ശത്രുഘ്നൻ സിൻഹ
ദൃശ്യരൂപം
ശത്രുഘ്നൻ സിൻഹ | |
---|---|
മറ്റ് പേരുകൾ | ശത്രു |
തൊഴിൽ | അഭിനേതാവ്, രാഷ്ട്രീയ പ്രവർത്തകൻ |
സജീവ കാലം | 1969 - 2004 (വിരമിച്ചു) |
ജീവിതപങ്കാളി(കൾ) | പൂനം സിൻഹ |
കുട്ടികൾ | സോനാക്ഷി സിൻഹ , ലവ് സിൻഹ കുശ് സിൻഹ |
ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, രാഷ്ട്രീയ പ്രവർത്തകനുമാണ് ശത്രുഘ്നൻ സിൻഹ (ജനനം: ഡിസംബർ 9, 1946).
ആദ്യ ജീവിതം
[തിരുത്തുക]സിൻഹ ജനിച്ചത് ബീഹാറിലാണ്. അഭിനയത്തിനുള്ള താൽപ്പര്യം കൊണ്ട് മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു.
ഔദ്യോഗിക ജീവിതം
[തിരുത്തുക]അഭിനയ ജീവിതം
[തിരുത്തുക]1970-80 കളിൽ പ്രധാന നടന്മാരിൽ ഒരാളായിരുന്നു ശത്രുഘ്നൻ. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശത്രുഘ്നൻ തന്റെ അഭിനയജീവിതം തുടങ്ങിയത്. സുഭാഷ് ഘായ് സംവിധാനം ചെയ്ത കാളി ചരൺ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധേയമായി.
രാഷ്ട്രിയ ജീവിതം
[തിരുത്തുക]ബീഹാറിൽ നിന്നുള്ള രാഷ്ട്രീയപ്രവർത്തകനായ ജയ് പ്രകാശ് നാരായണനിൽ നിന്നും പ്രചോദനം കൊണ്ട് രാഷ്ട്രീയത്തിലേക്ക് എത്താൻ തീരുമാനിച്ചു. അതിനുശേഷം ഭാരതീയ ജനത പാർട്ടിയിൽ ചേർന്ന അദ്ദേഹം നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടൊപ്പമാണ്.
സ്വകാര്യ ജീവിതം
[തിരുത്തുക]സിൻഹ വിവാഹം ചെയ്തിരിക്കുന്നത് പൂനംത്തിനേയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.