പി.ഡി.എ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാം പൈലറ്റ്‌ പി.ഡി.എ

ഒരു വ്യക്തിക്കാവശ്യമുള്ള ഡിജിറ്റൽ സഹായി എന്നർത്ഥം വരുന്ന, പെഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റ് എന്നതിന്റെ ചുരുക്കെഴുത്താണ്‌ പി.ഡി.എ . കൈപ്പിടിയിൽ ഒതുങ്ങുന്ന ചെറിയ കംപ്യൂട്ടറുകളാണ്‌ പി.ഡി.എ കൾ. ഫോൺ ബൂക്കിന്റെ രൂപത്തിലാണു ആദ്യത്തെ പി.ഡി.എ കൾ കമ്പോളത്തിൽ ഇറങ്ങിയത്‌. ഫോൺ ബുക്ക്‌, വരവു ചെലവു ബുക്ക്‌, ഇമെയിൽ, വെബ്‌ ബ്രൗസർ, തുടങ്ങി ഒട്ടു മിക്കവാറും അവശ്യ ഘടകങ്ങളും പി.ഡി.എ -യിൽ‍ ഉണ്ടാകും. 1992 ജനുവരി 7ന്അമേരിക്കയിൽ ഒരു കംപ്യൂട്ടർ ഷോയിൽ വച്ച്‌ ആപ്പിൾ കംപ്യൂട്ടർ മേധാവി ജോൺ സ്കുള്ളിയാണ്‌ പെഴ്സണൽ ഡിജിറ്റൽ അസിസ്റ്റന്റ്‌ എന്ന പദം ആദ്യമായി ഉപഗോഗിച്ചത്‌. പാം പൈലറ്റ്‌, പോക്കെറ്റ്‌ പിസി, ആപ്പിൾ ന്യൂട്ടൺ, ഹാൻഡ്‌സ്പ്രിങ്ങ്‌ വൈസർ മുതലായവയാണ്‌ പ്രധാനപ്പെട്ട പി.ഡി.എ കൾ.

"https://ml.wikipedia.org/w/index.php?title=പി.ഡി.എ.&oldid=1919677" എന്ന താളിൽനിന്ന് ശേഖരിച്ചത്