പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Flag -2.jpg
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (വിവക്ഷകൾ) എന്ന താൾ കാണുക. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (വിവക്ഷകൾ)
ലുവ പിഴവ് ഘടകം:Redirect-ൽ 65 വരിയിൽ : could not parse redirect on page "പി.ഡി.പി."


പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി
ലീഡർഅബ്ദുൽ നാസ്സർ മഅദനി
ചെയർപെഴ്സൺഅബ്ദുൽ നാസ്സർ മഅദനി
Secretary-Generalവി.എം.അലിയാർ കോതമംഗലം
പാർലമെന്ററി പാർട്ടിനേതാവ്വർക്കല രാജ്
രൂപീകരിക്കപ്പെട്ടത്1993 ഏപ്രിൽ 14
തലസ്ഥാനംErnakulam (India)
പത്രംപി.പി.എച്ച്‌
വിദ്യാർത്ഥി പ്രസ്താനംഇന്ത്യൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഐ.എസ്.എഫ്)
വനിതാവിഭാഗംവുമൺസ് ഇന്ത്യ മൂവ്മെന്റ് (ഡബ്ല്യു.ഐ.എം)
തൊഴിൽ വിഭാഗംപി.ടി.യു.സി
Ideologyഅവർണ്ണന് അധികാരം പീഡിതർക്ക് മോചനം
ലോകസഭാ ബലം0
രാജ്യസഭാ ബലം0
Election symbol
തോണി

1993 ഏപ്രിൽ 14-ന് അബ്ദുൽ നാസ്സർ മഅദനി ചെയർമാനായി രൂപീകൃതമായ ഒരു രാഷ്ട്രീയപ്രസ്ഥാനമാണ് പീപ്പിൾസ് ഡമോക്രാറ്റിക് പാ‍ർട്ടി (പി.ഡി.പി.)


കേന്ദ്ര കർമ്മ സമിതി ( സി.എ.സി.) യാണ് പാർട്ടിയുടെ പരമോന്നത ബോഡി.സംസ്ഥാന സമിതി; സെക്രട്ടിയെറ്റ് ഓരോ മണ്ഡലത്തിൽ നിന്നും മൂന്ൻ പേരെ ഉൽ കൊള്ളിച്ചതാന് സംസ്ഥാന സമിതി സെക്രട്ടിയെറ്റ് ജില്ലകളിൽ നിന്നും [ സ്വാമി വർക്കല രാജ്‌ ] ആണ് പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ.

സംസ്ഥാനത്തെ പതിനാല് ജില്ലയിൽ ജില്ലാ കമ്മിറ്റികളും നൂറ്റിനാൽപ്പത് മണ്ഡലം കമ്മിറ്റികളും നിലവിലുണ്ട്,അതിന്്താഴെ പഞ്ചായത്ത്/മുൻസിപ്പൽ കമ്മിറ്റികളും വാർഡ് കമ്മിറ്റികളും നിലവിലുണ്ട്


'അധികാരം അവർണ്ണർക്ക്, പീഡിതർക്ക് മോചനം' എന്ന വിപ്ലവകരമായ മുദ്രാവാക്യം ഉയർത്തി രൂപീകൃതമായ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ശക്തമായ മുന്നേറ്റം കാഴ്ചവെച്ച രാഷ്ട്രീയ പ്രസ്ഥാനമാണ്. ഗുരുവായൂർ, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളിൽ ശക്തമായ സാന്നിദ്ദ്യം തെളിയിക്കാൻ പി.ഡി.പി.ക്ക് കഴിഞ്ഞു.കെ.ആർ. നാരായണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നടന്ന ഒറ്റപ്പാലം പാർലിമെന്റ് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വാൻ വിജയത്തിന് പിന്നിലെ പ്രധാന ഘടകം പി.ഡി.പി. പിന്തുണയായിരുന്നു. സ്വകാര്യ മേഖലയിൽ സംവരണം വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് പി.ഡി.പി.യാണ്.ഫാഷി സത്തിനെതിരെ ശക്തമായ നിലപാടെടുത്ത രാഷ്ട്രീയ പ്രസ്ഥാനമാണ് പി.ഡി.പി.ബാബരി മസ്ജിദ് തകർക്കെപ്പെട്ട സംഭവത്തിൽ കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും മസ്ജിദ് പുനർനിർമ്മാണം ആവശ്യപ്പെട്ടും ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ രാഷ്ട്രീയ പാർട്ടി പി.ഡി.പി.യാണ്. ബാബരി മസ്ജിദ് യദാസ്‌ഥാനത്ത് പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ടു അയോധ്യയിലേക്ക് പി.ഡി.പി. മാർച്ച് നടത്തുകയും ചെയ്തു.

