പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സ്
Pirates of the Caribbean: On Stranger Tides | |
---|---|
![]() Theatrical release poster | |
സംവിധാനം | Rob Marshall |
നിർമ്മാണം | Jerry Bruckheimer |
കഥ |
|
തിരക്കഥ | |
ആസ്പദമാക്കിയത് |
|
അഭിനേതാക്കൾ | |
സംഗീതം | Hans Zimmer |
ഛായാഗ്രഹണം | Dariusz Wolski |
ചിത്രസംയോജനം |
|
വിതരണം | Walt Disney Studios Motion Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് |
|
സമയദൈർഘ്യം | 137 minutes[2] |
ആകെ | $1.045 billion[3] |
2011 ൽ ഇറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി ചലച്ചിത്രമാണ് പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഓൺ സ്ട്രേഞ്ചർ ടൈഡ്സ്. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചലച്ചിത്രപരമ്പരയിലെ നാലാം ചിത്രവും അറ്റ് ദ വേൾഡ്സ് എൻഡ് (2007) എന്ന ചിത്രത്തിന്റെ തുടർച്ചയുമാണ് ഈ ചിത്രം. ഗോർ വെർബിൻസ്കി സംവിധാനം ചെയ്യാത്ത പരമ്പരയിലെ ആദ്യ ചിത്രമാണിത്. റോബ് മാർഷൽ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. പരമ്പരയിലെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രം സാങ്കേതികമായി ഒരു സ്റ്റാൻഡ് എലോൺ സീക്വെൽ ആണ്. ടിം പവേർസ് എഴുതിയ ഓൺ സ്ട്രേഞ്ചർ ടൈഡ്സ് എന്ന നോവലിനെ ആസ്പദമാക്കി നിർമിച്ച ചിത്രത്തിൽ ക്യാപ്റ്റൻ ജാക്ക് സ്പാരോയും (ജോണി ഡെപ്പ്) ആൻജെലിക്കയും (പെനലോപ് ക്രൂസ്) ചേർന്ന് , നിത്യയൗവനം നൽകുമെന്ന് കരുതപ്പെടുന്ന ഫൗണ്ടൻ ഓഫ് യൂത്ത് എന്ന നീരുറവ, തിരയുന്നതും കുപ്രസിദ്ധനായ പൈറേറ്റ് ബ്ലാക്ക് ബേർഡിനെ (ഇയാൻ മക് ഷെയ്ൻ) അഭിമുഖീകരിക്കുന്നതുമാണ് പ്രമേയം. വാൾട്ട് ഡിസ്നി പിക്ചേർസ് നിർമിച്ച ഈ ചിത്രം അമേരിക്കൻ ഐക്യനാടുകളിൽ 2011 മെയ് 20 ന് റിലീസ് ചെയ്തു. ഡിസ്നി ഡിജിറ്റൽ 3-ഡി, ഐമാക്സ് 3D ഫോർമാറ്റുകളിൽ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രമാണ് ഇത്.
ഡെഡ് മാൻസ് ചെസ്റ്റ് (2006), അറ്റ് വേൾഡ്സ് എൻഡ് (2007) എന്നീ ചിത്രങ്ങളുടെ നിർമ്മാണ വേളയിലാണ് എഴുത്തുകാരായ ടെഡ് എലിയറ്റ്, ടെറി റോസിയോ എന്നിവർ പവർസിന്റെ ഓൺ സ്ട്രേഞ്ചർ ടൈഡ്സ് എന്ന നോവലിനെക്കുറിച്ച് അറിഞ്ഞത്. പരമ്പരയിലെ പുതിയ ചിത്രത്തിന് ഇത് ഒരു നല്ല തുടക്കമായിരിക്കുമെന്ന് അവർ കണക്കാക്കി. 2007-2008ലെ റൈറ്റേഴ്സ് ഗിൽഡിന്റെ ഓഫ് അമേരിക്ക സമരം അവസാനിച്ചതിനുശേഷം ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങി. 2010 ജൂൺ-നവംബർ മാസങ്ങൾക്കിടയിൽ ഹവായി, യുണൈറ്റഡ് കിംഗ്ഡം, പോർട്ടോ റിക്കോ, കാലിഫോർണിയ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം നടന്നു. 2009 ൽ ഇറങ്ങിയ അവതാർ എന്ന ചിത്രത്തിൽ ഉപയോഗിച്ചിരുന്നതിന് സമാനമായ 3ഡി ക്യാമറകൾ ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിന് ഉപയോഗിച്ചു. പത്ത് കമ്പനികൾ ചേർന്നാണ് ചിത്രത്തിന്റെ വിഷ്വൽ ഇഫക്ടുകൾ ഒരുക്കിയത്. ഉൽപാദനച്ചെലവ് വർദ്ധിപ്പിച്ചതിനെ തുടർന്ന് 379 ദശലക്ഷം ഡോളർ ചിലവിൽ നിർമിച്ച ഈ ചിത്രം എക്കാലത്തെയും ഏറ്റവും ചെലവേറിയ ചിത്രം ആയി കണക്കാക്കുന്നു.
