പൃഥി - 2
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ഭൂതലമിസൈലാണ് പൃഥി-2 . 2012 ഡിസംബർ 20, വ്യാഴാഴ്ച രാവിലെ 9.20-ന് ചാന്ദിപുരിലെ കടലിൽ സംയോജിത പരീക്ഷണ മേഖലയിൽ (ഐ.ടി.ആർ.) ചലിക്കുന്ന വിക്ഷേപിണിയിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം. പ്രതിരോധ ഗവേഷണ വികസന വിഭാഗം വികസിപ്പിച്ചെടുത്ത മിസൈൽ 500 കിലോഗ്രാം യുദ്ധോപകരണങ്ങൾ സഹിതം 350 കിലോമീറ്റർ വരെയുള്ള ലക്ഷ്യസ്ഥാനത്ത് എത്തും. വാഹകശേഷി ആയിരം കിലോഗ്രാം ആയി ഉയർത്താനും കഴിയും[1].
ഇൻറഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെൻറ് പ്രോഗ്രാം (ഐ.ജി.ഡി.എം.പി.) അനുസരിച്ച് ഇന്ത്യ വികസിപ്പിക്കുന്ന അഞ്ചു മിസൈലുകളിലൊന്നാണിത്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-12-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-12-21.