ആലപ്പുഴ, പെരുമ്പാവൂർ എന്നീ നഗരസഭകളിലും നിരവധി പഞ്ചായത്തുകളിലും പാർട്ടിക്ക് ജനപ്രതിനിധികൾ ഉണ്ട്.

പി.ഡി.പി.സെൻട്രൽ ആക്ഷൻ കമ്മിറ്റി

ചെയർമാൻ

അബ്ദുൽ നാസർ മഅദനി

വൈസ് ചെയർമാൻമാർ

പൂന്തുറ സിറാജ് വർക്കല രാജ് കെ.ഇ. അബ്ദുല്ല യു.കെ. അബ്ദുൽ റഷീദ് മൗലവി അഡ്വ. മുട്ടം നാസർ തോമസ് മാഞ്ഞൂരാൻ

ജനറൽ സെക്രട്ടറിമാർ

വി.എം. അലിയാർ കോതമംഗലം മാഹിൻ ബാദുഷ മൗലവി മുഹമ്മദ് റജീബ് സബ് കൊട്ടാരക്കര അജിത്കുമാർ ആസാദ് അഡ്വ. കാഞ്ഞിരമറ്റം സിറാജ് നിസാർ മേത്തർ മൈലക്കാട് ഷാ ഇബ്രാഹിം തിരൂരങ്ങാടി യൂസുഫ് പാന്ത്ര ജഅഫർ അലി ദാരിമി ബഷീർ കുഞ്ചത്തൂർ മജീദ് ചേർപ്പ് നൗഷാദ് തിക്കോടി ഗോപി കുതിരക്കൽ ടി.കെ. സലിം ബാബു പറപ്പൂർ


ട്രഷറർ

എം.എസ്. നൗഷാദ് കോട്ടയം

സെക്രട്ടറിമാർ

മൊയ്തീൻ ചെമ്പോത്തറ റസാഖ് മണ്ണടി സിയാവുദ്ദീൻ തങ്ങൾ പാലക്കാട് ശശി പൂവഞ്ചിന അൻവർ താമരക്കുളം സുബൈർ പടുപ്പ്

സ്റ്റേറ്റ് കൌൺസിൽ[തിരുത്തുക]

ഓരോ മണ്ഡലങ്ങളിൽ നിന്നും തിരെഞ്ഞെടുക്കുന്ന 3 അംഗങ്ങളെ ഉൾകൊള്ളിച്ചതാന്

സെക്രട്ടറിയേറ്റ്[തിരുത്തുക]

പോഷകസംഘടനകൾ[തിരുത്തുക]

തൊഴിലാളി വിഭാഗം[തിരുത്തുക]

  • പി.ടി.യു.സി

വിദ്യാർത്ഥി വിഭാഗം[തിരുത്തുക]

  • ഇന്ത്യൻ സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഐ.എസ്.എഫ്)

വനിതാ വിഭാഗം[തിരുത്തുക]

  • വുമൺസ് ഇന്ത്യ മൂവ്മെന്റ് (WIM)

ആരോഗ്യ വിഭാഗം[തിരുത്തുക]

  • പീപ്പിൾസ് ഹെൽത്ത് ഫോറം (പി.എച്ച്.എഫ്)

പ്രവാസി വിഭാഗം[തിരുത്തുക]

  • പീപ്പിൾസ് കൾച്ചറൽസ് ഫോറം (പി.സി.എഫ്)