പൃഥ്വിരാജ് ചവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Prithviraj Chavan - India Economic Summit 2011.jpg

മഹാരാഷ്ട്രയുടെ മുൻ മുഖ്യമന്ത്രിയാണ് പൃഥ്വിരാജ് ചവാൻ (മറാത്തി:पृथ्वीराज चव्हाण) (ജനനം:1946 മാർച്ച് 17). ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം ഇതിന് മുൻപ് കേന്ദ്രസർക്കാരിൽ ശാസ്ത്രസാങ്കേതികം, ഭൗമശാസ്ത്രം, പ്രധാനമന്ത്രിയുടെ കാര്യാലയം, പരാതിപരിഹാരം, പെൻഷൻ, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്. മന്മോഹൻ സിങ് ആദ്യമായി നയിച്ച മന്ത്രിസഭയിലും സഹമന്ത്രിയായിരുന്നു. രാജ്യസഭാംഗമായ ഇദ്ദേഹം ആ സ്ഥാനത്തിൽ ഇപ്പോൾ രണ്ടാം തവണയാണ്. രണ്ട് തവണ ലോകസഭയിലും അംഗമായിട്ടുണ്ട്.

2014 ലെ രാജി[തിരുത്തുക]

എൻ.സി.പി കോൺഗ്രസിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്ന് 2014 സെപ്റ്റംബറിൽ രാജി വെച്ചു. എൻ.സി.പിയോട് ആലോചിക്കാതെ കോൺഗ്രസ് 118 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിനെത്തുടർന്നുള്ള നിയമസഭാ സീറ്റ് വിഭജന തർക്കമാണ് രാജിക്കിടയാക്കിയത്.[1]

എൻ.സി.പി വിട്ടുവീഴ്ച്ച ചെയ്യണമെന്ന നിലപാടിലായിരുന്നു പ്രഥ്വിരാജ് ചൗഹാൻ.


  1. "പൃഥ്വിരാജ് ചവാൻ രാജിവെച്ചു". www.mathrubhumi.com. ശേഖരിച്ചത് 29 സെപ്റ്റംബർ 2014.
"https://ml.wikipedia.org/w/index.php?title=പൃഥ്വിരാജ്_ചവാൻ&oldid=2678811" എന്ന താളിൽനിന്ന് ശേഖരിച്ചത്