പി.എസ്. ജീന
പി.എസ്. ജീന | |
---|---|
ജനനം | 9 ജനുവരി 1994 |
ദേശീയത | ഇന്ത്യ |
ഉയരം | 179 സെ.മീ. |
ഒരു ഇന്ത്യൻ പ്രൊഫഷണൽ ബാസ്ക്കറ്റ്ബോൾ കളിക്കാരിയും ഇന്ത്യൻ വനിതാ ദേശീയ ബാസ്കറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനുമാണ് പി.എസ്. ജീന (ജനനം: 9 ജനുവരി 1994).[1][2] ആസ്ട്രേലിയയിലെ ‘എ’ ഡിവിഷൻ ലീഗിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ താരമാണ് ജീന.
ജീവിത രേഖ
[തിരുത്തുക]വയനാട് പന്തിപ്പൊയിൽ ബപ്പനമലയിലെ പാലാനിൽക്കുംകാലായിൽ സ്കറിയ ജോസഫിന്റെയും ലിസിയുടെയും മകളായി ജനനം.[3] ജീന ഇപ്പോൾ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയറാണ്.[4] ചാലക്കുടി സ്വദേശിയായ ഭർത്താവ് ജാക്സൺ ജോൺസൺ കെഎസ്‌ബി-എംഎൻസിയിൽ പർച്ചേസ് എഞ്ചിനീയറാണ്.[4] 2020ജൂലൈ നാലിന് ആയിരുന്നു ഇവരുടെ വിവാഹം.
കായിക ജീവിതം
[തിരുത്തുക]മലയാളിയായ ബാസ്കറ്റ്ബോൾ കളിക്കാരി ഗീതു അന്ന ജോസിനെ തന്റെ റോൾ മോഡലായി ജീന കണക്കാക്കുന്നു.[5] കണ്ണൂർ സ്പോർട്സ് ഡിവിഷനുവേണ്ടി ബാസ്കറ്റ്ബോൾ കളിച്ച ജീന, 2009 ൽ നടന്ന അണ്ടർ 16 ഫിബ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ആദ്യമായി അന്താരാഷ്ട്ര മൽസരം കളിച്ചു.[6] പിന്നീട് കണ്ണൂരിലെ കൃഷ്ണമേനോൻ കോളേജിനും കണ്ണൂർ സർവകലാശാലയ്ക്കും വേണ്ടി കോളേജ് തലത്തിൽ ബാസ്കറ്റ്ബോൾ കളിച്ചു. പതിനാറാം വയസ്സിൽ സംസ്ഥാന ടീമിനുവേണ്ടി കളിച്ച ജീന 2009-ൽ ഏഷ്യൻ ബാസ്കറ്റ് ബോൾ ടൂർണമെന്റിലാണ് ആദ്യമായി ഇന്ത്യൻ ടീമിന്റെ ഭാഗമായത്.[3] മലേഷ്യയിലെ ജോഹർ ബഹൂരിൽ നടന്ന അണ്ടർ 18 ഫിബ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജൂനിയർ വനിതാ ടീമിന്റെ ക്യാപ്റ്റനായി കളിച്ച ജീന, ആ ടൂർണമെന്റിലെ രണ്താമത്തെ ഉയർന്ന സ്‌കോറർ കൂടിയായിരുന്നു. ചൈനയുടെ വോംഗ് കെ.വൈക്ക് പിന്നിൽ ഒരു കളിയിൽ 20.2 പോയിന്റ് ജീന നേടുകയും, ഒരു മത്സരത്തിൽ 13.6 റീബൗണ്ടുകളുമായി ടൂർണമെന്റിലെ കൂടിയ റീബൗണ്ടുകൾ സ്വന്തം പേരിലാക്കുകയും ചെയ്തു.[6] 2017 ൽ കേരളത്തിനുവേണ്ടി ആദ്യ സീനിയർ നാഷണൽസ് നേടുന്നതിൽ അവർ പങ്കാളിയായിരുന്നു. 2019 ജനുവരിയിൽ ഓസ്‌ട്രേലിയൻ ബാസ്‌ക്കറ്റ്ബോൾ ടീം റിങ്‌വുഡ് ലേഡി ഹോക്സ് ജീനയുമായി കരാർ ഒപ്പിട്ടു.[7] ആസ്ട്രേലിയയിലെ ‘എ’ ഡിവിഷൻ ലീഗിൽ കളിക്കാൻ അവസരം ലഭിച്ച ആദ്യ ഇന്ത്യൻ താരം കൂടിയാണ് അവർ.[8]
പുരസ്കാരങ്ങളും അംഗീകാരങ്ങളും
[തിരുത്തുക]- 2020: ദേശീയ സീനിയർ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ്- മോസ്റ്റ് വാല്യുബിൾ പ്ലേയർ അവാർഡ്[9]
അവലംബം
[തിരുത്തുക]- ↑ "Jeena and Albin to lead Kerala at the 66th Basketball Senior Nationals - Ekalavyas". Ekalavyas (in അമേരിക്കൻ ഇംഗ്ലീഷ്). 2016-01-07. Archived from the original on 2018-04-18. Retrieved 2018-04-17.
- ↑ "Jeena PS out to provide the offensive firepower for the hosts". FIBA.basketball (in ഇംഗ്ലീഷ്). Retrieved 2018-04-17.
- ↑ 3.0 3.1 "അപ്പ്, അപ്പ് ജീന, മൂന്നാം തവണയും ഇന്ത്യൻ നായിക". Mathrubhumi. Archived from the original on 2021-05-22. Retrieved 2021-05-22.
- ↑ 4.0 4.1 "പ്രതീക്ഷയോടെ ; പി എസ് ജീന അനുഭവങ്ങൾ പങ്കുവയ്‌ക്കുന്നു". Deshabhimani.
- ↑ https://www.sportskeeda.com/basketball/in-jeena-ps-a-new-leader-emerges-for-the-future-of-indian-basketball.
{{cite web}}
: Missing or empty|title=
(help)CS1 maint: url-status (link) - ↑ 6.0 6.1 Hoopistani (2012-11-01). "In Jeena PS, a new leader emerges for the future of Indian basketball". Sportskeeda. Retrieved 2018-04-17.
- ↑ Scroll Staff. "Basketball: India captain PS Jeena signed up by Australian team Ringwood Lady Hawks". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-11-22.
- ↑ ഡെസ്ക്, വെബ് (29 ഡിസംബർ 2019). "ദേശീയ സീനിയർ ബാസ്കറ്റ്ബാൾ: കേരളത്തിന്റെ പി.എസ്. ജീന മികച്ച താരം". www.madhyamam.com.
{{cite news}}
: zero width space character in|title=
at position 18 (help) - ↑ കാസിം, സിറാജ്. "മോസ്റ്റ് വാല്യുബിൾ പ്ലെയർ 'ജീന'". Mathrubhumi.