പി.വി. ഗുഹരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ.

പി.വി. ഗുഹരാജ്
Police Surgeon.jpg
ഡോ. പി.വി. ഗുഹരാജ്
തൊഴിൽപോലീസ് സർജ്ജൻ
ജീവിതപങ്കാളി(കൾ)അയിഷ ഗുഹരാജ്

കേരളത്തിലെ ആദ്യ പോലീസ് സർജ്ജന്മാരിൽ ഒരാളായിരുന്നു ഡോ. പി.വി. ഗുഹരാജ് (1925 - 2016 ജൂൺ 12). അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ പ്രഫസ്സറായിരുന്നു. 'ഫോറൻസിക് മെഡിസിൻ' എന്ന പേരിൽ ഇദ്ദേഹം ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഇത് ഇന്ത്യയിൽ ഒരു റഫറൻസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു.[1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

രാജൻ കേസിൽ പോലീസ് മർദ്ദനമാണ് മരണകാരണം എന്ന ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അമർഷം പൂണ്ട് കേരളത്തിലെ പോലീസുദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട് ആക്രമിച്ചിരുന്നു. കേരള ഹൈക്കോടതിയിലും കോയമ്പത്തൂർ കോടതിയിലും രാജൻ കേസിൽ ഇദ്ദേഹം മൊഴി നൽകുകയുണ്ടായി.[2]

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ വിഭാഗം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.[1] തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഫോറൻസിക് വിഭാഗം ആരംഭിക്കുന്നതിൽ പങ്ക് വഹിച്ചിരുന്നു.[3] കേരള സർക്കാരിനു വേണ്ടി 25 വർഷം ഇദ്ദേഹം പോലീസ് സർജ്ജനായി ജോലി ചെയ്തു. സർവീസിൽ നിന്ന് പിരിഞ്ഞശേഷം ഇദ്ദേഹം നൈജീരിയയിൽ ഗൊൺഡോള സ്റ്റേറ്റിൽ ജോലി ചെയ്തിരുന്നു.[2]

ഇദ്ദേഹം രചിച്ച ഗ്രന്ഥം പോലീസ് സർജ്ജന്മാരും വക്കീലന്മാരും റഫറൻസ് ഗ്രന്ഥമായി ഉപയോഗിക്കുന്നുണ്ട്..[2] ഒരു ഫോറൻസിക് സർജ്ജന്റെ ജീവിതവും അനുഭവങ്ങളും എന്ന പേരിൽ സ്മരണിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുടുംബം[തിരുത്തുക]

കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ എന്നീ മെഡിക്കൽ കോളേജുകളിൽ പ്രിൻസിപ്പളായും മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറായും ജോലി ചെയ്ത അയിഷ ഗുഹരാജാണ് പത്നി.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Forensic surgeon P.V. Guharaj dead". The Hindu. ശേഖരിച്ചത് 13 June 2016.
  2. 2.0 2.1 2.2 2.3 Alingal, Shafeeq (09 April 2016). "A Police Surgeon who Dared to Speak Truth". The New Indian Express. ശേഖരിച്ചത് 13 June 2016. Check date values in: |date= (help)
  3. ഡോ. ഗുഹരാജ് അന്തരിച്ചു[1]
"https://ml.wikipedia.org/w/index.php?title=പി.വി._ഗുഹരാജ്&oldid=2363398" എന്ന താളിൽനിന്ന് ശേഖരിച്ചത്