പെന്റഗൺ
Jump to navigation
Jump to search
അമേരിക്കൻ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമാണ് പെന്റഗൺ. 1943 ജനുവരി 15നു സ്ഥാപിതമായ പെന്റഗൺ ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് മന്ദിരമാണ്.34 ഏക്കറിൽ ഇതു വ്യാപിച്ചു കിടക്കുന്നു. വിർജീനിയ സംസ്ഥാനത്തുള്ള ആ൪ളിംഗ്‌ടണിലാണ് പെന്റഗൺ സ്ഥിതി ചെയ്യുന്നത്. പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമന്ദിരം മാത്രമാണ് പെന്റഗൺ എങ്കിലും പ്രതിരോധവകുപ്പിനെ തന്നെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. പഞ്ചഭുജാകൃതിയിലുള്ളതുകൊണ്ടാണ് ഈ മന്ദിരത്തിന് പെന്റഗൺ എന്ന പേരു വന്നത്.അഞ്ചു കോണുകളും അഞ്ചു വശങ്ങളുംകൂടാതെ അഞ്ചു നിലകളും പെന്റഗ്ഗണിനുണ്ട്. സെപ്റ്റംബർ പതിനൊന്ന് ആക്രമണത്തിൽ പെന്റഗണിനു സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.പോട്ടോമാക് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ഇവിടെനിന്ന് നദി കടന്നാൽ വാഷിങ്ങ്ടൺ ഡി.സി യിൽ എത്താം
മറ്റ് ലിങ്കുകൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Pentagon (building) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |