പി.ജെ. ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P.J. Unnikrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.ജെ. ഉണ്ണികൃഷ്ണൻ
പി.ജെ. ഉണ്ണികൃഷ്ണൻ.jpg
പി.ജെ. ഉണ്ണികൃഷ്ണൻ
ജനനംനീരാവിൽ, കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽനാടക പ്രവർത്തകൻ
Notable workഏകാന്തം

കൊല്ലം സ്വദേശിയായ നാടക പ്രവർത്തകനാണ് പി.ജെ. ഉണ്ണികൃഷ്ണൻ. നടനായും നാടക സംവിധായകനായും നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചു. 2019 ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

കൊല്ലം നീരാവിൽ സ്വദേശിയാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരബാദ് സെൻട്രൽ സർവകലാശാല, [2]പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളിൽ നാടക പഠനം നടത്തി. പ്രകാശ് കലാകേന്ദ്രം, കൊല്ലം സോപാനം തുടങ്ങിയവയിലൂടെ നിരവധി നാടകങ്ങൾ അവതരിപ്പിച്ചു. കൊല്ലം സോപാനത്തിൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്ട്‌സ് തുടങ്ങിയപ്പോൾ അതിന്റെ കോ-ഓർഡിനേറ്ററായി.

സൂര്യ ഫെസ്റ്റിവൽ, ഇറ്റ് ഫോക്ക് ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ അവതരണങ്ങൾ നടത്തിയിട്ടുണ്ട്.

നാടകങ്ങൾ[തിരുത്തുക]

  • സി എൻ ശ്രീകണ്ഠൻ നായരുടെ ‘ലങ്കാലക്ഷ്മി’
  • ‘പകയുടെ ഈശ്വരൻ’
  • കാരൂരിന്റെ ‘ഉതുപ്പാന്റെ കിണർ’
  • ‘ഏകാന്തം’

പുരസ്കാരങ്ങൾ[തിരുത്തുക]

പി.ജെ. ഉണ്ണികൃഷ്ണന് മുകേഷ് ഉപഹാരം നൽകുന്നു
  • കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് - 2018

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/news/kerala/sangeetha-nadaka-academi/813788
  2. https://janayugomonline.com/article-on-drama/
"https://ml.wikipedia.org/w/index.php?title=പി.ജെ._ഉണ്ണികൃഷ്ണൻ&oldid=3205416" എന്ന താളിൽനിന്ന് ശേഖരിച്ചത്