പൂങ്കുലച്ചാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂങ്കുലച്ചാഴി
Male Amorbus rubiginosus.jpg
Male Amorbus rubiginosus
Squash bug Coreidae hz.jpg
Coreid nymph
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Infraorder:
Superfamily:
Family:
Coreidae

Leach, 1815
Subfamilies

Agriopocorinae (disputed)
Coreinae
Meropachydinae
Pseudophloeinae
and see text

പ്രാണികളിലെ വലിയൊരു കുടുംബമാണ് പൂങ്കുലച്ചാഴികൾ(Corild bug) Coreidae - കോറിഡേ. 250 ജീനസ്സുകളിലായി 1800 ഓളം സ്പീഷ്യസുകൾ ലോകത്തുണ്ട്. സാധാരണ ഇവയുടെ വലിപ്പം 7 മില്ലിമീറ്റർ തൊട്ട് 40മില്ലിമീറ്റർ വരെയാണ്. കോറിഡേയുടെ നാമം പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കും. സാധാരണയായി സസ്യങ്ങളുടെ സ്രവമാണ് ഇവയുടെ ഭക്ഷണം. ഇതിലെ ചില ഇനങ്ങൾ മാംസഭോജികളാണെന്ന വാദം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.[1] എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു.[2]

ആക്രമണം തെങ്ങിൽ[തിരുത്തുക]

തെങ്ങിന്റെ മച്ചിങ്ങ, ക്ലാഞ്ഞിൽ, കൊതുമ്പ്, ഓല എന്നിവിടങ്ങളിൽ മുട്ടയിട്ട് പെരുകുകയും നാശമുണ്ടാക്കുകയും ചെയ്യുന്നവയാണ് പൂങ്കുലച്ചാഴികൾ. ഇളം കോശത്തിൽ നിന്ന് നീരൂറ്റികുടിയ്ക്കുന്നതു മൂലം മച്ചിങ്ങ പൊഴിച്ചിൽ കുരുടിച്ച തേങ്ങ എന്നിവയുണ്ടാകുന്നു.

  1. Comstock, J. H. An Introduction to Entomology, Comstock Publishing. 1949. May be downloaded from: [1]
  2. University of Kentucky Entomology/Kentucky Critter Files/Kentucky Insects/True Bugs/Leaf-footed Bugs [2]
"https://ml.wikipedia.org/w/index.php?title=പൂങ്കുലച്ചാഴി&oldid=2585673" എന്ന താളിൽനിന്ന് ശേഖരിച്ചത്