പൂനം റൗത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂനം റൗത്ത്
Raut batting at the 2017 Women's Cricket World Cup
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്പൂനം ഗണേഷ് റൗത്ത്
ജനനം (1989-10-14) 14 ഒക്ടോബർ 1989  (34 വയസ്സ്)
മുംബൈ, ഇന്ത്യ
ബാറ്റിംഗ് രീതിവലംകൈ
ബൗളിംഗ് രീതിവലംകൈ ഓഫ്ബ്രേക്ക്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 1)19 മാർച്ച് 2009 v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം7 ഫെബ്രുവരി 2018 v ദക്ഷിണാഫ്രിക്ക
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിന ക്രിക്കറ്റ് ട്വന്റി20
കളികൾ 53 35
നേടിയ റൺസ് 1567 719
ബാറ്റിംഗ് ശരാശരി 32.64 27.65
100-കൾ/50-കൾ 2/10 0/4
ഉയർന്ന സ്കോർ 109* 75
എറിഞ്ഞ പന്തുകൾ 30 42
വിക്കറ്റുകൾ 1 3
ബൗളിംഗ് ശരാശരി 4 9.66
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 1/4 3/12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 8/0 5/0
ഉറവിടം: ESPNcricinfo, 24 ജൂലൈ 2017

ഒരു ഇന്ത്യൻ ദേശീയ വനിതാ ക്രിക്കറ്റ് ടീമംഗമാണ് പൂനം റൗത്ത്(ജനനം: 14 ഒക്ടോബർ 1989). ഇന്ത്യയ്ക്കായി 2 ടെസ്റ്റ് മത്സരത്തിലും 55 ഏകദിന മത്സരങ്ങളിലും 35 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.[1]

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ[തിരുത്തുക]

2017 മേയ് 15ന് അയർലൻഡിനെതിരെ നടന്ന ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ദീപ്തി ശർമ്മയുമായി ചേർന്ന് 320 റണ്ണുകളുടെ ബാറ്റിങ്ങ് കൂട്ടുകെട്ട് സൃഷ്ടിച്ചു. വനിതാ ക്രിക്കറ്റിലെ ഉയർന്ന കൂട്ടുകെട്ടായ 229 റണ്ണുകളേക്കാളും (സാറ ടെയ്‌ലർ - കരോലിൻ ആറ്റ്കിൻസ്) പുരുഷ ക്രിക്കറ്റിലെ ഉയർന്ന കൂട്ടുകെട്ടായ 286 റണ്ണുകളേക്കാളും (സനത് ജയസൂര്യ - ഉപുൽ തരംഗ) ഉയർന്നതായിരുന്നു പൂനം റൗത്തിന്റെയും ദീപ്തി ശർമ്മയുടെയും കൂട്ടുകെട്ട്.[2][3][4] ഈ മത്സരത്തിൽ പൂനം റൗത്ത് 109 റൺസ് സ്കോർ ചെയ്തു.

2017 ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു പൂനം റൗത്ത്. ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് 9 റണ്ണുകൾക്ക് പരാജയപ്പെട്ടു.[5][6][7]

അന്താരാഷ്ട്ര സെഞ്ച്വറികൾ[തിരുത്തുക]

പൂനം റൗത്ത് നേടിയ ഏകദിന ക്രിക്കറ്റിലെ സെഞ്ച്വറികൾ
# Runs Match Against City/Country Venue Year Result
1 109 42 Flag of അയർലണ്ട് അയർലണ്ട് ദക്ഷിണാഫ്രിക്ക Potchefstroom, South Africa സെൻവസ് പാർക്ക് 2017 ജയം
2 106 50 Flag of ഓസ്ട്രേലിയ ഓസ്ട്രേലിയ യുണൈറ്റഡ് കിങ്ഡം ബ്രിസ്റ്റൽ, ഇംഗ്ലണ്ട്, United Kingdom ബ്രിസ്റ്റൽ കൗണ്ടി ഗ്രൗണ്ട് 2017 പരാജയം

അവലംബം[തിരുത്തുക]

  1. "Punam Raut". espncricinfo.com. Retrieved 12 April 2013.
  2. "Deepti, Raut learned of records on WhatsApp". Cricinfo (in ഇംഗ്ലീഷ്). Retrieved 2017-05-17.
  3. "8th Match: India Women v Ireland Women at Potchefstroom, May 15, 2017 | Cricket Scorecard | ESPN Cricinfo". Cricinfo. Retrieved 2017-05-22.
  4. "Records | Women's One-Day Internationals | Partnership records | Highest partnerships by wicket | ESPN Cricinfo". Cricinfo. Retrieved 2017-05-22.
  5. Live commentary: Final, ICC Women's World Cup at London, Jul 23, ESPNcricinfo, 23 July 2017.
  6. World Cup Final, BBC Sport, 23 July 2017.
  7. England v India: Women's World Cup final – live!, The Guardian, 23 July 2017.

പുറം കണ്ണികൾ[തിരുത്തുക]

http://www.espncricinfo.com/ci/content/player/360401.html

"https://ml.wikipedia.org/w/index.php?title=പൂനം_റൗത്ത്&oldid=3942929" എന്ന താളിൽനിന്ന് ശേഖരിച്ചത്