പി.യു. ചിന്നപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.യു. ചിന്നപ്പ
1942 ലെ 'കണ്ണകി' സിനിമയിൽ കോവലനായ് ചിന്നപ്പ
ജനനം
പുതുക്കോട്ടൈ ഉലകനാഥൻ പിള്ളൈ ചിന്നപ്പ

(1916-05-05)മേയ് 5, 1916
പുതുക്കോട്ടൈ, തമിഴ്നാട്
മരണംസെപ്റ്റംബർ 23, 1951(1951-09-23) (പ്രായം 36)
മറ്റ് പേരുകൾനടികർ മന്നർ
ജീവിതപങ്കാളി(കൾ)എ. ശകുന്തള
കുട്ടികൾപി.യു.സി. രാജബഹാദൂർ
മാതാപിതാക്ക(ൾ)ഉലകനാഥൻ പിള്ളൈ, മീനാക്ഷി അമ്മാൾ

പ്രശസ്ത തമിഴ് സിനിമാ നടനും ഗായകനുമായിരുന്നു പുതുക്കോട്ടൈ ഉലകനാഥൻ പിള്ളൈ ചിന്നപ്പ എന്ന പി.യു. ചിന്നപ്പ(5 മേയ് 1916 – 23 സെപ്റ്റംബർ 1951). 1930 – 40 കാലഘട്ടത്തിൽ നാടക, സിനിമാ രംഗങ്ങളിൽ സജീവമായിരുന്ന ചിന്നപ്പ തെന്നിന്ത്യ സിനിമയിലെ ആദ്യ കാല സൂപ്പർ സ്റ്റാറുകളിലൊരാളായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ഉലകനാഥൻ പിള്ളൈ, മീനാക്ഷി അമ്മാൾ ദമ്പതികളുടെ മകനായി പുതുക്കോട്ടൈയിൽ ജനിച്ചു. നാടക അഭിനേതാവായ അച്ഛനോടൊപ്പം അഞ്ചു വയസ്സു മുതൽ നാടകാഭിനയമാരംഭിച്ചു. നാടകത്തിൽ അച്ഛൻ പാടിയിരുന്ന പാട്ടുകൾ പാടി, ഗായകനെന്ന നിലയിലും അറിയപ്പെട്ടു. നാലാം ക്ലാസിൽ പഠനമുപേക്ഷിച്ച ചിന്നപ്പ പിന്നീട് ഗുസ്തി, ചിലമ്പം എന്നിവ അഭ്യസിച്ചു. കയർ കമ്പനിയിലും ജോലി നോക്കി. എട്ടാമത്തെ വയസ്സു മുതൽ പ്രൊഫഷണൽ നാടകസംഘങ്ങളിൽ ചേർന്നു അഭിനയിച്ചു തുടങ്ങി. മധുരൈ ഒറിജനൽ ബോയ്സ് കമ്പനിയിൽ ചേർന്നതോടെ ചിന്നപ്പ അഭിനേതാവെന്ന നിലയിലും ഗായകനെന്ന നിലയിലും പേരെടുത്തു. ഇക്കാലത്ത് എം.ജി.ആർ , പി.ജി. വെങ്കടേശൻ തുടങ്ങിയവർ പെൺ വേഷത്തിൽ ചിന്നപ്പയോടൊപ്പം അഭിനയിച്ചിരുന്നു.[1]

പ്രധാന ചിത്രങ്ങൾ[തിരുത്തുക]

  • ഉത്തമപുത്രൻ
  • ആര്യമാല
  • കണ്ണകി
  • മനോന്മണി
  • കുബേര കുചേല
  • ജഗദലപ്രതാപൻ

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-01-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-24.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.യു._ചിന്നപ്പ&oldid=3899373" എന്ന താളിൽനിന്ന് ശേഖരിച്ചത്