Jump to content

പേയ്പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പേയ്‌പാൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പേയ്പാൽ Inc.
തരംSubsidiary of eBay
സുസ്ഥാപിതംPalo Alto, California USA (1998)
ആസ്ഥാനംയുണൈറ്റഡ് സ്റ്റേറ്റ്സ് San Jose, California USA
ParenteBay
വെബ്സൈറ്റ്പേയ്പാൽ
അലെക്സ റാങ്ക്~71
Advertisingഇല്ല
Available inMultilingual
ഇപ്പോഴത്തെ സ്ഥിതിactive
Screenshot
പ്രമാണം:PayPal website.png
പേയ്പാൽ ഹോംപേജ്

ആഗോളമായി ഒരു ഓൺലൈൻ പേയ്‌മെന്റ് സംവിധാനം നടത്തുന്ന ഒരു അമേരിക്കൻ കമ്പനിയാണ് പേപാൽ ഹോൾഡിംഗ്സ് ഇങ്ക്, ഇത് പേയ്പാൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. ഓൺലൈൻ പണ കൈമാറ്റത്തെ പിന്തുണയ്ക്കുകയും പരമ്പരാഗത പേപ്പർ രീതികളായ ചെക്കുകൾ, മണി ഓർഡറുകൾ എന്നിവയ്ക്ക് ഇലക്ട്രോണിക് ബദലായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ബാങ്ക് അക്കൌണ്ടിലൂടെയോ അല്ലെങ്കിൽ ക്രഡിറ്റ് കാർ‍ഡ് വഴിയോ പണം സ്വീകരിച്ചാണ് പണംകൈമാറ്റം ചെയ്യുന്നതും പണമൊടുക്കുന്നതും. പേയ്പാൽ സ്വീകർത്താവിന്‌ പേയ്പാലിൽ തങ്ങളുടേതായ നിക്ഷേപ അക്കൗണ്ട് സ്ഥാപിച്ചുകൊണ്ട് ചെക്കിന്‌ അപേക്ഷിക്കുകയോ അതല്ലെങ്കിൽ തങ്ങളുടെ ബാങ്കിലേക്ക് പണം മാറ്റം(transfer) ചെയ്യുന്നതിനോ അപേക്ഷിക്കാം. ലോകവ്യാപകമായി ഇ-കൊമേഴ്സ് സൗകര്യമൊരുക്കി പണമിടപാടുകളിൽ മദ്ധ്യസ്ഥ സേവനം നടത്തുന്നതിന്റെ ഒരു ഉദാഹരണമാണ്‌ പേയ്പാൽ.

സൗകര്യങ്ങൾ

[തിരുത്തുക]

ഓൺലൈൻ വ്യാപാരികൾക്കും,ലേല സൈറ്റുകൾക്കും മറ്റു തരത്തിലുള്ള വ്യാപാരികൾക്കും പണമൊടുക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പ്രക്രിയയാണ്‌ പേയ്പാൽ നടത്തുന്നത്. ഈ സേവനത്തിനു അവർ ഒരു തുകയും സേവനസ്വീകർത്താവിന്റെ പേരിൽ ചുമത്തുന്നു.

ഉപയോഗിക്കുന്ന കറൻസി,പണമൊടുക്കലിന്‌ സ്വീകരിക്കുന്ന രീതി,പണമയക്കുന്ന ആളുടെ രാജ്യം,പണം സ്വീകരിക്കുന്ന ആളുടെ രാജ്യം,അയക്കുന്ന തുക,സ്വീകർത്താവിന്റെ അക്കൗണ്ട് തരം എന്നീ ഘടകങ്ങളെ ആശ്രയിച്ചാണ്‌ ചുമത്തപ്പെടുന്ന തുക നിശ്ചയിക്കപ്പെടുന്നത്. കൂടാതെ പേപാലിലൂടെ ക്രഡിറ്റ് കാർഡ് വഴി ഇ-ബെ സാധനങ്ങൾ വാങ്ങുമ്പോഴും വിദേശ പണമിടപാട് തുക (foreign transaction fee) എന്ന പേരിൽ ഒരു തുക ചുമത്തപ്പെടുന്നു. വില്പനക്കാരൻ മറ്റൊരു രാജ്യത്താവുമ്പോൾ ക്രെഡിറ്റ് കാർഡ് നൽകിയവർ (issuers)ക്ക് വില്പനക്കാരന്റെ രാജ്യമേതെന്ന വിവരം യാന്ത്രികമായി നൽകപ്പെടും.

2002,ഒക്ടോബർ 3 ന്‌ പേപാൽ ഇ-ബെയുടെ ഒരു ഉപസ്ഥാപനമായി മാറി. പേപാലിന്റെ കോർപറേറ്റ് ആസ്ഥാനം അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ പെടുന്ന സാൻ ജോസിലാണ്‌. അമേരിക്കയിലെ പല സ്ഥലങ്ങളിലും ചെന്നൈ,ഡബ്ലിൻ,ബെർലിൻ,ടെൽ അവീവ് എന്നീ സ്ഥലങ്ങളിലും പേപാലിന്‌ ശ്രദ്ധേയമായ പ്രവർത്തനങ്ങളുണ്ട്. 2007 ജൂലൈ മുതൽ ലക്സ്ംബർഗ് ആസ്ഥാനമായുള്ള ഒരു ബാങ്കായും പേപാൽ പ്രവർ‍ത്തിക്കുന്നു.

ക്രെഡിറ്റ് കാർഡ് സ്വൈപ്പിങ് മെഷീൻ

ഇന്ത്യയിലെ നിയന്ത്രണം

[തിരുത്തുക]

റിസർവ് ബാങ്കിന്റെ പുതിയ നിർദ്ദേശപ്രകാരം 2011 മാർച്ച് മുതൽ പേപാലിന് ഇന്ത്യയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഇതുമൂലം പാൻ കാർഡ് സൗകര്യം ഉള്ളവർക്കു മാത്രമേ പായ്പാലിൽ പണമിടപാടു നടത്താൻ കഴിയൂ. കൂടാതെ ഇനി മുതൽ 500 ഡോളറിൽ കൂടുതൽ തുക പേയ്പാൽ വഴി അയക്കുവാനോ സ്വീകരിക്കുവാനോ സാധിക്കില്ല. ഈ മാർഗ്ഗം ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നതിനും നിയന്ത്രണമേർപ്പെടുത്തും. ഈ മാർഗ്ഗത്തിലൂടെ കച്ചവടക്കാർ വിദേശനാണ്യ വിനിമയ, ആദായനികുതി നിയമങ്ങൾ പാലിക്കാതെ വൻതോതിൽ ഇടപാടുകൾ നടത്തുന്നതു മൂലമാണ് റിസർവ് ബാങ്ക് ഈ നിയന്ത്രണമേർപ്പെടുത്തുന്നത്.

ചരിത്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പേയ്പാൽ&oldid=3814819" എന്ന താളിൽനിന്ന് ശേഖരിച്ചത്