പുനീത് രാജ്‍കുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുനീത് രാജ്‍കുമാർ
PUNEETH RAJKUMAR.jpg
Puneeth during shooting of Anjani Putra, 2017
ജനനം
ലോഹിത്

(1975-03-17) 17 മാർച്ച് 1975  (46 വയസ്സ്)
ദേശീയതIndian
തൊഴിൽActor, television presenter
സജീവ കാലം1976–1989
2002–ഇതുവരെ
ജീവിതപങ്കാളി(കൾ)
അശ്വിനി രേവന്ത് (വി. 1999)
കുട്ടികൾ2
മാതാപിതാക്ക(ൾ)രാജ്കുമാർ (പിതാവ്)
പാർവ്വതമ്മ (മാതാവ്)
ബന്ധുക്കൾSee Rajkumar family

പുനീത് രാജ്കുമാർ (ജനനം: 17 മാർച്ച് 1975) പ്രാഥമികമായി കന്നട സിനിമയിലെ അഭിനേതാവും ടെലിവിഷൻ അവതാരകനും സർവ്വോപരി ഒരു ഗായകനുമാണ്. 27 ചിത്രങ്ങളിൽ അദ്ദേഹം ഒരു പ്രധാന നടനായിരന്നു. കുട്ടിയായിരുന്നപ്പോൾ പിതാവ് രാജ്കുമാർ അവതരിപ്പിച്ച ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. വസന്ത ഗീത (1980), ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടാഡ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിൻറെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.[1] ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി.[2] 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.

അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.[3][4] കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം.[5] 2012 ൽ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?' എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം നടത്തി.[6]

അവലംബം[തിരുത്തുക]

  1. "Puneeth Rajkumar Biography, Puneeth Rajkumar Profile". Oneindia. 17 March 1975. ശേഖരിച്ചത് 20 January 2016.
  2. Shivkamal, Aravind G (29 June 2010). "Puneeth Rajkumar: The impeccable aura of the Powerstar continues to dazzle". Southscope. ശേഖരിച്ചത് 26 August 2010.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-07-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-22.
  4. "3 films for Puneeth, Puneeth Rajkumar this year". The Times of India.
  5. "Top 20 Highest Paid South Indian Actors of 2014". International Business Times. ibtimes.co.in.
  6. Tantri, Balaraj (4 January 2012). "ಕೋಟ್ಯಾಧಿಪತಿಗೆ ನೂಕುನುಗ್ಗಲು, 4ಲಕ್ಷ ಎಸ್ಎಂಎಸ್- 04 over lac sms for kannadada kotyadipathi - Oneindia Kannada". Oneindia. ശേഖരിച്ചത് 12 July 2012.
"https://ml.wikipedia.org/w/index.php?title=പുനീത്_രാജ്‍കുമാർ&oldid=3637352" എന്ന താളിൽനിന്ന് ശേഖരിച്ചത്