പുൽവാമ ജില്ല
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പുൽവാമ ജില്ല | |
---|---|
Pulwama District shown within Jammu & Kashmir state | |
Location within Jammu & Kashmir | |
Coordinates: 33°52′25″N 74°53′56″E / 33.873538°N 74.899019°E | |
Country | India |
State | Jammu and Kashmir |
Headquarters | Pulwama |
• ആകെ | 1,398 ച.കി.മീ.(540 ച മൈ) |
ഉയരം | 1,630 മീ(5,350 അടി) |
(2011) | |
• ആകെ | 570,060 |
• ജനസാന്ദ്രത | 410/ച.കി.മീ.(1,100/ച മൈ) |
• Literacy | 65% |
വെബ്സൈറ്റ് | http://pulwama.nic.in |
പുൽവാമ ജമ്മു കാശ്മീരിലെ ഒരു ജില്ലയാണ്. ക്രമസമാധാനം നിലനിർത്താനുള്ള വലിയ താൽപ്പര്യത്തോടൊപ്പം സൂക്ഷ്മമായ നിരീക്ഷണം, മേഖലയുടെ മേൽ കൂടുതൽ ഫലപ്രദമായ നിയന്ത്രണം, അതിലുമുപരി പ്രദേശത്തിന്റെ സമതുലിതമായ വികസനം ഉറപ്പാക്കൽ എന്നീ ലക്ഷ്യങ്ങളോടെയാണ് 1979 ൽ പുൽവാമ ജില്ല നിലവിൽ വന്നത്. കാശ്മീർ താഴ്വരയുടെ കേന്ദ്രഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ ജില്ല, ജലലഭ്യതയും ആതിഥ്യ മര്യാദയുള്ള നാട്ടിൻപുറവും കാരണമായി സാഹസിക വിനോദസഞ്ചാരികളുടെ ഒരു ഇഷ്ട വിശ്രമ കേന്ദ്രം കൂടിയാണ്. ഒരു പ്രമുഖ നെല്ലുത്പാദന കേന്ദ്രമായ ഈ ജില്ല കാശ്മീരിൻറെ നെല്ലറ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. കൂടാതെ പാമ്പോർ, കാക്കപ്പോറ, പുൽവാമ ബ്ലോക്കുകളിൽ പ്രധാനമായും വളരുന്ന കുങ്കുമ കൃഷിയുടെ പേരിലും പുൽവാമ ജില്ല ലോക പ്രശസ്തമാണ്. ഉയർന്ന ക്ഷീരോത്പാദനത്തിൻറെ ഫലമായി പുൽവാമയെ പലപ്പോഴും 'ആനന്ദ് ഓഫ് കാശ്മീർ' അഥവാ 'ദൂധ-കുൽ ഓഫ് കശ്മീർ' എന്നു വിളിക്കുന്നു. ശ്രീനഗറിനേയും ജമ്മുവിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത NH1 പുൽവാമയിലൂടെ കടന്നുപോകുന്നു. 2019 ഫെബ്രുവരി 14 ന് ജെയ്ഷെ ഇ മുഹമ്മദിന്റെ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ ഇവിടെവച്ചു കൊല്ലപ്പെട്ടിരുന്നു.