പൂമാല (മാസിക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊച്ചിയിലെ ജൂത പ്രമുഖരിൽ ഒരാളായിരുന്ന ഇ. ഏലിയാസ് പ്രസിദ്ധീകരിച്ചിരുന്ന മാസികയാണ് പൂമാല. ഭാരതത്തിലെ യഹൂദ ചരിത്രത്തിലേക്ക് വെളിച്ചം വീശിയിരുന്ന നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. യഹൂദ ജനതയുടെ ചരിത്രവും ആചാരവുമൊക്കെ സവിസ്തരം പ്രതിപാദിച്ചിരുന്ന മാസിക, സാഹിത്യവും കലയും സംസ്കാരവുമൊക്കെ കൈകാര്യം ചെയ്തിരുന്നു. എറണാകുളം മാർക്കറ്റ്‌ റോഡിൽ 1960-കളുടെ ആദ്യംവരെ ഈ പ്രസിദ്ധീകരണത്തിന്റെ ആസ്ഥാനമുണ്ടായിരുന്നു. [1]

ഏലിയാസ് പിന്നീട് ഇസ്രയേലിലേക്ക്‌ കുടിയേറിയതോടെ പ്രസിദ്ധീകരണം നിലച്ചു. ഇസ്രയേലിലെ ‘പിറവ്’ ആഘാഷിക്കുന്നതിന്റെ ഭാഗമായി ഏലിയാസ് ഒരു ഇംഗ്ലീഷ് പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യയിലെ ജൂതരുടെ ചരിത്രത്തിലേക്ക്‌ കൂടുതൽ കടന്നുചെല്ലുന്ന ‘ജ്യൂസ് ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിൽ ബോംബെയിലേയും കൊച്ചിയിലെയും ജൂതചരിത്രം വിവരിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-01-19. Retrieved 2018-11-30.
"https://ml.wikipedia.org/w/index.php?title=പൂമാല_(മാസിക)&oldid=3806210" എന്ന താളിൽനിന്ന് ശേഖരിച്ചത്