പി.വി.ജി. നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.വി.ജി. നായർ

മലയാളത്തിലെ ഒരു കവിയും ചിത്രകാരനുമായിരുന്നു പി.വി.ജി. നായർ. (ജനനം:08/11/1920-- മരണം:11/07/1973) (പൂർണ്ണനാമം:പാലയാടൻ വീട്ടിൽ ഗോപാലൻ നായർ) നൂറിലധികം കവിതകൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

ചാവശ്ശേരി പി.രാമൻ നായരുടെയും പാലയാടൻ വീട്ടിൽ കല്ല്യാണിഅമ്മയുടെയും മകനായി ജനിച്ചു. 1938-ൽ മട്ടന്നുരിൽനിന്നും ഹയർ എലിമെന്ററി വിജയിച്ചു. 1944-ൽ മദ്രാസ്‌ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ഫ്രീഹാൻറ്ഔട്ട്‍ലൈൻ ആന്റ് മോഡൽഡ്രോയിംഗിൽ ഹയർ ഗ്രേഡോടെ ടെക്നിക്കൽ ടീച്ചേർസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. 1944-ൽ തന്നെ കാസർഗോഡ്‌ ഗവർമെന്റ് മുസ്ലിം ഹൈസ്കൂളിൽ ചിത്രകലാ അദ്ധ്യാപകനായി നിയമിതനായി.1944 മുതൽ 1956 വരെ കാസർഗോഡ്‌ താമസിച്ചു. 1956 മുതൽ 1961 വരെ കണ്ണൂർ ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂളിൽ പ്രവർത്തിച്ചു. തുടർന്ന് 1962 മുതൽ 1973 വരെ കതിരൂർ ഗവർമെന്റ് ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ചു. എ.പി. അച്യുതൻ മാസ്റ്ററായിരുന്നു ചിത്രകലാ അദ്ധ്യാപകൻ.[1]

1948-ൽ ഇരിട്ടിയിലെ മാവില ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. എം. മോഹനൻ, സതീശൻമാവില, എം .രമേശൻ, എം.വിജയലക്ഷ്മി, എം. ഇന്ദിര, എം. ദിനേശൻ എന്നിവർ മക്കൾ.

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

 • സ്മരണാഞ്ജലി (12കവിതകൾ -1958)
 • ദേവയാനി (ഗാനനാടകം -1967)
 • സൂര്യകാന്തി (2003-ൽ 30 ആമത് ചരമവാർഷികത്തിൽ കവിയുടെ കൈയെഴുത്ത് പ്രതികളിൽ നിന്നും തിരഞ്ഞെടുത്ത 39 കവിതകളുടെ സമാഹാരം .കണ്ണൂരിലെ ഉത്തരകേരള കവിതാ സാഹിത്യവേദി പ്രസിദ്ധികരിച്ചത്)

മദ്രാസ് പത്രിക, കലാനിധി, ദേശമിത്രം ആഴ്ചപ്പതിപ്പ്, അദ്ധ്യാപക വിദ്യാർഥി (കണ്ണൂർ ഗവർമെന്റ് ട്രെനിഗ് സ്കൂൾ പ്രസിദ്ധികരണം), ചിത്രകേരളം, കേസരി വാർഷികപ്പതിപ്പുകൾ - ആഴ്ചപ്പതിപ്പുകൾ എന്നീ ആനുകാലികങ്ങളിൽ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1]

പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തു പ്രതികൾ[തിരുത്തുക]

 • ഗാനമഞ്ജരി (കവിതകൾ)
 • വിമല (ഗാനനാടകം)
 • ഭാവമാധുരി (കവിതകൾ)
 • പൂപ്പാലിക (കവിതകൾ )
 • പുരോഗതി (ഖണ്ടകാവ്യം)
 • ഉണ്ണിയാർച്ച (ഗാനനാടകം)
 • മാധുരി (ഗാനനാടകം)
 • താജ്മഹൽ (ഗാനനാടകം)
 • അമൃതവീചി (കവിതകൾ)
 • പൂമ്പാറ്റ (ബാലകവിതകൾ)

പെയിന്റിങ്ങുകൾ[തിരുത്തുക]

1945 മുതൽ 1960 വരെ വരച്ച ചിത്രങ്ങൾ (വാട്ടർ കളർ) [1] ഒരു അബത് വർഷത്തിന്ന്മുൻപ് കേരളത്തിൽ നിലനിന്നിരുന്ന കാർഷിക സംസ്കാരം ,ആ കാല ഘട്ടത്തിലെ വിവിധ ജനവിഭാഗങ്ങളുടെ വസ്ത്രധാരണ രീതികൾ ,പ്രകൃതി എന്നിവ ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ തെളിഞ്ഞു കാണാം .

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 "പൈതൃക ബോധത്തിന്റെ സൗന്ദര്യലഹരി". ജന്മഭൂമി. Archived from the original on 2013-09-07. Retrieved 2013 സെപ്റ്റംബർ 7. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പി.വി.ജി._നായർ&oldid=3971379" എന്ന താളിൽനിന്ന് ശേഖരിച്ചത്