ഓൺ സ്ട്രേഞ്ചർ ടൈഡ്സ് ബോക്സ് ഓഫീസ് റെക്കോർഡുകൾ പലതും തകർത്തു. പണപ്പെരുപ്പം പരിഗണിക്കാതെ നോക്കിയാൽ എക്കാലത്തെയും ഏറ്റവും ഉയർന്ന വരുമാനം നേടുന്ന 24-ാമത് ചിത്രമാണ് ഇത്. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തിന്റെ രചന, സംവിധാനം, മൗലികതയുടെ അഭാവം എന്നീ ഘടകങ്ങൾ വിമർശിക്കപ്പെട്ടപ്പോൾ അഭിനയം, ആക്ഷൻ ശ്രേണികൾ, സംഗീതം, വിഷ്വൽസ് എന്നിവ പ്രശംസ നേടി. 2017 ൽ ഡെഡ്മെൻ ടെൽ നോ ടേൽസ് എന്ന പേരിൽ ഒരു തുടർചിത്രം പുറത്തിറങ്ങി.
അഭിനേതാക്കൾ[തിരുത്തുക]
- ജോണി ഡെപ്പ് - ക്യാപ്റ്റൻ ജാക്ക് സ്പാരോ
- പെനലോപ് ക്രൂസ് - ആഞ്ചെനിക
- ജെഫ്രി റഷ് - ക്യാപ്റ്റൻ ഹെക്ടർ ബാർബോസ
- ഇയാൻ മക് ഷെയിൻ - ബ്ലാക്ക് ബിയേർഡ്
- കെവിൻ മക്നള്ളി - ജോഷമീ ഗിബ്സ്
- സാം ക്ലഫ്ലിൻ - ഫിലിപ്പ് സ്വിഫ്റ്റ്
- എസ്റ്റ്രിഡ് ബെർഗീസ്-ഫ്രിസ്ബെ - സിരീന
- സ്റ്റീഫൻ ഗ്രഹാം - സ്ക്രം
- ഗ്രെഗ് എല്ലിസ് - ലെഫ്റ്റ്. കമഡോർ തിയോഡോർ ഗ്രോവ്സ്
- ഡാമിയൻ ഓഹാരെ - ലെഫ്റ്റനന്റ് ഗില്ലെറ്റ്
- ഓസ്കാർ ജാനദ - സ്പെയിൻകാരൻ
- റിച്ചാർഡ് ഗ്രിഫിത്ത്സ് - കിങ് ജോർജ് രണ്ടാമൻ
- കീത്ത് റിച്ചാർഡ്സ് - ക്യാപ്റ്റൻ എഡ്വേഡ് ടീഗ്
- ജെമ്മ വാർഡ് - ടമാറ
- ജൂഡി ഡെഞ്ച് - സൊസൈറ്റി ലേഡി
- ഇയാൻ മെർസർ - ദി ക്വാർട്ടർമാസ്റ്റർ
- റോബി കേ - കാബിൻ ബോയ്
- ക്രിസ്റ്റഫർ ഫെയർബാങ്ക് - യെസകിയൽ
- യുകി മാത്സുസാകി - ഘരേഗ്
- ബ്രോൺസൺ വെബ്ബ് - ദ കുക്ക്
- സ്റ്റീവ് എവ്ത്സ് - പേഴ്സർ
- ഡെറക് മിയേഴ്സ് - മാസ്റ്റർ അറ്റ് ആർമ്സ്
- ഡിയോബീ ഒപരേയ് - ഗണ്ണർ
- സെബാസ്റ്റ്യൻ ആർമെസ്റ്റോ - സ്പാനിഷ് സാമ്രാജ്യത്തിലെ കിങ് ഫെർഡിനാൻഡ്
- ആന്റൺ ലെസ്സർ - ലോർഡ് ജോൺ കാർട്ടറ്റ്
- റോജർ അല്ലം - പ്രധാനമന്ത്രി ഹെൻറി പെൽഹാം
- പോൾ ബസ്ലി - സലാമാൻ
അവലംബം[തിരുത്തുക]
- ↑ Sylt, Christian (July 22, 2014). "Fourth Pirates Of The Caribbean Is Most Expensive Movie Ever With Costs Of $410 Million". Forbes. മൂലതാളിൽ നിന്നും December 8, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 7, 2014.
Production costs: $410.6 million; rebate: $32.1 million
- ↑ "Pirates of the Caribbean: On Stranger Tides". British Board of Film Classification. May 5, 2011. മൂലതാളിൽ നിന്നും March 6, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 7, 2015.
- ↑ "Pirates of the Caribbean: On Stranger Tides (2011)". Box Office Mojo. മൂലതാളിൽ നിന്നും April 25, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 22, 2011.
ബാഹ്യ കണ്ണികൾ[തിരുത്തുക]
- ഔദ്യോഗിക വെബ്സൈറ്റ്
- ഔദ്യോഗിക വെബ്സൈറ്റ്
- Pirates of the Caribbean: On Stranger Tides on IMDb
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Pirates of the Caribbean: On Stranger Tides
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Pirates of the Caribbean: On Stranger Tides
- മെറ്റാക്രിട്ടിക്കിൽ നിന്ന് Pirates of the Caribbean: On Stranger Tides