പെരിട്ടോണിയൽ ഡയാലിസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹീമോഡയാലിസിസിൽ നിന്ന് വ്യത്യസ്തമായി രക്തം ശരീരത്തിനുള്ളിൽ വെച്ച് തന്നെ ശുദ്ധീകരിപ്പിക്കുന്ന പ്രക്രിയയെ പെരിട്ടോണിയൽ ഡയാലിസിസ് എന്ന് പറയുന്നു. ഉദരത്തിനുള്ളിലെ അവയവങ്ങളെ ആവരണം ചെയ്യുന്ന നേർത്ത സ്തരമാണ് പെരിട്ടോണിയം. രക്തത്തിലെ അമിതജലാംശവും ലവണങ്ങളുമെല്ലാം ആഗിരണം ചെയ്യാനും പുറന്തള്ളാനുമുള്ള ഇവയുടെ കഴിവാണ് പെരിട്ടോണിയൽ ഡയാലിസിസിൽ പ്രയോജനപ്പെടുത്തുന്നത്. ഉദരത്തിൽ സ്ഥാപിച്ച കത്തീറ്ററിലൂടെ പെരിറ്റോണിയൽ കാവിറ്റിയിലേക്ക് 1-2 ലിറ്റർ ഡയലൈസേറ്റ് എന്ന പ്രത്യേക ദ്രാവകം കടത്തിവിട്ട് 30 മിനുട്ടിന് ശേഷം തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ സമയത്തിനിടെ പെരിറ്റോണിയൽ കാവിറ്റിയെ വലയം ചെയ്യുന്ന ധമനികളിലും സിരകളിലും കൂടി ഒഴുകുന്ന രക്തത്തിലെ മാലിന്യങ്ങളും അമിത ജലാംശവുമൊക്കെ ഡയലൈസേറ്റിലേക്ക് പ്രവേശിച്ചിരിക്കും.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെരിട്ടോണിയൽ_ഡയാലിസിസ്&oldid=1734807" എന്ന താളിൽനിന്നു ശേഖരിച്ചത്