കൊല്ലം സ്വദേശിയായ നാടക പ്രവർത്തകനാണ് പി.ജെ. ഉണ്ണികൃഷ്ണൻ. നടനായും നാടക സംവിധായകനായും നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചു. 2019 ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു.[1]
കൊല്ലം നീരാവിൽ സ്വദേശിയാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരബാദ് സെൻട്രൽ സർവകലാശാല, [2]പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (അഭിനയം)എന്നിവടങ്ങളിൽ നാടക പഠനം നടത്തി. പ്രകാശ് കലാകേന്ദ്രം, കൊല്ലം സോപാനം തുടങ്ങിയവയിലൂടെ നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. കൊല്ലം സോപാനത്തിൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്ട്‌സ് തുടങ്ങിയപ്പോൾ അതിന്റെ കോ-ഓർഡിനേറ്ററായി.
സൂര്യ ഫെസ്റ്റിവൽ, ഇറ്റ് ഫോക്ക് ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ അവതരണങ്ങൾ നടത്തിയിട്ടുണ്ട്.
↑"ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-30. Retrieved 2019-10-10. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)