിച്ചും അമേരിക്കയെ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധികാലത്താണ് ഇടവേളകളിലെ ചെറുഭക്ഷണമായി പോപ്‌കോൺ ജനപ്രിയമാകുന്നത്. അക്കാലത്ത് എല്ലാ വാണിജ്യങ്ങളും പരാജയമായപ്പോൾ, താരതമ്യേന ചെലവ് കുറഞ്ഞ പോപ്‌കോൺ കച്ചവടത്തിലേക്ക് ജനങ്ങൾ തിരിയുകയായിരുന്നു. ചെറിയ കർഷകർക്ക് ഇതൊരു വരു‍മാന മാർഗ്ഗമായിമാറി. രണ്ടാംലോക യുദ്ധസമയത്ത് പഞ്ചസാരയുടെ ദൗർലഭ്യം കാരണം അമേരിക്കൻ ജനത പോപ്‌കോൺ ഭക്ഷിക്കുന്നത് മൂന്നിരട്ടിയോളമായി വർദ്ധിപ്പിച്ചു.

ഇന്ന് ലോകവ്യാപമായി പോപ്‌കോൺ പ്രിയമേറിയ ഒരു സ്‌നാക്സായി കണക്കാക്കപെടുന്നു.

പാചകരീതി[തിരുത്തുക]

വാണിജ്യാടിസ്ഥാനത്തിൽ പോപ്‌കോൺ ഉണ്ടാക്കുന്നതിന്‌ പ്രത്യേകമായ യന്ത്രം തന്നെ ആവശ്യമാണ്‌. എന്നാൽ ചെറിയ തോതിൽ പോപ്‌കോൺ പാചകം ചെയ്യുന്നതിന്‌ ഇതിന്റെ ആവശ്യമില്ല. ഒരു ആഴമുള്ള പാത്രം അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അല്പം പാചകയെണ്ണ ഒഴിക്കുക. അതിലേക്ക് ഉണക്കിയെടുത്ത ചോളമണികൾ ചേർക്കുകയും പാത്രം കുറച്ച് സമയം അടച്ച് വെക്കുകയും ചെയ്യുക. അല്പസ്മയം കഴിയുമ്പോൾ പത്രത്തിനകത്തുള്ള ചോളം ചെറിയ ശബ്ദത്തിൽ പൊട്ടുന്നത് കേൾക്കാം. പൊട്ടുന്ന ശബ്ദം ഇല്ലതാകുന്നതോട്കൂടി പോപ്‌കോൺ തയ്യാറായി എന്ന് കണക്കാക്കാം.

പോപ്‌കോൺ ഉണ്ടാകുന്നതിനായുള്ള ചോളധാന്യം പ്രത്യാകമായി ഉണക്കി പാക്ക് ചെയ്തവ ഇന്ന് വിപണികളിൽ ലഭ്യമാണ്‌.

അവലംബം[തിരുത്തുക]

കൂടുതൽ വായനക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പോപ്‌കോൺ&oldid=1715210" എന്ന താളിൽനിന്നു ശേഖരിച്ചത്