പി.കെ. ജോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്‌കൃതപണ്ഡിതനും ഗ്രന്ഥകാരനും കവിയുമായിരുന്നു പ്രൊഫ.പി.കെ. ജോസ് (മരണം : 20 ജൂൺ 2012).പാവറട്ടിയിലെ കല്പിത സംസ്‌കൃത സർവ്വകലാശാലയിൽ ദീർഘകാലം അധ്യാപകനായിരുന്നു.

ജീവിത രേഖ[തിരുത്തുക]

കേന്ദ്രസർക്കാർ സ്ഥാപനമായ രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ കല്പിത സർവ്വകലാശാലയുടെ ഗുരുവായൂർ സെന്ററിന്റെ (മുൻ പാവറട്ടി സംസ്‌കൃത കോളേജ്) സ്ഥാപകൻ പി.ടി. കുര്യാക്കോസ് മാസ്റ്ററുടെ മകനാണ്.കുര്യാക്കോസ് മാസ്റ്റർ 1973 ൽ ട്രസ്റ്റ് രൂപവത്കരിച്ചാണ് പാവറട്ടി സംസ്‌കൃത കോളേജ് സൗജന്യമായി കേന്ദ്രസർക്കാരിന് കൈമാറിയത്. കോളേജ് സർക്കാർ ഏറ്റെടുക്കാൻ പിന്നെയും വർഷങ്ങൾ വേണ്ടിവന്നു. ഇതിന് ഡൽഹിയിൽ അക്ഷീണം പ്രവർത്തിച്ചത് പ്രൊഫ. ജോസാണ്. 2000 ഫിബ്രവരിയിൽ പാവറട്ടിയിലെ സംസ്‌കൃത കോളേജ് വിൽക്കാൻ തീരുമാനമുണ്ടായി. കോളേജ് വിൽക്കാതിരിക്കാൻ കേന്ദ്രസർക്കാരിനെതിരെയുള്ള സമരത്തിലും മുന്നിൽ നിന്നത് ഇദ്ദേഹമാണ്. അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന മുരളീമനോഹർ ജോഷിക്ക് സംസ്‌കൃത വിദ്യാപീഠത്തിന്റെ വിലാപം സംസ്‌കൃതത്തിൽ എഴുതിയാണ് ധരിപ്പിച്ചത്. വിദ്യാപീഠം വിൽക്കാനുള്ള ശ്രമം പിന്നീട് കേന്ദ്രസർക്കാർ പിൻവലിച്ചു.[1]
ഭാര്യ : വേലൂർ അറങ്ങാശ്ശേരി മേരി

കൃതികൾ[തിരുത്തുക]

  • സാഹിതീ തൃതീയ ദർപ്പണം
  • ഗുരുഹൃദയം
  • ശ്രവണ മഹാമഹം
  • ദിവ്യതാരക
  • വിഭാവരി
  • മുക്തകനി
  • വർഷസന്ധ്യ
  • നന്ദിനമായ
  • ദ്രോണദേശികനോട്
  • മുക്കൂറ്റിപ്പൂക്കൾ

സംസ്‌കൃതത്തിൽ 22 കൃതികളും, മലയാളത്തിൽ 21 കൃതികളും ഹിന്ദിയിൽ അഞ്ച് കൃതികളും[2]

പുരസ്കാരം[തിരുത്തുക]

  • സമ്മാൻ രാശി പുരസ്കാരം[3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-21. Retrieved 2012-06-21.
  2. http://www.thehindu.com/todays-paper/tp-national/tp-kerala/article3553268.ece
  3. http://kerala2010.blogspot.in/2010/04/rashi-presented-to-sanskrit-scholar-p-k.html

പുറം കണ്ണികൾ[തിരുത്തുക]

സംസ്‌കൃത പണ്ഡിതൻ പ്രൊഫ.പി.കെ. ജോസ് അന്തരിച്ചു [1] Archived 2012-06-21 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=പി.കെ._ജോസ്&oldid=3636728" എന്ന താളിൽനിന്ന് ശേഖരിച്ചത്