പൂനം സിൻഹ
പൂനം സിൻഹ | |
---|---|
ജനനം | Poonam Chandiramani 3 നവംബർ 1949 |
മറ്റ് പേരുകൾ | Komal |
തൊഴിൽ | actor |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | Luv Sinha Kush Sinha Sonakshi Sinha |
പൂനം സിൻഹ (ജനനം: നവംബർ 3, 1949) ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും ഫാഷൻ മോഡലാണ്. കോമൾ എന്ന പേരിൽ മുമ്പ് ഏതാനും ഹിന്ദി സിനിമകളിൽ അഭിനയിച്ചിരുന്നു. 1968 ൽ മിസ്സ്. യങ് ഇന്ത്യ കിരീടമണിഞ്ഞ അവർ ഹിന്ദി സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും രണ്ടു സിനിമകൾ നിർമ്മിക്കുകയും ചെയ്തു.[1]
ആദ്യകാലം
[തിരുത്തുക]ഹൈദരാബാദിലെ ഒരു സിന്ധി കുടുംബത്തിലാണ് പൂനം ജനിച്ചത്.[2]
ഔദ്യോഗിക ജീവിതം
[തിരുത്തുക]ജിഗ്രി ദോസ്ത്, ദിൽ ദിവാന തുടങ്ങി നായികയായി അഭിനയിച്ച ചിത്രങ്ങളിലെല്ലാംതന്നെ കോമൾ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. 1973 ൽ പുറത്തിറങ്ങിയ ൽ സബാക് എന്ന ചിത്രത്തിൽ ശത്രുഘ്നൻ സിൻഹയുമൊത്ത് അഭിനയിച്ചു. പിന്നീട് രണ്ടുപേരും 1980 ൽ വിവാഹിതരായി. ഒരു യാത്രയ്ക്കിടെ ട്രെയിൻ കമ്പാർട്ട്മെന്റിൽവച്ചാണ് അവരുടെ ആദ്യ കൂടിക്കാഴ്ച് നടന്നത്.[3] വിവാഹശേഷം, കുട്ടികളെ വളർത്തുന്നതിനായി അവർ അഭിനയ ജീവിതം ഉപേക്ഷിച്ചു.[4] മുപ്പതു വർഷക്കാലത്തെ നീണ്ട ഇടവേളയ്ക്കുശേഷം പ്രശസ്ത ഹിന്ദി സംവിധായകൻ അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ജോധാ അക്ബർ (2008) എന്ന ഋത്വിക് റോഷൻ ചിത്രത്തിൽ അക്ബർ ചക്രവർത്തിയുടെ മാതാവ് മല്ലിക ഹമീദ ബാനു ബീഗം എന്ന കഥാപാത്രമായി അഭിനയിച്ചു.
സ്വകാര്യജീവിതം
[തിരുത്തുക]രാഷ്ട്രീയക്കാരനും പ്രശസ്ത അഭിനേതാവുമായ ശത്രുഘ്നൻ സിൻഹയെ വിവാഹം അവർ ചെയ്തു. നടൻമാരായ ലൗ സിൻഹ, കുഷ് സിൻഹ (ഇരട്ടകൾ), ബോളിവുഡ് നടിയായ സോനാക്ഷി സിൻഹ എന്നിവർ അവരുടെ മക്കളാണ്.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- ജിഗ്രി ദോസ്ത് (1968)
- ആദ്മി ഔർ ഇൻസാൻ (1969)
- ആഗ് ഔർ ദാഗ് (1970)
- സബാക് (1973)
- ശൈത്താൻ (1974)
- ദിൽ ദീവാന (1974)
- ഡ്രീം ഗേൾ (1977)
- മിത്ര്, മൈ ഫ്രണ്ട് (2002)
- ജോധാ അക്ബർ (2008)
- നിർമ്മാതാവ്
- പ്രേം ഗീത് (1981) (അസോസിയേറ്റ് പ്രൊഡ്യൂസർ)
- മേരാ ദിൽ ലേകേ ദേഖോo (2006)
അവലംബം
[തിരുത്തുക]- ↑ "Response is overwhelming, says Poonam Sinha". The Times of India. 5 May 2009. Archived from the original on 2013-10-04. Retrieved 24 January 2013.
- ↑ Pradhan S. Bharati (12 June 2012), "It’s work first for Sonakshi", The Telegraph. Retrieved 23 June 2018.
- ↑ "Shatrughan Sinha: The role of a lifetimeTNN". The Times of India. 11 July 2002. Retrieved 24 January 2013.
- ↑ "I gave up films for my kids: Poonam Sinha". Yahoo Lifestyle. 25 Apr 2012. Archived from the original on 2012-08-18. Retrieved 24 January 2013.